ദില്ലി: കോൺഗ്രസ് പാർട്ടി അർഹമായ ബഹുമാനം തന്റെ പിതാവിന് നൽകുന്നില്ലെന്ന് സുഭാഷ് ചന്ദ്രബോസിന്റെ മകൾ (Anita Bose) അനിതാ ബോസ്. നേതാജിയോട് അനീതി കാണിച്ച ഒരു വിഭാഗം കോൺഗ്രസ് പാർട്ടിയിൽ ഉണ്ടായിരുന്നു. ഗാന്ധി നെഹ്റുവിനെ അനുകൂലിച്ചത് എന്റെ പിതാവ് ഒരു വിമതനായിരുന്നതിനാൽ അദ്ദേഹത്തിന് നിയന്ത്രിക്കാൻ കഴിയുമായിരുന്നില്ല എന്നത് കൊണ്ടാണെന്നും അനിത പറഞ്ഞു.
ഇന്ത്യാ ഗേറ്റിൽ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ സ്ഥാപിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെ അനിതാ ബോസ് സ്വാഗതം ചെയ്തു.പ്രതിമ സ്ഥാപിക്കുന്നതിനെ കുറിച്ച് അറിഞ്ഞപ്പോൾ താൻ ആശ്ചര്യപ്പെട്ടുവെന്ന് അനിത പറഞ്ഞു. തന്റെ പിതാവിന്റെ പാരമ്പര്യം അവകാശപ്പെടാൻ രാഷ്ട്രീയ പാർട്ടികൾ തമ്മിൽ ഒരു മത്സരവും പാടില്ലെന്നും അനിത ബോസ് പറഞ്ഞു.
അതേസമയം രാജ്യത്ത് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കും ഇന്ന് തുടക്കമാകും. ആഘോഷങ്ങളുടെ ഭാഗമായി നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ചെയ്യും. ഇന്ത്യാഗേറ്റിൽ സ്ഥാപിക്കുന്ന ഹോളോഗ്രാം പ്രതിമയാണിത് (Hologram Statue of Netaji Subhas Chandra Bose) . അനാച്ഛാദനം വൈകിട്ട് ആറ് മണിക്കാണ് ദില്ലിയിൽ നടക്കുക.
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ പെയ്തതോടെ തലസ്ഥാനം വെള്ളക്കെട്ടിലായ സംഭവത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്. രണ്ട് ദിവസം…
അപകട സാധ്യത മുൻകൂട്ടി അറിഞ്ഞുകൊണ്ട് എന്തിനു ഹെലികോപ്റ്റർ പറത്തി ? ആരെടുത്തു ആ നിർണായക തീരുമാനം ? മോശം കാലാവസ്ഥയും…
അഹമ്മദാബാദ്: 4 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ അഹമ്മദാബാദ് വിമാനത്താവളത്തിൽ അറസ്റ്റിൽ. നാല് പേരെയും ഗുജറാത്ത് പൊലീസാണ് പിടികൂടിയത്. നാല് പേരും…
അപകടമോ അട്ടിമറിയോ ? അപ്രതീക്ഷിത തിരിച്ചടിയിൽ ഇറാന്റെ ഭാവിയെന്ത്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ജില്ലകൾക്ക് ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.…
കൊച്ചി: സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകക്കേസില്‍ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ പ്രതി അമിറുൾ ഇസ്ലാം…