Thursday, May 16, 2024
spot_img

വ്രണപ്പെട്ട ജനവികാരം തണുപ്പിക്കാൻ കോൺഗ്രസ് നേതാക്കൾ അയോദ്ധ്യയിൽ; ശ്രീരാമക്ഷേത്രം സന്ദർശിക്കും ! വോട്ട് ചോർച്ച തടയാനുള്ള അവസാന വട്ട ശ്രമമെന്ന് രാഷ്ട്രീയ എതിരാളികൾ !

അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയില്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം തള്ളിക്കൊണ്ട് ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് നേതാക്കള്‍ അയോദ്ധ്യ സന്ദർശിച്ചു. ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി അവിനാശ് പാണ്ഡെയുടെ നേതൃത്വത്തിലാണ് സംഘം രാമജന്മ ഭൂമിയിലെത്തിയത്. കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ അജയ് റാമും സംഘത്തിലുണ്ട്. അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കാനുള്ള ക്ഷണം കോൺഗ്രസ് ദേശീയ നേതൃത്വം തള്ളിക്കളഞ്ഞതിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ സംസ്ഥാനങ്ങൾക്ക് കടുത്ത അതൃപ്തിയുണ്ട്.

ഇതിനിടെയാണ് ഉത്തർപ്രദേശ് സംസ്ഥാന ഘടകം അയോദ്ധ്യയിലെത്തിയത്. സരയൂ നദിയില്‍ സ്നാനം കഴിഞ്ഞ സംഘം ക്ഷേത്രദര്‍ശനത്തിനു ശേഷം മടങ്ങുമെന്നാണ് അറിയിച്ചത്.രാജസ്ഥാൻ, ഹിമാചൽ പ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിലെ പിസിസി അദ്ധ്യക്ഷന്മാരും ഉടൻ തന്നെ അയോദ്ധ്യ സന്ദര്‍ശിച്ചേക്കും.

ജനുവരി 22ലെ പ്രതിഷ്ഠാ ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കില്ലെന്ന് ദേശീയനേതൃത്വം അറിയിച്ചതു വന്‍ വിമർശനത്തിന് വഴിവച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തങ്ങളുടെ വോട്ട് നഷ്ടമാകുമോ എന്ന ഭയത്തിലാണ് കോൺഗ്രസ്. ഇതു മറികടക്കാനാണ് കോണ്‍ഗ്രസ് നേതാക്കള്‍ മകരസംക്രാന്തി ദിനം തൊട്ട് അയോദ്ധ്യയിലേക്ക് എത്തുന്നതെന്നും റിപ്പോർട്ടുകളുണ്ട്

Related Articles

Latest Articles