തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴി നടത്തിവരുന്ന സ്വര്‍ണ്ണക്കടത്തുകളില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കും പങ്കുള്ളതായി വിവരം. മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് ഇതില്‍ പങ്കുണ്ടെന്നാണ് ഡിആര്‍ഡിഐയുടെ വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ മൂന്ന് ഉദ്യോഗസ്ഥരുടെ വീടുകളില്‍ സംഘം പരിശോധന നടത്തിയെങ്കിലും തെളിവുകള്‍ ഒന്നും ലഭിച്ചില്ലെന്നാണ് സൂചന.
അതേസമയം ഇടനിലക്കാരനായ ബിജു മനോഹരനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനാണ് നീക്കം. ഇതിനായുള്ള റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറും. ബിജുവുമായി ബന്ധമുള്ള കഴക്കൂട്ടം സ്വദേശിനിയായ സ്ത്രീയെയും കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.
ദുബായില്‍ നിന്നുള്ള സ്വര്‍ണക്കടത്തിന് സുഹൃത്തുക്കളെയാണ് ബിജു ഉപയോഗിച്ചിരുന്നത്. പിടിക്കപ്പെടില്ലെന്ന് വിശ്വസിപ്പിച്ച് വിസിറ്റിംഗ് വിസയിലായിരുന്നു കടത്ത്. വലിയൊരു സംഘം തന്നെ ബിജുവിന് വേണ്ടി സ്വര്‍ണം കടത്തിയതായി ഡി ആര്‍ ഐക്ക് വ്യക്തമായി.
സ്വര്‍ണക്കടത്തിന് പിടിയിലായ സെറീന വഴിയും ഈ സംഘം ആള്‍ക്കാരെ സ്വാധീനിച്ചിരുന്നു. ഇത്തരത്തില്‍ സ്വര്‍ണം കടത്തിയ 40 സ്ത്രീകളുടെ വിവരങ്ങളും ഡി ആര്‍ ഐക്ക് ലഭിച്ചു. സംസ്ഥാനത്തെ ചില ജ്വല്ലറികള്‍ കേന്ദ്രീകരിച്ചാണ് അഭിഭാഷകനായ ബിജു മനോഹരന്‍ സ്വര്‍ണ ഇടപാട് നടത്തിയിരുന്നതെന്നാണ് ഡി ആര്‍ ഐയുടെ കണ്ടെത്തല്‍.
തെലങ്കാനയില്‍ മന്ത്രവാദ ആരോപണം ഉന്നയിച്ച് 21 കാരന്‍ അമ്മയെ ജീവനോടെ തീവച്ചു കൊന്നു. ഓട്ടോറിക്ഷ ഡ്രൈവറായ പ്രതി കരി ദുര്‍ഗേഷ്,…
അഹമ്മദാബാദ്: ഡിജിറ്റല്‍ ഡെലിവറി പോര്‍ട്ടലുകളും ഉപയോഗിച്ച വസ്ത്രങ്ങളുടെ പാഴ്‌സലുകളും മറയാക്കി നഗരത്തിലേക്ക് അനധികൃതമായി മദ്യം കടത്തിയ ഒരു പ്രധാന വ്യാജമദ്യ…
ദില്ലിയിലെ യാത്രക്കാര്‍ക്ക് റൈഡ്-ഹെയ്ലിംഗ് ആപ്പുകള്‍ വഴി പിങ്ക് ഇലക്ട്രിക് ഓട്ടോകള്‍ ബുക്ക് ചെയ്യാന്‍ ഉടന്‍ അവസരമൊരുങ്ങും. ഈ പ്ലാറ്റ്ഫോമുകളില്‍ ഡ്രൈവര്‍മാര്‍ക്ക്…
റിയാദ്: റിയാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാസഞ്ചര്‍ ടെര്‍മിനലിന് നേരെ ഹൂതികളുടെ പുതിയ വ്യോമാക്രമണം. ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ 13 പേരുടെ…
ദുബൈ : ഒമാന്‍ തീരത്ത് നിക്കരാഗ്വയുടെ പതാകയേന്തിയ എംടി പെട്രോ ഡോള്‍ഫിന്‍ എന്ന കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായി.…
റിയാദ്: സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണശ്രമം. ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചെത്തിയ ക്രൂസ് മിസൈല്‍…