Kerala

കെ.വി.തോമസിനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കാന്‍ നീക്കം: തീരുമാനം ഇന്നുണ്ടാകുമെന്ന് കെ സുധാകരന്‍

തിരുവനന്തപുരം: പാർട്ടിയുടെ വിലക്ക് ലംഘിച്ച് സിപിഎം സെമിനാറില്‍ പങ്കെടുക്കുമെന്ന് പറഞ്ഞതിന് പിന്നാലെ മുതിർന്ന കോൺ​ഗ്രസ് നേതാവ് കെ.വി.തോമസിനെ പുറത്താക്കാന്‍ നടപടിയെടുത്ത് പാര്‍ട്ടി. ഈ സംഭവത്തിൽ തീരുമാനം ഇന്നുണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ അറിയിച്ചു

അതേസമയം തോമസ് എഐസിസി അംഗമാണെന്നും ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തിയ ശേഷം തീരുമാനം അറിയിക്കുമെന്നും സുധാകരന്‍ പറഞ്ഞു. മാത്രമല്ല താന്‍ ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും സ്വാഭാവിക പ്രതികരണമാണ് നടത്തിയതെന്നും സുധാകരന്‍ വ്യക്തമാക്കി.

നേരത്തെ സിപിഎം പാര്‍ട്ടി സെമിനാറില്‍ പങ്കെടുത്താല്‍ പാര്‍ട്ടിക്ക് പുറത്താണെന്ന് കെ സുധാകരൻ പറഞ്ഞിരുന്നു. എന്നാൽ മുന്നറിയിപ്പിനെ തള്ളിയാണ് കെ.വി തോമസ് കണ്ണൂരിലേക്ക് പോകുമെന്ന് പ്രഖ്യാപിച്ചത്. സംസ്ഥാന കോണ്‍ഗ്രസിനും, കേരളത്തിലെ നേതാക്കള്‍ക്കും എഐസിസി അംഗമായ തന്നെ പുറത്താക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പരിഹസിച്ചു.

രാജ്യം കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ഈ സമയത്ത് രാഷ്ട്രീയ ഭിന്നതകൾ മാറ്റിവച്ച് ഒന്നിച്ചു പ്രവ‍ർത്തിക്കുകയാണ് വേണ്ടത്. സിപിഎം തന്നെ ക്ഷണിച്ചത് അവരുടെ പാര്‍ട്ടിയില്‍ ചേരാനല്ല, എം.കെ.സ്റ്റാലിനൊപ്പം സെമിനാറില്‍ പങ്കെടുക്കാനാണ് എന്നാണ് ഈ വിഷയത്തിൽ കെ വി തോമസ് പറഞ്ഞത്.

അതേസമയം കോൺഗ്രസ് വിട്ടുവന്നാൽ കെവി തോമസുമായി സഹകരിപ്പിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. തോമസ് വഴിയാധാരമാവില്ല. ഇതുവരെ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും, അദ്ദേഹമാണ് നിലപാട് പറയേണ്ടതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

അതേസമയം തൃക്കാക്കരയില്‍ സ്ഥാനാര്‍ഥിയാവുമോ എന്ന ചോദ്യത്തിന് നിങ്ങള്‍ അവിടെ വരെയെത്തിയോ, ഇതാണ് നിങ്ങളുടെ കുഴപ്പമെന്നായിരുന്നു മറുപടി. മാത്രമല്ല കെവി തോമസിനെ സംരക്ഷിക്കുന്നത് പ്രധാനവിഷയമെന്ന് എംഎ ബേബി വിഷയത്തിൽ പ്രതികരിച്ചു. തോമസ് പാര്‍ട്ടിയിലേക്ക് വരുന്നത് നല്ലകാര്യമെന്നാണ് സംഭവത്തിൽ എ വിജയരാഘവൻ പറഞ്ഞത്.

നേരത്തെ പാർട്ടിയുടെ വിലക്ക് ലംഘിച്ച് സിപിഎം സെമിനാറില്‍ പങ്കെടുക്കുമെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് കെ.വി.തോമസ് അറിയിച്ചിരുന്നു. സെമിനാറില്‍ പങ്കെടുക്കേണ്ടത് ഇന്നത്തെ സാഹചര്യത്തില്‍ അനിവാര്യമാണെന്ന് കെ വി തോമസ് പറഞ്ഞു. കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തിലാണ് കെ വി തോമസ് നിലപാട് വ്യക്തമാക്കിയത്. മാത്രമല്ല ജീവിതത്തിലെ സുപ്രധാന തീരുമാനം അറിയിക്കാനാണ് വാര്‍ത്താസമ്മേളനം വിളിച്ചതെന്ന് പറഞ്ഞുകൊണ്ടാണ് കെ വി തോമസ് തുടങ്ങിയത്.

രാജ്യം കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ഈ സമയത്ത് രാഷ്ട്രീയ ഭിന്നതകൾ മാറ്റിവച്ച് ഒന്നിച്ചു പ്രവ‍ർത്തിക്കണമെന്നും സിപിഎം തന്നെ ക്ഷണിച്ചത്. താന്‍ പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കും. എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടുപോകുകയോ, മറ്റൊരു പാര്‍ട്ടിയിലേക്കും പോകുകയുമില്ല. പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നത് അവരുടെ പാർട്ടിയിൽ ചേരാനല്ലെന്നും എം.കെ.സ്റ്റാലിനൊപ്പം സെമിനാറിൽ പങ്കെടുക്കാൻ ആണെന്നും കെ.വി.തോമസ് വ്യക്തമാക്കി. സിപിഎമ്മുമായി സഹകരിക്കില്ലെന്ന നിലപാടെടുത്ത കോണ്‍ഗ്രസ് തെറ്റു തിരുത്തണമെന്ന് കെ വി തോമസ് ആവശ്യപ്പെട്ടു.

