Friday, October 2, 2026

അഴിമതി കേസ്; രാജസ്ഥാനിലും ഛത്തീസ്ഗഡിലും പരിശോധനയുമായി ഇ ഡി; ഒരേസമയം വിവിധ ഇടങ്ങളിൽ റെയ്‌ഡ്‌

ജയ്പൂർ: രാജസ്ഥാനിലും ഛത്തീസ്ഗഡിലും ഇ ഡി റെയ്ഡ്. അഴിമതിക്കേസുകളുമായി ബന്ധപ്പെട്ടാണ് ഇരുസംസ്ഥാനങ്ങളിലും ഇ ഡിയുടെ പരിശോധന നടക്കുന്നത്. ജൽജീവൻ പദ്ധതി അഴിമതിയുമായി ബന്ധപ്പെട്ടാണ് രാജസ്ഥാനിലെ വിവിധയിടങ്ങളിൽ പരിശോധന നടക്കുന്നത്. സംസ്ഥാനത്തെ 25 ഇടങ്ങളിലാണ് റെയ്ഡ്. ജൽജീവൻ മിഷനുമായി ബന്ധപ്പെട്ട് 13000 കോടി രൂപയുടെ അഴിമതി നടന്നു എന്നാണ് ഐഎഎസ് ഉദ്യോഗസ്ഥൻ ഇ ഡിയ്‌ക്ക് നൽകിയ റിപ്പോർട്ട്.

ഓൺലൈൻ വാതുവെയ്പ് കുംഭകോണകേസിലാണ് ഛത്തീസ്ഗഡിൽ ഇ ഡി പരിശോധന നടത്തുന്നത്. മഹാദേവ് ഓൺലൈൻ ആപ്പ് എന്ന പേരിലൊരു ആപ്പ് വിവാദമായതിന്റെ പശ്ചാത്തലത്തിൽ അതിന്റെ ഉടമസ്ഥർക്കെതിരെ നേരത്തെ ഇ ഡി നടപടി സ്വീകരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചലച്ചിത്ര താരങ്ങളെ ഉൾപ്പെടെ ഇ ഡി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ചില രാഷ്‌ട്രീയക്കാർക്കും ഇതിൽ പങ്കുണ്ടെന്നാണ് ഇ ഡിയ്‌ക്ക് കിട്ടിയിരിക്കുന്ന വിവരം.

കഴിഞ്ഞ ദിവസം രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ മകനെ ഇ ഡി ചോദ്യം ചെയ്തിരുന്നു. വിദേശ നാണയ വിനിമ ചട്ടലംഘനവുമായി ബന്ധപ്പെട്ടായിരുന്നു ഇഡി ചോദ്യം ചെയ്തത്. അതേസമയം, വിവിധ കേസുകളുടെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് സംസ്ഥാനങ്ങളിൽ ഇന്ന് ഇ ഡിയുടെ പരിശോധന പുരോഗമിക്കുന്നത്.

Related Articles

Latest Articles