India

മേഘാലയയിൽ സർക്കാർ രൂപീകരിക്കാൻ കോൺറാഡ് സാങ്മയ്ക്ക് ക്ഷണം;സംസ്ഥാനത്ത് വീണ്ടും തിളങ്ങി എൻഡിപിപി – ബിജെപി സഖ്യം

ഷില്ലോങ് : മേഘാലയയിൽ സർക്കാർ രൂപീകരിക്കുന്നതിനു സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റ കക്ഷിയായ എൻപിപി യുടെ കപ്പിത്താൻ കോൺറാഡ് സാങ്മയെ ക്ഷണിച്ച് ഗവർണർ. ചൊവ്വാഴ്ച രാവിലെ 11ന് സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കും . പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും അടക്കമുള്ള ദേശീയ നേതാക്കൾ ചടങ്ങിൽ നേരിട്ട് പങ്കെടുക്കുമെന്ന് ഇതിനോടകം അറിയിച്ചിട്ടുണ്ട്. 32 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് സാങ്മ അറിയിച്ചിരുന്നു.

എൻപിപി സർക്കാരിന്റെ ഭാഗമായിരുന്നു ബിജെപിയെങ്കിലും ഇരുകക്ഷികളും സ്വാതന്ത്രരായാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. 60 അംഗ നിയമസഭയിൽ 26 സീറ്റിലാണ് എൻപിപി ജയിച്ചത്; ബിജെപി രണ്ടെണ്ണത്തിലും അനുകൂല ജനവിധി നേടി. യുഡിപി 11 സീറ്റിലും വോയ്സ് ഓഫ് ദ പീപ്പിൾസ് പാർട്ടി 4 സീറ്റിലും ഹിൽ സ്റ്റേറ്റ് പീപ്പിൾസ് ഡമോക്രാറ്റിക് പാർട്ടിയും പീപ്പിൾസ് ഡമോക്രാറ്റിക് ഫ്രണ്ടും 2 വീതം സീറ്റിലും ജയിച്ചു. നാഗാലാൻഡിൽ നെയ്ഫ്യു റിയോ അഞ്ചാം തവണയും മുഖ്യമന്ത്രിയാകും.

Anandhu Ajitha

Recent Posts

രാജ്‌കോട്ട് ഗെയിം സോണിലെ തീപിടിത്തം; മൂന്ന് പേർ പിടിയിൽ; അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി എസ്. ജയശങ്കർ

ദില്ലി: ഗുജറാത്തിലെ രാജ്‌കോട്ടിൽ ഗെയിം സോണിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് പേർ പിടിയിൽ. ടിആർപി ഗെയിം സോൺ മാനേജർ നിതിൻ ജെയ്ൻ,…

49 mins ago

പ്രവചനങ്ങളെല്ലാം ബിജെപിക്ക് ഒപ്പം ; രാഹുൽ ഭാവി പ്രധാനമന്ത്രി തന്നെ ! |BJP|

പ്രവചനങ്ങളെല്ലാം ബിജെപിക്ക് ഒപ്പം ; രാഹുൽ ഭാവി പ്രധാനമന്ത്രി തന്നെ ! |BJP|

1 hour ago

ഗംഗാനദിയിൽ ഗംഗാറ്റിക് ഡോൾഫിനുകളുടെ എണ്ണം വർദ്ധിക്കുന്നു |DOLPHINS|

ഗംഗാനദിയിൽ ഗംഗാറ്റിക് ഡോൾഫിനുകളുടെ എണ്ണം വർദ്ധിക്കുന്നു |DOLPHINS|

2 hours ago

മദ്യനയത്തിൽ പ്രാഥമിക ചർച്ചകൾ പോലും നടന്നില്ലെന്ന വാദം പൊളിയുന്നു! ബാറുടമകളും എക്സൈസ് മന്ത്രിയും തമ്മിൽ നടന്ന ചർച്ചയുടെ വിശദാംശങ്ങൾ പുറത്ത്; യോഗം വിളിച്ചത് ടൂറിസം വകുപ്പ്!

തിരുവനന്തപുരം: മദ്യനയത്തിൽ പ്രാഥമിക ചർച്ചകൾ പോലും നടന്നില്ലെന്ന വാദം പൊളിയുന്നു. മദ്യനയത്തിലെ മാറ്റം അജണ്ടയാക്കി ടൂറിസം വകുപ്പ് 21 ന്…

3 hours ago

രാജവെമ്പാല കഴിഞ്ഞാൽ ലോകത്തെ ഏറ്റവും നീളമുള്ള വിഷപ്പാമ്പായ ബ്ലാക്ക് മാംബയുടെ വിശേഷങ്ങൾ

രാജവെമ്പാല കഴിഞ്ഞാൽ ലോകത്തെ ഏറ്റവും നീളമുള്ള വിഷപ്പാമ്പായ ബ്ലാക്ക് മാംബയുടെ വിശേഷങ്ങൾ

3 hours ago

ദില്ലിയിൽ കുട്ടികളുടെ ആശുപത്രിയിൽ തീപിടിത്തം; 6 നവജാത ശിശുക്കൾ വെന്തുമരിച്ചു, 6 കുഞ്ഞുങ്ങളെരക്ഷപ്പെടുത്തി

ദില്ലി: വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയിൽ തീപിടിത്തം. ആറ് നവജാത ശിശുക്കൾ വെന്തുമരിച്ചു. 6 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി. ഒരു കുഞ്ഞടക്കം…

3 hours ago