പത്തനംതിട്ട : ജില്ലയില്‍ കോവിഡ്-19 സ്ഥിരീകരിച്ചതിനു പിന്നാലെ പൊതുപരിപാടികള്‍ റദ്ദാക്കി. വനിതാദിന പരിപാടികളടക്കം ജില്ലയിലെ എല്ലാ പൊതുപരിപാടികളും റദ്ദാക്കിയതായി ജില്ലാ കളക്ടര്‍ പിബി നൂഹ് അറിയിച്ചു. മതപരമായ കൂടിച്ചേരലുകളും ഒഴിവാക്കണമെന്ന് ജില്ല കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.
അതേ സമയം കൊറോണ വൈറസ് ബാധിച്ച മൂന്നംഗ പ്രവാസി കുടുംബവും ഇവരുടെ ബന്ധുക്കളായ രണ്ട് പേരുമായും ഇടപെട്ടവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരോഗ്യവകുപ്പ് ആരംഭിച്ചു. വെനീസില്‍ നിന്നു ദോഹയിലേക്കും അവിടെ നിന്നും കൊച്ചിയിലേക്കും വിമാനത്തില്‍ സഞ്ചരിച്ച് മാര്‍ച്ച് ഒന്നിന് കോട്ടയത്ത് എത്തിയ പ്രവാസി കുടുംബം പിന്നീട് കോട്ടയം, കൊല്ലം ജില്ലകളിലും സഞ്ചരിച്ചതായി ആരോഗ്യവകുപ്പ് ഇപ്പോള്‍ കണ്ടെത്തിയിട്ടുണ്ട്. ദോഹ-കൊച്ചി വിമാനത്തില്‍ മാത്രം ഇവര്‍ക്കൊപ്പം 350-പേരാണ് സഞ്ചരിച്ചത്. ഫെബ്രുവരി 29-ന് വെനീസില്‍ നിന്നും പുറപ്പെട്ട രോഗബാധിതര്‍ മാര്‍ച്ച് ആറാം തീയതിയാണ് അധികൃതരുടെ നിര്‍ബന്ധം മൂലം ആശുപത്രിയില്‍ അഡ്മിറ്റായത്. നാട്ടിലുണ്ടായിരുന്ന ദിവസങ്ങളില്‍ ഇവര്‍ എവിടെയെല്ലാം പോയി ആരെയെല്ലാം കണ്ടു എന്ന വിവരങ്ങള്‍ കണ്ടെത്താനായി വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. നാട്ടിലെത്തി പനി ബാധിച്ചതിനെ തുടര്‍ന്ന് ഇവര്‍ റാന്നിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തി ചികിത്സ തേടിയിരുന്നു.
ഇറ്റലിയില്‍ നിന്നും വന്ന 56,53 വയസുള്ള ദമ്പതിമാര്‍ ഇവരുടെ 24 വയസുള്ള മകന്‍. ഇവരുടെ അടുത്ത ബന്ധുവും അയല്‍വാസികളുമായ 65-കാരനും 61 വയസുള്ള സ്ത്രീയും. ഇങ്ങനെ അഞ്ച് പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഐസേെോലഷന്‍ വാര്‍ഡില്‍ കഴിയുന്ന അഞ്ച് പേരുടേയും ആരോഗ്യനില തൃപ്തികരമാണ്.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന സുപ്രധാന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്കും എൻഡിഎ സഖ്യത്തിനും വൻ മുന്നേറ്റം. പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ,…
ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…
യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…
ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…
തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…