CRIME

വലിയകുളങ്ങരയില്‍ ചതുപ്പില്‍ കണ്ടെത്തിയ മൃതദേഹം: മൂന്ന് മാസം മുൻപ് കാണാതായ കെട്ടിട നിർമാണ തൊഴിലാളിയുടേത്; നിഗൂഢത

ആലപ്പുഴ: ആലപ്പുഴ കാർത്തികപ്പള്ളി വലിയകുളങ്ങരയില്‍ ചതുപ്പിനുള്ളിൽ കണ്ടെത്തിത് മൂന്ന് മാസം മുൻപ് കാണാതായ കെട്ടിട നിർമാണ തൊഴിലാളിയുടെ മൃതദേഹം. മൃതദേഹം പൊലീസ് തിരിച്ചറിഞ്ഞതായി അറിയിച്ചു.

ഒക്ടോബർ 14 ന് തൃക്കുന്നപ്പുഴയിലെ ജോലി സ്ഥലത്ത് നിന്ന് കാണാതായ കന്യാകുമാരി കുമാരപുരം സ്വദേശി സേവ്യറിന്റെ മൃതദേഹമാണ് ചതുപ്പിനുള്ളില്‍ കണ്ടെത്തിയത്. ആദ്യം ആരുടേതാണ് മൃതദേഹമെന്ന് വ്യക്തമായില്ലെങ്കിലും പോലീസ് അന്വേഷണം തുടങ്ങി അധികം വൈകാതെ തന്നെ മൃതദേഹം തിരിച്ചറിയുകയായിരുന്നു. സേവ്യറിനെ കാണാതായതു മുതൽ കുടുംബം ദുരൂഹത ആരോപിച്ചിരുന്നു. സംഭവത്തിൽ അസ്വാഭാവികത തോന്നിയ തൃക്കുന്നപ്പുഴ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.

ചതുപ്പു വൃത്തിയാക്കുന്നതിനിടെ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സേവ്യറിന്‍റെ മൃതദേഹം കണ്ടെത്തുന്നുത്. തുടർന്ന് വസ്ത്രവും മറ്റും പരിശോധിച്ച് മൃതദേഹം കാണാതായ കെട്ടിട നിർമ്മാണ തൊഴിലാളി സേവ്യറിന്‍റേത് ആണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഹരിപ്പാട് വലിയകുളങ്ങര ക്ഷേത്രത്തിന് സമീപം വീട് നിർമ്മാണ ജോലികൾക്കായി വന്നതായിരുന്നു സേവ്യർ. ഇതിനു ശേഷം ഇയാള്‍ എവിടെ പോയെന്ന് ഒപ്പം ജോലി ചെയ്തവരോ, കോൺട്രാക്ടറോ വ്യക്തമായ മറുപടി നൽകാതെ വന്നതോടെ സംഭവത്തിൽ കുടുംബം ദുരൂഹത ആരോപിക്കുകയായിരുന്നു.

കാണാതായെന്ന് രാത്രിമുതൽ കുടുംബം അന്വേഷണം ആരംഭിച്ചിരുന്നു. കന്യാകുമാരിയിൽ നിന്ന് സേവ്യറിന്‍റെ ഭാര്യ സുജയടക്കമുള്ള കുടുംബാംഗങ്ങൾ നേരിട്ടെത്തി പൊലീസിൽ പരാതിയും നൽകിയിരുന്നു. തുടർന്ന് പ്രത്യേക പൊലീസ് സംഘം അന്വേഷണം നടത്തിയെങ്കിലും സേവ്യറിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

