ദില്ലി : കോൺഗ്രസിനെ ആര് നയിക്കുമെന്ന ചോദ്യത്തിന് ഇന്ന് വിരാമം. കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന്. എഐസിസി ആസ്ഥാനത്ത് രാവിലെ പത്ത് മുതലാണ് ബാലറ്റ് പെട്ടികൾ തുറന്നുള്ള വോട്ടെണ്ണൽ ആരംഭിക്കുക. അശോക് ഗെഹ്ലോട്ട് ഉൾപ്പെടെയുള്ള നേതാക്കൾ നേരത്തെ തന്നെ ദില്ലിയിലെത്തിയിട്ടുണ്ട്. അതേസമയം ഭാരത് ജോഡോ യാത്രയുമായി രാഹുൽ ഗാന്ധി ആന്ധ്രാപ്രദേശിലാണ്. ആകെ 9497 വോട്ടുകളാണ് പോൾ ചെയ്തത്.
മല്ലികാർജുൻ ഖാർഗെയും ഡോ. ശശി തരൂരുമായിരുന്നു സ്ഥാനാർത്ഥികൾ. പാർട്ടി അദ്ധ്യക്ഷ തിരഞ്ഞെടുപ്പിനായി 36 പോളിംഗ് സ്റ്റേഷനുകളിലായി 67 ബൂത്തുകളാണ് രാജ്യത്തുടനീളം സജ്ജമാക്കിയിരുന്നത്. മഹാത്മാഗാന്ധി, മുൻ പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, ലാൽ ബഹദൂർ ശാസ്ത്രി എന്നിവരുൾപ്പെടെയുള്ള പാർട്ടിയുടെ ഉന്നത നേതാക്കളുടെ കൂറ്റൻ ഫ്ളക്സ് ബോർഡുകൾ എഐസിസി ആസ്ഥാനത്ത് സ്ഥാപിച്ചിട്ടുണ്ട്
ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…
കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…
തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺഗ്രസ് പ്രവർത്തക സമിതി…