അതേസമയം ഇന്നത്തെ രാജ്യത്തെ സാഹചര്യത്തില്‍ സിപിഎം സെമിനാറിന്റെ ദേശീയ പ്രാധാന്യം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ കുറിപ്പിലൂടെ അറിയിച്ചെന്നും, സോണിയാഗാന്ധി, താരിഖ് അന്‍വര്‍ തുടങ്ങിയവരെയും അറിയിച്ചെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മാത്രമല്ല കോൺഗ്രിസിനെതിരെയും കെ വി തോമസ് തുറന്നടിച്ചിരുന്നു. കോണ്‍ഗ്രസ് പലതവണ തന്നെ അപമാനിച്ചു. ഒരു മനുഷ്യനെ അപമാനിക്കാവുന്നതിൻ്റെ പരമാവധി തന്നെ അപമാനിച്ചു. എന്നാൽ ഇനിയും അതിനു നിന്നു കൊടുക്കാൻ വയ്യെന്ന് അദ്ദേഹം പറഞ്ഞു. 2018 ന് ശേഷം എനിക്ക് രാഹുൽ ഗാന്ധിയെ കാണാൻ അനുവാദം കിട്ടിയില്ല. എന്നാൽ പ്രധാനമന്ത്രിയെ കണ്ടാൽ എന്നെ ബിജെപിയായും യെച്ചൂരിയെ കണ്ടാൽ സിപിഎമ്മായും ചിത്രീകരിക്കുന്ന അവസ്ഥയാണെന്നും പാർട്ടി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെ.വി.തോമസ് പറഞ്ഞു.

Anandhu Ajitha

Recent Posts

അമേരിക്കൻ ലോബികൾക്കിടയിൽ പാകിസ്താന് ഭാരതത്തെക്കാൾ മേൽക്കൈയോ ?

ഓപ്പറേഷൻ സിന്ദൂറിനിടെ ഭാരതത്തിന്റെ ആക്രമണത്തിൽ നിന്നും തങ്ങളെ രക്ഷിക്കുവാൻ പാകിസ്താൻ അമേരിക്കയോട് യാചനകൾ നടത്തുവാൻ ലോബിയിങ്ങ് നടത്തിയതിന്റെ രേഖകൾ പുറത്ത്…

45 minutes ago

ഹമാസിനെ ചുട്ടെരിച്ച വജ്രായുധം ഭാരതത്തിന് കൈമാറാൻ ഇസ്രായേൽ

ഇന്ത്യൻ പ്രതിരോധ മേഖലയിൽ വലിയ മാറ്റങ്ങൾക്കും മുന്നേറ്റങ്ങൾക്കും സാക്ഷ്യം വഹിക്കുന്ന കാലഘട്ടമാണിത്. ശത്രുരാജ്യങ്ങളുടെ പ്രതിരോധ നിരകളെ തകർക്കാൻ ശേഷിയുള്ള അത്യാധുനിക…

4 hours ago

ഭൂമിയുടെ വലിപ്പം ! സൂര്യന്റെ ഭാരം !! വൈറ്റ് ഡ്വാർഫിന്റെ സവിശേഷത തിരിച്ചറിഞ്ഞ് ശാസ്ത്രലോകം

ബഹിരാകാശ ശാസ്ത്രത്തിലെ ഓരോ മുന്നേറ്റവും എപ്പോഴും വലിയ ശബ്ദകോലാഹലങ്ങളോടെയാകില്ല സംഭവിക്കുന്നത്. പലപ്പോഴും ക്ഷമയോടെയുള്ള നിരീക്ഷണങ്ങളും സൂക്ഷ്മമായ വിശകലനങ്ങളും പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ…

4 hours ago

നിങ്ങൾക്ക് എന്ത് കൊണ്ട് വിജയിക്കാൻ കഴിയുന്നില്ല ! ഉത്തരം ഈ മന്ത്രത്തിലുണ്ട് | SHUBHADINAM

നിങ്ങൾക്ക് എന്ത് കൊണ്ട് വിജയിക്കാൻ കഴിയുന്നില്ല? നിങ്ങൾ തേടുന്ന ആ ചോദ്യത്തിനുള്ള ഉത്തരം അഥർവ്വവേദത്തിലെ മന്ത്രത്തിൽ പറയുന്നുണ്ട്. വേദാചാര്യൻ ആചാര്യശ്രീ…

4 hours ago

തായ്‌വാന്റെ എഫ്-16 വിമാനംഅപ്രത്യക്ഷമായി !! തിരച്ചിൽ ഊർജ്ജിതം

കിഴക്കൻ ഏഷ്യൻ മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ അതീവ സങ്കീർണ്ണമായി തുടരുന്നതിനിടെ, തായ്‌വാൻ വ്യോമസേനയുടെ കരുത്തായ എഫ്-16വി (F-16V) യുദ്ധവിമാനം പരിശീലന…

5 hours ago

അറ്റ്ലാന്റിക്കിൽ നാടകീയ നീക്കം; റഷ്യൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് അമേരിക്കൻ സൈന്യം ; സൈനിക ഏറ്റുമുട്ടൽ ഒഴിവായത് തലനാരിഴയ്ക്ക്

വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…

16 hours ago