അതേസമയം അന്വേഷണം കാര്യക്ഷമമല്ലെന്ന പരാതിയും കുടുംബം ഉന്നയിച്ചിരുന്നു. സേവ്യറിനെ തട്ടിക്കൊണ്ടു പോയതിനോ കൊലപ്പെടുത്തിയതിനോ തെളിവില്ലെന്നായിരുന്നു പൊലീസിന്റെ നിലപാട്. കാണാതായ പണി സ്ഥലത്തോട് ചേർന്ന ചതുപ്പ് പ്രദേശത്തുനിന്നാണ് ഇപ്പോൾ മൃതദേഹം കിട്ടിയത്. ഇതോടെ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും മൃതദേഹത്തിൻറെ ശാസ്ത്രീയ പരിശോധനയും പൊലീസ് തുടങ്ങിയിട്ടുണ്ട്. കൊലപാതക സാധ്യത ഉൾപ്പെടെയാണ് അന്വേഷിക്കുന്നതെന്ന് തൃക്കുന്നപ്പുഴ പൊലീസ് പറഞ്ഞു. മൃതദേഹം കണ്ടെത്തിയതോടെ സേവ്യറിന്റെ മരണത്തിൽ നിഗൂഢത ഏറുകയാണ്.

B4 Admin

Share
Published by
B4 Admin
Tags: kerala

Recent Posts

24 വര്‍ഷമായി കെഎസ്ആര്‍ടിസിയില്‍ ജോലി ചെയ്യുന്നു. തനിക്കെതിരെ ഇതുവരെ ഒരു ആരോപണങ്ങളും വന്നിട്ടില്ല. പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍

കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…

28 minutes ago

ഓപ്പറേഷന്‍ തൂഫാന്‍ രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ എത്രത്തോളം വിജയം നേടി. രണ്ടാംഘട്ടം ലക്ഷ്യമിടുന്നത് ക്യാംപസുകളിലേക്ക്. ലഹരിയുടെ പിടിയില്‍ പെട്ട കൗമാരങ്ങളെ ശുദ്ധീകരിക്കാനാകുമോ ?

കേരളത്തില്‍ ലഹരി മാഫിയയ്ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ്. മലപ്പുറം വേങ്ങരയില്‍ വെച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല…

36 minutes ago

ഇനി മരുന്ന് കൊള്ള നടപ്പില്ല. ഹൈക്കോടതിയുടെ ചരിത്ര ഉത്തരവ് സാധാരണക്കാര്‍ക്ക് ആശ്വാസമാകുന്നു. ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് സാമ്പത്തിക ആശ്വാസം ലഭിക്കും

ജീവന്‍ രക്ഷാ മരുന്നുകളുടെ അമിതവില നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് നിയമപരമായി തന്നെ ഇടപെടാമെന്ന് വ്യക്തമാക്കിക്കൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്, സാധാരണക്കാരായ…

1 hour ago

ആരാണ് പാര്‍വതി മായ ഷാജി ?. ആംസ്റ്റര്‍ ഓവര്‍സീസിനെതിരെ ലഭിച്ചത് 300-ലധികം പരാതികള്‍. വിദേശ രാജ്യങ്ങളില്‍ ആകര്‍ഷകമായ ജോലി വാഗ്ദാനം ചെയ്ത് പ്രധാന തട്ടിപ്പുകള്‍. വന്‍ തോതില്‍ പണം വിദേശത്ത് കടത്തിയതോടെ ഇഡിയുടെ പിടിയും വീഴുമോ ?.

കൊച്ചി ഇടപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന 'ആംസ്റ്റര്‍ ഓവര്‍സീസ്' (Amster Overseas Pvt Ltd) എന്ന പ്രവാസി/ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ ഫൗണ്ടറും…

2 hours ago

വഴിയടക്കാതെ, ജനങ്ങളെ അകറ്റാതെ, മുഖ്യമന്ത്രി വി ഡി സതീശന് ഇന്‍വിസിബിള്‍ സെക്യൂരിറ്റി. ആഭ്യന്തര വകുപ്പിന്റെ പുതിയ സുരക്ഷാ തന്ത്രം

മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…

9 hours ago

കൈപൊള്ളി കുടുംബ ബജറ്റ്. വെളുത്തുള്ളിക്ക് 220, പയറും ബീന്‍സും 100 കടന്നു. പച്ചക്കറി വില വീണ്ടും റെക്കോര്‍ഡിലേക്ക്

അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…

10 hours ago