Kerala

എലത്തൂരിലെ ഇന്ധന ചോർച്ച !ഡീസല്‍ മണ്ണില്‍ കലര്‍ന്നതിന്റെ പ്രത്യാഘാതം നീണ്ടുനിൽക്കുമെന്ന് റിപ്പോർട്ട്

കോഴിക്കോട്: എലത്തൂര്‍ ഡിപ്പോയില്‍നിന്ന് ചോര്‍ന്ന ഡീസല്‍ മണ്ണില്‍ കലര്‍ന്ന ഭാഗങ്ങളില്‍ അതിന്റെ പ്രത്യാഘാതം ഗുരുതരമായേക്കുമെന്ന് റിപ്പോർട്ട് .മണ്ണില്‍ കലര്‍ന്നഭാഗത്ത് ഭൂഗര്‍ഭജലത്തിലേക്ക് ഡീസലിന്റെ അംശം ഇറങ്ങുമെന്ന് സി.ഡബ്‌ള്യു.ആര്‍.ഡി.എം. ഇക്കോളജി ആന്‍ഡ് എന്‍വയണ്‍മെന്റല്‍ സയന്റിസ്റ്റ് ഡോ. വി.എസ്. ചിത്ര പറഞ്ഞു.എന്നാൽ ഇത് പ്രദേശത്തെ കിണറുകളെ ബാധിക്കും .കൂടാതെ വർഷങ്ങളോളം ഇതിന്റെ പ്രത്യാഖ്യാതം നിലനിക്കുമെന്നും ഡോ. വി.എസ്. ചിത്ര പറഞ്ഞു.

അതേസമയം, ജലാശയത്തില്‍ പരന്ന ഡീസല്‍ മണ്ണില്‍ ചേരില്ലെങ്കിലും മത്സ്യങ്ങളെ ഉള്‍പ്പെടെ ബാധിക്കും. ഡീസൽ മുകള്‍ത്തട്ടില്‍ കെട്ടിടക്കിടക്കുന്നതിനാല്‍ ഓക്‌സിജന്‍ ലഭിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാകും . ഇത് മത്സ്യങ്ങളും മറ്റുജീവികളും ചാവാന്‍ കാരണമാവും എന്നാണ് പരിസ്ഥിതി വിദഗ്ധർ പറയുന്നത് .ഡീസല്‍ പുഴയിലേക്കെത്തിയതിനാല്‍ അവിടെയും അതിന്റെ പ്രശ്‌നങ്ങളുണ്ടാവും. ഡീസല്‍ പരന്നൊഴുകിയ തോട്, സമീപത്തെ കിണര്‍ എന്നിവിടങ്ങളില്‍നിന്ന് സി.ഡബ്‌ള്യു.ആര്‍.ഡി.എം. സംഘം സാംപിളുകള്‍ ശേഖരിച്ചു.
ഡീസല്‍ പടര്‍ന്ന ജലാശയങ്ങളിലും സമീപത്തെ വീടുകളിലും റവന്യു, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സംയുക്തപരിശോധന നടത്തി. പ്രദേശത്തെ വീടുകളില്‍നിന്നെല്ലാം ആളുകളുടെ പരാതികള്‍ കേട്ടു. ആളുകള്‍ക്ക് ഏതെങ്കിലുംതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടോയെന്നാണ് അന്വേഷിച്ചത്.

B4 Admin

Recent Posts

ചക്കുളത്തുകാവ് പൊങ്കാലയ്ക്ക് സർവ്വസജ്ജം: ഭക്തിസാന്ദ്രമായ ചടങ്ങുകളും കാർത്തിക വിളക്കും ഈ മാസം 24-ന്, ആത്മീയ നിമിഷങ്ങൾ ലോകമെമ്പാടും എത്തിക്കാൻ തത്ത്വമയി നെറ്റ്‌വർക്കിന്റെ 12 മണിക്കൂർ തത്സമയ സംപ്രേഷണം!

നീരേറ്റുപുറം ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ പൊങ്കാല മഹോത്സവം കുറ്റമറ്റ രീതിയിൽ സംഘടിപ്പിക്കുന്നതിനായി വിവിധ സർക്കാർ വകുപ്പുകളെയും ജനപ്രതിനിധികളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള…

1 hour ago

പാകിസ്ഥാന്റെ കടക്കെണി പുതിയ ഭീകരമുഖത്തേക്ക്: വിദേശക്കടം പത്തുവർഷത്തിനിടെ ഇരട്ടിയായി 135.1 ബില്യൺ ഡോളറിലെത്തിയെന്ന് ലോകബാങ്കിന്റെ പുതിയ വെളിപ്പെടുത്തൽ!

ലോകബാങ്കിന്റെ ഏറ്റവും പുതിയ അന്താരാഷ്ട്ര കടാന്വേഷണ റിപ്പോർട്ട് പ്രകാരം അയൽരാജ്യമായ പാകിസ്ഥാന്റെ വിദേശക്കടം കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ ഇരട്ടിയായി വർദ്ധിച്ചതായി കണക്കുകൾ…

9 hours ago

വളർമതിയുടെ സമരവീര്യത്തിന് പിന്തുണ : LPST ഉദ്യോഗാർഥികളുടെ പോരാട്ടം ഏറ്റെടുത്ത് ബിജെപി

തിരുവനന്തപുരം: സമരപ്പന്തൽ പൊളിച്ചുനീക്കിയാലും യുവാക്കളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. സെക്രട്ടേറിയറ്റിന് മുന്നിൽ…

22 hours ago

ആൺസുഹൃത്തിന് അമിത നിയന്ത്രണമെന്ന് പരാതി: ഒടുവിൽ ക്വട്ടേഷൻ ആക്രമണം പട്ടാമ്പി കേസിൽ പെൺകുട്ടികളുടെ പങ്ക് ചർച്ചയാകുന്നു

പട്ടാമ്പിയിൽ ആൺസുഹൃത്തിനെതിരെ ക്വട്ടേഷൻ ആക്രമണം ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതിസ്ഥാനത്തുള്ള പെൺകുട്ടികളുടെ പങ്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആൺസുഹൃത്തിന്റെ അമിത നിയന്ത്രണവും…

1 day ago

വൈദ്യുതി വിവാദത്തിൽ സർക്കാരിന് ആശ്വാസം: മന്ത്രിയെ വിശ്വാസത്തിലെടുക്കുമെന്ന് ഉറപ്പ് സമവായത്തിലേക്ക് കെ.എസ്.ഇ.ബി തർക്കം

വൈദ്യുതി വാങ്ങൽ തീരുമാനങ്ങളെച്ചൊല്ലി സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നത ഭരണതലത്തിലെ ഏകോപനക്കുറവിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെയാണ് നിർണായക ഇടപെടലുണ്ടായത്. ജി.എൻ.എയുമായുള്ള വൈദ്യുതി…

1 day ago

വിദേശ സഞ്ചാരികൾക്കും നിക്ഷേപകർക്കും വൻ ആശ്വാസവുമായി കേന്ദ്ര സർക്കാർ: വിസ നിയമങ്ങൾ ലഘൂകരിച്ച് 9 വിഭാഗങ്ങളാക്കി ചുരുക്കി, അപേക്ഷാ ഫോമുകളുടെ ദൈർഘ്യം 70 ശതമാനം കുറച്ചു!

ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…

1 day ago