തലശ്ശേരി: സി പി എം മുന്‍ പ്രാദേശിക നേതാവും വടകര ലോക്‌സഭ മണ്ഡലം സ്വതന്ത്ര സ്ഥാനാര്‍ഥിയുമായിരുന്ന സി ഒ ടി. നസീറിനെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികള്‍ ഉപയോഗിച്ച ആയുധങ്ങള്‍ പൊലീസ് കണ്ടെടുത്തു. മുഖ്യപ്രതികളില്നിന്ന് ലഭിച്ച വിവരമനുസരിച്ചാണ് കത്തിയും ഇരുമ്പുദണ്ഡും പൊലീസ് കണ്ടെടുത്തത്.
കൊളശ്ശേരി നമിത ഹൗസിങ് കോളനി റോഡരികിലെ കുറ്റിക്കാട്ടില്‍നിന്നാണ് അരമീറ്റര്‍ നീളമുള്ള കത്തി ലഭിച്ചത്.പ്രതി കാവുംഭാഗത്തെ എം. വിപിന്റെ ഉടമസ്ഥതയിലുള്ള കൊളശ്ശേരി ടൗണിലെ കോഴിക്കടക്ക് പിന്നിലെ ഷീറ്റിനുള്ളില്‍ ഒളിപ്പിച്ചനിലയിലായിരുന്നു ഇരുമ്പുദണ്ഡ്.
തലശ്ശേരി സി ഐ വി കെ. വിശ്വംഭരന് നായര്‍, ഫോറന്‍സിക് വിദഗ്ധ ഡോ. ഹെല്‍ന, റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന സംഘമാണ് ബുധനാഴ്ച ഉച്ചക്ക് ഒന്നേകാലോടെ ഇവ കണ്ടെടുത്തത്. മുഖ്യപ്രതികളായ കതിരൂര്‍ വേറ്റുമ്മല്‍ ആണിക്കാം പൊയിലിലെ കൊയിറ്റി ഹൗസില്‍ സി. ശ്രീജില്‍ (26), തലശ്ശേരിക്കടുത്ത കൊളശ്ശേരി ശ്രീലക്ഷ്മി ക്വാര്‍ട്ടേഴ്സില്‍ റോഷന് ആര്. ബാബു (26) എന്നിവരെ ചോദ്യംചെയ്തതിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച വിവരമനുസരിച്ചാണ് പരിശോധന നടത്തിയത്.റോഷന് ബാബു കാണിച്ചുകൊടുത്ത സ്ഥലങ്ങളില്‍നിന്നാണ് ഒളിപ്പിച്ചുവെച്ച ആയുധങ്ങള്‍ കണ്ടെടുത്തത്.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…