Conspiracy behind overturning of puja orders, protest over cancellation of Udayastamana puja strong, Hindu organizations demand dissolution of Guruvayur governing body
ഗുരുവായൂർ : ഗുരുവായൂർ ഏകാദശി ദിവസത്തെ ഉദയാസ്തമന പൂജ വേണ്ടന്ന് വെച്ച് ക്ഷേത്രചൈതന്യത്തിന് ലോപംവരുത്താൻ നേതൃത്വം കൊടുക്കുന്ന ഗുരുവായൂർ ദേവസ്വം ഭരണസമിതി പിരിച്ചു വിടണമെന്ന് ഹിന്ദു സംഘടനകൾ. ഗുരുവായൂർ ക്ഷേത്രത്തിലെ പ്രതിഷ്‌ഠാദിനവും ഭഗവദ്ഗീതാദിനവും കൂടിയായ ഗുരുവായൂർ ഏകാദശി ദിവസം വിശേഷാൽ പൂജയായി ഉദയാസ്തമന പൂജ ചിട്ടപ്പെടുത്തിയത് ശ്രീശങ്കരാചാര്യരാണ്. ഏകാദശി ദിവസത്തെ ഉദയാസ്തമന പൂജ വഴിപാടല്ല,വാർഷിക പൂജാവിധികളിൽ ഒന്നാണ്. പൂജാവിധികളെ തകിടം മറിക്കുന്നതിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും ഭാരവാഹികൾ വാർത്താമ്മേളനത്തിൽ കുറ്റപ്പെടുത്തി.
ഏകാദശി ദിവസത്തെ ഉദയാസ്തമന പൂജ നടത്തുന്നതിന് വേണ്ടി തന്ത്രി കുടുംബം തന്നെ കോടതിയെ സമീപിക്കേണ്ടി വന്ന സാഹചര്യം ഖേദകരമാണ്. തന്ത്രി കുടുംബം, ഊരാൺമ കുടുംബം, പാരമ്പര്യക്കാർ, ഓതിക്കന്മാർ, മേൽശാന്തി, കീഴ്ശാന്തിമാർ, ക്ഷേത്രം ജീവനക്കാർ, സർവ്വോപരി ഭക്തജനങ്ങൾ എന്നിവരെ ഒന്നും അറിയിക്കാതെ രഹസ്യമായി ദേവഹിതം നോക്കിയതിൽ തന്നെ ദേവസ്വം ഭരണസമിതിയുടെ ഗൂഢലക്ഷ്യങ്ങൾ വ്യക്തമാണെന്നും ഭാരവാഹികൾ കുറ്റപ്പെടുത്തി.
ദർശനത്തിന് ആയിരങ്ങൾ വാങ്ങി ഭക്തരെ ചൂഷണം ചെയ്യുന്നത് നിർത്തലാക്കി സൗജന്യ വെർച്ച്വൽ ബുക്കിങ്ങ് നടപ്പിലാക്കണം. നിത്യേന മണിക്കൂറുകൾ വരിയിൽ നിന്ന് വലയുന്ന ഭക്തർക്ക് ഇരിപ്പിട സൗകര്യവും, ദാഹജലവും കൊടുക്കണം. ആവശ്യത്തിന് ശൗചാലയങ്ങളും ചെരുപ്പ്, ഇലക്ട്രോണിക് വസ്‌തുക്കൾ എന്നിവ സൂക്ഷിക്കുന്നതിനുള്ള സൗജന്യ സേവനവും നൽകണം. അമിതമായി വഴിപാട് തുക വർദ്ധിപ്പിക്കുന്നത് നിർത്തലാക്കണം എന്നും ഹിന്ദു സംഘടനകൾ ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങൾ ഉന്നയിച്ച് 30ന് വൈകീട്ട് പടിഞ്ഞാറെ നടയിൽ ഭക്തജന കൂട്ടായ്മ സംഘടിപ്പിക്കും.
ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡണ്ട് ആർ.വി.ബാബു, സന്യാസി ശ്രേഷ്ഠർ, വിവിധ ഹിന്ദു സംഘടനാ നേതാക്കൾ എന്നിവർ ഭക്തജന കൂട്ടായ്‌മയെ അഭിസംബോധന ചെയ്യും. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധാകരൻ, ജില്ല ജോ. സെക്രട്ടറി പി. വത്സലൻ, ഹിന്ദു ഐക്യവേദി ജില്ല ജനറൽ സെക്രട്ടറി പ്രസാദ് കാക്കശേരി, അനൂപ് ശാന്തി എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…