പാകിസ്ഥാന്റെ ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് കമ്മിറ്റി ചെയർപേഴ്സൺ ജനറൽ സാഹീർ ഷംഷാദ് മിർസയ്ക്ക് മുഹമ്മദ് യൂനുസ് വിവാദ ഭൂപടം സമ്മാനിക്കുന്നു
ധാക്ക: ബംഗ്ലാദേശിന്റെ ഇടക്കാല ഭരണത്തലവൻ മുഹമ്മദ് യൂനുസ് വീണ്ടും പുതിയ വിവാദത്തിൽ. ഭാരതത്തിന്റെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ബംഗ്ലാദേശിന്റെ ഭാഗമായി തെറ്റായി ചിത്രീകരിക്കുന്ന ഭൂപടം, പാകിസ്ഥാന്റെ ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് കമ്മിറ്റി ചെയർപേഴ്സൺ ജനറൽ സാഹീർ ഷംഷാദ് മിർസയ്ക്ക് സമ്മാനിച്ചതാണ് നയതന്ത്ര തലത്തിൽ പുതിയ പ്രശ്നങ്ങൾക്ക് വഴി തുറന്നിരിക്കുന്നത്. ഈ വിവാദ ഭൂപടത്തിൽ അസം ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ബംഗ്ലാദേശിന്റെ ഭാഗമായാണ് കാണിച്ചിരുന്നത്. പാകിസ്ഥാന്റെ ദീർഘകാലമായുള്ള ഇന്ത്യാ വിരുദ്ധ നിലപാടുകൾക്ക് ബംഗ്ലാദേശ് നിശ്ശബ്ദ പിന്തുണ നൽകുന്നുവെന്ന് സൂചനയായാണിതെന്നും രഹസ്യാന്വേഷണ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
ധാക്കയിൽ വെച്ച് പാക് ജനറൽ സാഹീർ ഷംഷാദ് മിർസ യൂനുസുമായി കൂടിക്കാഴ്ച നടത്തിയപ്പോഴാണ് ആർട് ഓഫ് ട്രയംഫ് എന്ന പേരിൽ ഈ വിവാദ സമ്മാന കൈമാറ്റം നടന്നത്. 1971-ലെ വിമോചന യുദ്ധത്തിന് ശേഷം വഷളായ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് മിർസ യൂനുസുമായി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ ബംഗ്ലാദേശ് ഗവൺമെന്റ് ചീഫ് അഡ്വൈസറുടെ ഔദ്യോഗിക ‘എക്സ്’ (X) അക്കൗണ്ടിൽ പങ്കുവെച്ചു. “കൂടിക്കാഴ്ചയിൽ, ഉഭയകക്ഷി വ്യാപാരം, നിക്ഷേപം, പ്രതിരോധ സഹകരണം എന്നിവയുൾപ്പെടെ ബംഗ്ലാദേശ്-പാകിസ്ഥാൻ ബന്ധങ്ങളുമായി ബന്ധപ്പെട്ട വിപുലമായ വിഷയങ്ങൾ ചർച്ച ചെയ്തു,” എന്ന പ്രസ്താവനയും ചിത്രങ്ങൾക്കൊപ്പം ഉണ്ടായിരുന്നു.
ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയെക്കുറിച്ച് യൂനുസ് വിവാദപരമായ പരാമർശങ്ങൾ നടത്തുന്നത് ഇത് ആദ്യമായല്ല. ഇതിന് മുമ്പ്,വിദേശ രാജ്യങ്ങളുമായുള്ള ചർച്ചകളിൽ ഇന്ത്യയുടെ ‘കരയാൽ ചുറ്റപ്പെട്ട’ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെക്കുറിച്ച് സംസാരിക്കുകയും കടൽ സുരക്ഷയുടെ കാര്യത്തിൽ ബംഗ്ലാദേശാണ് ‘ഏക സംരക്ഷകൻ’ എന്ന് അവകാശപ്പെടുകയും ചെയ്തിട്ടുണ്ട്. “ഇന്ത്യയുടെ ഏഴ് സംസ്ഥാനങ്ങൾ, ഇന്ത്യയുടെ കിഴക്കൻ ഭാഗം… അവ കരയാൽ ചുറ്റപ്പെട്ട രാജ്യമാണ്. അവർക്ക് കടലുമായി ബന്ധപ്പെടാൻ ഒരു മാർഗവുമില്ല,” ഏപ്രിലിൽ ചൈനീസ് ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിൽ യൂനുസ് പറഞ്ഞിരുന്നു. ഈ പരാമർശങ്ങൾ ഇന്ത്യയിൽ വലിയ പ്രതിഷേധത്തിന് കാരണമാവുകയും, തുടർന്ന് നേപ്പാൾ, ഭൂട്ടാൻ, മ്യാൻമർ എന്നിവിടങ്ങളിലേക്കുള്ള ബംഗ്ലാദേശ് ഉൽപ്പന്നങ്ങൾ ഇന്ത്യൻ പ്രദേശത്തിലൂടെ കൊണ്ടുപോകാൻ അനുവദിച്ചിരുന്ന ഒരു ട്രാൻസ്ഷിപ്പ്മെന്റ് കരാർ കേന്ദ്രസർക്കാർ റദ്ദാക്കുകയും ചെയ്തിരുന്നു.
ഇതിനിടയിൽ, വിവാദ ഇസ്ലാമിക പ്രഭാഷകനായ സാക്കിർ നായിക്കിന് അടുത്ത മാസം ബംഗ്ലാദേശിൽ വലിയ സ്വീകരണം നൽകാൻ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. വിവാദ പരാമർശങ്ങൾ കാരണം പല രാജ്യങ്ങളിലും വിലക്കേർപ്പെടുത്തിയിട്ടുള്ള നായിക്കിന് മുഹമ്മദ് യൂനുസ് തന്നെ നേരിട്ട് സ്വീകരണമൊരുക്കാൻ പദ്ധതിയിടുന്നതായാണ് വിവരം. ധാക്കയിലെ ഹോളി ആർട്ടിസാൻ ബേക്കറിയിൽ 2016-ൽ നടന്ന ഭീകരാക്രമണത്തിന് ശേഷം നായിക്കിനെ ബംഗ്ലാദേശിൽ വിലക്കിയിരുന്നു. ആ ആക്രമണത്തിൽ ഒമ്പത് ഇറ്റലിക്കാർ, ഏഴ് ജപ്പാൻകാർ, ഒരു അമേരിക്കൻ പൗരൻ, ഒരു ഇന്ത്യക്കാരൻ ഉൾപ്പെടെ 20 പേർ കൊല്ലപ്പെട്ടിരുന്നു. എന്നാൽ, അതേ സാക്കിർ നായിക്കിന് ബംഗ്ലാദേശ് സർക്കാർ ചുവന്ന പരവതാനി വിരിക്കുന്നതിനെതിരെ നിരവധി കോണുകളിൽ നിന്ന് ശക്തമായ വിമർശനം ഉയർന്നിട്ടുണ്ട്. ഈ വർഷം ഫെബ്രുവരിയിൽ നായിക്ക് പാകിസ്ഥാൻ സന്ദർശിച്ചതിന് തൊട്ടുപിന്നാലെയാണ് ബംഗ്ലാദേശിലെ ഈ സന്ദർശന റിപ്പോർട്ട്.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…