Crime-case-tvm
ഇടുക്കി: ഇടുക്കി കാഞ്ഞാറിന് സമീപം സുഹൃത്തിനെ വെട്ടിക്കൊന്നു. പൂച്ചപ്ര കല്ലംപ്ലാക്കൽ സനൽ ആണ് കൊല്ലപ്പെട്ടത്. സഭവുമായി ബന്ധപെട്ട് സനലിന്റെ സുഹൃത്ത് അരുണിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
ചേലപ്ലാക്കൽ അരുണിനെ നാട്ടുകാർ തടഞ്ഞ് വെച്ചാണ് പൊലീസിന് കൈമാറിയത്. രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം.
അരുൺ ഒറ്റക്ക് താമസിക്കുന്ന വീട്ടിൽ വച്ച് ഇരുവരും മദ്യപിക്കുന്നത് പതിവായിരുന്നു. ഇന്നലെ രാത്രി മദ്യപിക്കുന്നതിനിടെ തർക്കമുണ്ടാകുകയായിരിന്നു. ഇതേതുടർന്ന് അരുൺ വാക്കത്തിയെടുത്ത് സനലിനെ വെട്ടുകയുമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. വെട്ടേറ്റ സനല്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
തുടർന്ന് ബഹളം കേട്ട് സമീപവാസികൾ ഓടിയെത്തി നോക്കിയപ്പോൾ സനൽ രക്തത്തിൽ കുളിച്ചു കിടക്കുകയായിരുന്നു. എന്നാൽ താനാണ് വെട്ടിയതെന്ന് സംഭവ സ്ഥലത്ത് ആദ്യം ഓടിയെത്തിയ നാട്ടുകാരനോട് അരുണ്‍ പറഞ്ഞതായി നാട്ടുകാര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇതോടെ നാട്ടുകാർ അരുണിനെ തടഞ്ഞ് വച്ചു. നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് കാഞ്ഞാറിൽ നിന്ന് എത്തിയ പൊലീസ് അരുണിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. സനലിൻറെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം വിട്ടുനൽകി.
കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…
റിയാദ് : ദുബായ്-ടെല്‍ അവീവ് ഫ്‌ലൈദുബായ് വിമാനത്തിലുണ്ടായ ഞെട്ടിക്കുന്ന ആക്രമണ സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം വെളിപ്പെടുത്തി പ്രതിയായ ഒമാനി…
തെഹ്‌റാന്‍ : യുദ്ധത്തിന് സൈനികമായി ഒരു പരിഹാരവും കാണാനാകില്ലെന്നും ചര്‍ച്ചകള്‍ മാത്രമാണ് ഏക പോംവഴിയെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബാസ്…
പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…
സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…
ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…