corruption case; ED conducts inspection in Rajasthan and Chhattisgarh; Raid multiple locations simultaneously
ജയ്പൂർ: രാജസ്ഥാനിലും ഛത്തീസ്ഗഡിലും ഇ ഡി റെയ്ഡ്. അഴിമതിക്കേസുകളുമായി ബന്ധപ്പെട്ടാണ് ഇരുസംസ്ഥാനങ്ങളിലും ഇ ഡിയുടെ പരിശോധന നടക്കുന്നത്. ജൽജീവൻ പദ്ധതി അഴിമതിയുമായി ബന്ധപ്പെട്ടാണ് രാജസ്ഥാനിലെ വിവിധയിടങ്ങളിൽ പരിശോധന നടക്കുന്നത്. സംസ്ഥാനത്തെ 25 ഇടങ്ങളിലാണ് റെയ്ഡ്. ജൽജീവൻ മിഷനുമായി ബന്ധപ്പെട്ട് 13000 കോടി രൂപയുടെ അഴിമതി നടന്നു എന്നാണ് ഐഎഎസ് ഉദ്യോഗസ്ഥൻ ഇ ഡിയ്‌ക്ക് നൽകിയ റിപ്പോർട്ട്.
ഓൺലൈൻ വാതുവെയ്പ് കുംഭകോണകേസിലാണ് ഛത്തീസ്ഗഡിൽ ഇ ഡി പരിശോധന നടത്തുന്നത്. മഹാദേവ് ഓൺലൈൻ ആപ്പ് എന്ന പേരിലൊരു ആപ്പ് വിവാദമായതിന്റെ പശ്ചാത്തലത്തിൽ അതിന്റെ ഉടമസ്ഥർക്കെതിരെ നേരത്തെ ഇ ഡി നടപടി സ്വീകരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചലച്ചിത്ര താരങ്ങളെ ഉൾപ്പെടെ ഇ ഡി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ചില രാഷ്‌ട്രീയക്കാർക്കും ഇതിൽ പങ്കുണ്ടെന്നാണ് ഇ ഡിയ്‌ക്ക് കിട്ടിയിരിക്കുന്ന വിവരം.
കഴിഞ്ഞ ദിവസം രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ മകനെ ഇ ഡി ചോദ്യം ചെയ്തിരുന്നു. വിദേശ നാണയ വിനിമ ചട്ടലംഘനവുമായി ബന്ധപ്പെട്ടായിരുന്നു ഇഡി ചോദ്യം ചെയ്തത്. അതേസമയം, വിവിധ കേസുകളുടെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് സംസ്ഥാനങ്ങളിൽ ഇന്ന് ഇ ഡിയുടെ പരിശോധന പുരോഗമിക്കുന്നത്.
ബംഗ്ലാദേശിൽ ഹിന്ദു യുവാവായ ദിപു ചന്ദ്ര ദാസിനെ ആൾക്കൂട്ടം ക്രൂരമായി കൊലപ്പെടുത്തിയതിൽ പ്രതിഷേധം രാജ്യാന്തര തലത്തിൽ ശക്തമാകുന്നു. സംഭവത്തിൽ പ്രതിഷേധിച്ച്…
ജമ്മു–കശ്മീരിൽ സുരക്ഷാ സേനയുടെ ശക്തമായ ഭീകരവിരുദ്ധ ഓപ്പറേഷൻ. സാംബയിൽ +92 നമ്പറുകളുമായി സംശയാസ്പദൻ കസ്റ്റഡിയിൽ; ഉധംപൂരിൽ ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികൾ…
വൈശേഷിക ദർശനം എന്ന ഭാരതീയ ഭൗതികശാസ്ത്രം #periodictable #sanskrit #dmitrimendeleev #chemistryhistory #ekaaluminium #panini #ancientindia #sciencehistory #vedicscience #chemistry…
ഇത്തവണയും സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്‌ത് ബിജെപി കൗൺസിലർ കരമന അജിത്ത് I BJP COUNCILOR KARAMANA AJITH TOOK OATH…
തിരുവനന്തപുരം കോർപ്പറേഷനിൽ ആദ്യ യോഗം തുടങ്ങുന്നതിന് മുമ്പ് ഗണഗീതം പാടി ബിജെപി പ്രവർത്തകർ ! BJP WORKERS SINGS RSS…
തിരുവനന്തപുരത്ത് പകൽപ്പൂരം ! ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി ബിജെപിയുടെ നിയുക്ത കൗൺസിലർമാർ തുടങ്ങി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ…