India

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ സത്യപ്രതിജ്ഞാ ചടങ്ങിന് മോദി നേരിട്ടെത്തും; ത്രിപുരയിൽ ബിജെപി സർക്കാരും നാഗാലാൻഡിലും മേഘാലയയിലും ബിജെപി സഖ്യ സർക്കാരും അധികാരത്തിൽ വരും

ദില്ലി : വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ മിന്നും വിജയത്തിനു പിന്നാലെ സർ‌ക്കാർ രൂപീകരണവും ആഘോഷമാക്കാനുറപ്പിച്ച് ബിജെപി നേതൃത്വം. ത്രിപുര, മേഘാലയ, നാഗാലാൻഡ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് പങ്കെടുക്കുമെന്നറിയിച്ചു. നാഗാലാൻഡിലും മേഘാലയയിലും മാർച്ച് 7നും ത്രിപുരയിൽ 8നുമാണ് സത്യപ്രതിജ്ഞാ ചടങ്ങ്.

നാഗാലാൻഡിലും മേഘാലയയിലും ബിജെപി ഉൾപ്പെടുന്ന സഖ്യ സർക്കാരും ത്രിപുരയിൽ ബിജെപി സർക്കാരുമാണ് അധികാരത്തിൽ വരുക.

ത്രിപുരയിൽ ശക്തമായ ത്രികോണ മത്സരത്തിനൊടുവിൽ ഭരണവിരുദ്ധ വികാരങ്ങളെയും സിപിഎം കോൺഗ്രസ് സഖ്യത്തെയും തകർത്തെറിഞ്ഞാണ് 60 അംഗ സഭയിൽ മിന്നുന്ന വിജയത്തോടെ 32 സീറ്റ് നേടി ബിജെപി ഒറ്റയ്ക്കു ഭൂരിപക്ഷം നേടിയിരുന്നു. സഖ്യകക്ഷിയായ ഐപിഎഫ്ടി (ഇൻഡിജിനസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുര) ഒരു സീറ്റിലാണ് വിജയിച്ചത്.

മേഘാലയയിൽ തിരഞ്ഞെടുപ്പിനുശേഷം വീണ്ടും ഒത്തുചേർന്നാണ് എൻപിപി–ബിജെപി സഖ്യം ഭരണത്തുടർച്ച നേടിയിരിക്കുന്നത്. എൻപിപി 26 സീറ്റുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ബിജെപിക്കു രണ്ടു സീറ്റാണുള്ളത്.

നാഗാലാൻഡിൽ 60 അംഗ സഭയിൽ എൻഡിപിപി-ബിജെപി സഖ്യം 37 സീറ്റിൽ വിജയിച്ചാണു ഭരണത്തുടർച്ച നേടിയത്. എ‍ൻഡിപിപി 25 സീറ്റും ബിജെപി 12 സീറ്റും നേടി.

Anandhu Ajitha

Recent Posts

നീറ്റ് ചോദ്യപ്പേപ്പറിനായി മാഫിയയ്ക്ക് 30 ലക്ഷം ? ബീഹാറില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 13 പേര്‍ അറസ്റ്റില്‍

ബിഹാറിലെ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 13 പേര്‍ അറസ്റ്റിലായി. നീറ്റ് പരീക്ഷാഫലം വിവാദമായതോടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന പരാതിയുമായി…

59 mins ago

വെള്ളാപ്പള്ളിക്കെതിരെ അധിക്ഷേപം ചൊരിഞ്ഞ് മാദ്ധ്യമ പ്രവർത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ് |vellapally natesan

വെള്ളാപ്പള്ളിക്കെതിരെ അധിക്ഷേപം ചൊരിഞ്ഞ് മാദ്ധ്യമ പ്രവർത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ് |vellapally natesan

59 mins ago

ബംഗാളിലെ ട്രെയിൻ ദുരന്തം : അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി ; മരിച്ചവരുടെ കുടുംബാം​ഗങ്ങൾ‌ക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപ വീതം ധനസഹായം

ദില്ലി : പശ്ചിമ ബം​ഗാളിലെ ട്രെയിൻ അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉദ്യോ​ഗസ്ഥരുമായി സംസാരിച്ച് സ്ഥിതി​ഗതികൾ വിലയിരുത്തിയെന്ന്…

1 hour ago

ഭീതി വിതച്ച് പക്ഷിപ്പനി ! വൈറസിന് ജനിതക വ്യതിയാനമുണ്ടായാൽ മനുഷ്യരിലേക്ക് പടരും ; ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്

ആലപ്പുഴ : പക്ഷിപ്പനിയെ കരുതിയിരിക്കണമെന്ന മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ് രംഗത്ത്. വൈറസിന് ജനിതക വ്യതിയാനമുണ്ടായാൽ മനുഷ്യരിലേക്ക് പടരുമെന്നതിനാൽ ആരോഗ്യവകുപ്പ് ആലപ്പുഴ ജില്ലയിൽ…

2 hours ago

കോൺഗ്രസിനെ വലിച്ചുകീറി ബി ജെ പി നേതാക്കൾ ! പിന്നാലെ പോസ്റ്റും അപ്രത്യക്ഷമായി |congress

കോൺഗ്രസിനെ വലിച്ചുകീറി ബി ജെ പി നേതാക്കൾ ! പിന്നാലെ പോസ്റ്റും അപ്രത്യക്ഷമായി |congress

3 hours ago