Corruption for medical college admission; BJP leader MT Ramesh has denied the allegation of receiving 9 crore rupees
കൊച്ചി: സ്വകാര്യ മെഡിക്കൽ കോളേജിന് അനുമതി നൽകാമെന്ന് പറഞ്ഞ് പണം തട്ടിയെന്ന എ കെ നസീറിന്റെ ആരോപണം നിഷേധിച്ച് ബിജെപി നേതാവ് എം ടി രമേശ്. മെഡിക്കൽ കോളേജിന് അനുമതി നൽകാമെന്ന പേരിൽ എം ടി രമേശ് ഒമ്പത് കോടി രൂപ തട്ടിയെന്നാണ് പാർട്ടി വിട്ട മുൻ നേതാവ് എ കെ നസീറിന്റെ ആരോപണം. പുനരന്വേഷണം നടക്കുകയാണെങ്കിൽ തന്റെ ആരോപണത്തിന് തെളിവുകൾ ഹാജരാക്കാമെന്നും നസീർ പറഞ്ഞു. ബി ജെ പി മുൻ സംസ്ഥാന സെക്രട്ടറിയും ന്യൂനപക്ഷ മോർച്ച ദേശീയ ഭാരവാഹിയുമായിരുന്നു നസീർ.
മെഡിക്കൽ കോഴ വിവാദത്തിൽ അന്വേഷണ കമ്മിഷൻ അംഗമായിരുന്നു നസീർ. അതേസമയം, എൽ ഡി എഫ് സർക്കാരിന്റെ പോലീസ് ഈ കേസ് അന്വേഷിച്ച് തള്ളിക്കളഞ്ഞതാണെന്നും അതിൽ വീണ്ടും അന്വേഷണം ആവശ്യപ്പെടുന്നത് ദുരുദ്ദേശപരമാണെന്നും എം ടി രമേശ് പ്രതികരിച്ചു. വർക്കല എസ്. ആർ, ചെർപ്പുളശേരി മെഡിക്കൽ കോളേജുകൾക്ക് മെഡിക്കൽ കൗൺസിൽ ഒഫ് ഇന്ത്യയുടെ അംഗീകാരം നേടിത്തരാമെന്ന പേരിൽ കോടികൾ കൈക്കൂലി വാങ്ങിയെന്നായിരുന്നു എം ടി രമേശിനെതിരെ ആരോപണം ഉയർന്നത്. കുമ്മനം രാജശേഖരൻ ബി ജെ പി സംസ്ഥാന അദ്ധ്യക്ഷനായിരിക്കെ നസീറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണ കമ്മിഷന്റെ റിപ്പോർട്ടിലൂടെയാണ് ആരോപണം പുറത്തുവന്നത്.
ഈ സംഭവത്തിൽ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉയർത്തിയതിന് പിന്നാലെ എ കെ നസീറിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. പിന്നാലെ പാർട്ടി വിട്ടു. 30 വർഷത്തോളം ബി ജെ പി അംഗമായിരുന്നു എ കെ നസീർ. പാർട്ടി വിട്ട അദ്ദേഹം കഴിഞ്ഞ മാർച്ചിൽ സി പി എമ്മിൽ ചേർന്നിരുന്നു.
ന്യൂഡല്‍ഹി: ട്രായ് ഡാറ്റയെ അടിസ്ഥാനപ്പെടുത്തിയുള്ള പുതിയ ഐഐഎഫ്എല്‍ ക്യാപിറ്റല്‍ റിപ്പോര്‍ട്ട് അനുസരിച്ച് അഞ്ചിലൊരു വിഐ ഉപയോക്താവും നിഷ്‌ക്രിയം. ഐഐഎഫ്എല്‍ ക്യാപിറ്റലിന്റെ…
പാലക്കാട് : രണ്ട് ബലാത്സംഗ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് 15 ദിവസമായി ഒളിവിലായിരുന്ന പാലക്കാട് എം.എല്‍.എ. രാഹുല്‍ മാങ്കൂട്ടത്തില്‍. എംഎല്‍എ ബോര്‍ഡ്…
ധർമ്മസ്ഥല ആരോപണങ്ങളിൽ റിപ്പോർട്ട് സമർപ്പിച്ച് എസ് ഐ ടി ! ഉയർന്നത് വ്യാജ ആരോപണങ്ങൾ ! പിന്നിൽ ക്ഷേത്ര വിരുദ്ധ…
തിരുപ്പറം കുണ്ഡ്രം വിഷയത്തിൽ വേണ്ടിവന്നാൽ ഇടപെടുമെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻജി ഭാഗവത്. തമിഴ്നാട്ടിലെ ഹിന്ദുക്കൾ വളരെ ആത്മവിശ്വാസത്തോടുകൂടിയാണ് വിഷയത്തിൽ പ്രതികരിക്കുന്നത്…
2026 ജനുവരി 1 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും എട്ടാം ശമ്പള കമ്മീഷന്റെ കുടിശ്ശിക നല്‍കാന്‍ പോകുകയാണോ എന്നതാണ്.…
ദിലീപിനെ നായകനാക്കി, ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ‘ഭഭബ’യുടെ ട്രെയിലർ പുറത്ത്. ധനഞ്ജയ് ശങ്കർ എന്ന നവാഗതൻ…