'വന്ദേ സാധാരൺ' കോച്ചുകളുടെ നിർമ്മാണം പുരോഗമിക്കുന്നു
ചെന്നൈ : വന്ദേഭാരത് ട്രെയിനുകൾ സർവീസ് ആരംഭിച്ചതിന് ശേഷം ഏറ്റവും കൂടുതൽ പരാതി ഉയർന്ന ഒന്നായിരുന്നു ട്രെയിന്റെ ഉയർന്ന ടിക്കറ്റ് നിരക്ക്. മികച്ച സൗകര്യങ്ങളാണ് ട്രെയിനിൽ ഉള്ളതെങ്കിലും സാധാരണക്കാർക്ക് ഈ തുക താങ്ങാൻ പറ്റുമോ എന്ന സംശയമാണ് വിമർശകർ പങ്കു വച്ചത്. കേരളത്തിൽ സർവീസ് നടത്തുന്ന വന്ദേഭാരതിന് തിരുവനന്തപുരത്ത് നിന്ന് കാസർകോടേക്ക് നൽകേണ്ട ടിക്കറ്റ് നിരക്ക് 1520 രൂപയാണ്. ശീതീകരിച്ച വന്ദേഭാരത് കോച്ചുകളുടെ ടിക്കറ്റ് ഇതിലും കുറഞ്ഞ നിരക്കിൽ ഒരിക്കലും ലഭ്യമാക്കാനാകില്ല എന്ന വസ്തുത നിലവിലിരിക്കെയായിരുന്നു ഇത്തരം വിമർശനങ്ങൾ ഉയർന്നത്.
പിന്നാലെ വിമർശകരുടെ വായടപ്പിച്ചുകൊണ്ട് സാധാരണക്കാർക്ക് വേണ്ടി വന്ദേഭാരത് മാതൃകയിൽ പുറത്തിറക്കുന്ന വന്ദേ സാധാരൺ ട്രെയിൻ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു.ഇപ്പോൾ കോച്ചിന്റെ ചിത്രങ്ങൾ പുറത്തുവന്നിരിക്കുകയാണ്. നോൺ-എസി സൗകര്യത്താൽ ഒരുക്കുന്ന വന്ദേ സാധാരൺ കോച്ചുകളുടെ നിർമ്മാണം ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ അവസാനഘട്ടത്തിലാണെന്നാണ് റിപ്പോർട്ട്. ഈ മാസം അവസാനത്തോടെ ആദ്യ ട്രെയിൻ ട്രാക്കിലിറങ്ങും എന്നാണ് റിപ്പോർട്ട്. 1800ഓളം യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള ഈ ട്രെയിനിന് മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ സാധിക്കും.
ശീതീകരിച്ച കോച്ചുകളാണെങ്കിലും വന്ദേഭാരതിന് സമാനമായ യാത്ര അനുഭവമായിരിക്കും യാത്രക്കാർക്കായി ഒരുക്കുക. റിസർവ് ചെയ്യാതെ യാത്ര ചെയ്യാൻ സാധിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. പുതിയ കോച്ചുകളിൽ ആധുനികമായ എല്ലാ സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
നിലവിലുള്ള ജനറൽ കോച്ചുകളുടെ മാതൃകയിലാണ് ഉൾവശം ഡിസൈൻ ചെയ്തിരിക്കുന്നത്. എന്നാൽ ലൈറ്റുകളും ഫാനുകളും സ്വിച്ചുകളും പുതിയ ഡിസൈനിലാണ് സജ്ജമാക്കിയിരിക്കുന്നത്.
അംഗവൈകല്യമുള്ളവർക്കായി പ്രത്യേക ശുചിമുറിയും ഓരോ കോച്ചുകളിൽ ഒരുക്കിയിട്ടുണ്ട്. വന്ദേഭാരത് കോച്ചുകളിലുള്ള എല്ലാ സുരക്ഷ സംവിധാനങ്ങളും വന്ദേ സാധാരണിലും ഒരുക്കിയിട്ടുണ്ട്. ചെന്നൈയിൽ നിർമ്മാണം പുരോഗമിക്കുന്ന കോച്ചുകൾ വിലയിരുത്തുന്നതിനായി റെയിൽവെ ബോർഡ് അംഗങ്ങൾ ഫാക്ടറി സന്ദർശിച്ചിരുന്നു. ചെലവ് കുറയ്ക്കുന്നതിനായി രണ്ട് വാപ്പ് 5 ലോക്കോമോട്ടീവുകൾ ഉപയോഗിച്ച് പുഷ് ആൻഡ് പുൾ രീതി ഉപയോഗിക്കാനാണ് റെയിൽവെ തീരുമാനിച്ചിരിക്കുന്നത്.
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…
പുതിയ യുദ്ധഭടന്മാർ ഇറങ്ങി. ദിലീപിനെതിരെ വൻ ഗുഡാലോചന? മാർട്ടിൻ ആന്റണിയുടെ വെളിപ്പെടുത്തലുകൾ,ഞെട്ടിക്കുന്ന ആരോപണങ്ങൾ! ആരാണ് യഥാർത്ഥ ഗൂഢാലോചനക്കാർ ? #നടിയാക്രമണകേസ്…
ദില്ലി: ∙ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കു പകരം കൊണ്ടുവരുന്ന വിബി–ജി റാം ജി (വികസിത് ഭാരത്–ഗാരന്റി ഫോർ റോസ്ഗാർ…
കര്‍ണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ കാര്‍വാര്‍ തീരത്തിന് സമീപം ചൈനീസ് ജിപിഎസ് ട്രാക്കിങ് ഉപകരണം ഘടിപ്പിച്ച ദേശാടനപ്പക്ഷിയെ പരിക്കേറ്റ നിലയില്‍…