Monday, May 20, 2024
spot_img

സി ഒ ടി. നസീര്‍ വധശ്രമം: കത്തിയും ഇരുമ്പുദണ്ഡും കണ്ടെടുത്തു

ത​ല​ശ്ശേ​രി: സി പി ​എം മു​ന്‍ പ്രാ​ദേ​ശി​ക നേ​താ​വും വ​ട​ക​ര ലോ​ക്സ​ഭ മ​ണ്ഡ​ലം സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി​യു​മാ​യി​രു​ന്ന സി ഒ ​ടി. ന​സീ​റി​നെ വ​ധി​ക്കാ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ള്‍ ഉ​പ​യോ​ഗി​ച്ച ആ​യു​ധ​ങ്ങ​ള്‍ പൊ​ലീ​സ് ക​ണ്ടെ​ടു​ത്തു. മു​ഖ്യ​പ്ര​തി​ക​ളി​ല്‍​നി​ന്ന്​ ല​ഭി​ച്ച വി​വ​ര​മ​നു​സ​രി​ച്ചാ​ണ് ക​ത്തി​യും ഇ​രു​മ്പു​ദ​ണ്ഡും പൊ​ലീ​സ് ക​ണ്ടെ​ടു​ത്ത​ത്.

കൊ​ള​ശ്ശേ​രി ന​മി​ത ഹൗ​സി​ങ് കോ​ള​നി റോ​ഡ​രി​കി​ലെ കു​റ്റി​ക്കാ​ട്ടി​ല്‍​നി​ന്നാ​ണ് അ​ര​മീ​റ്റ​ര്‍ നീ​ള​മു​ള്ള ക​ത്തി ല​ഭി​ച്ച​ത്.പ്ര​തി കാ​വും​ഭാ​ഗ​ത്തെ എം. ​വി​പിന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കൊ​ള​ശ്ശേ​രി ടൗ​ണി​ലെ കോ​ഴി​ക്ക​ട​ക്ക് പി​ന്നി​ലെ ഷീ​റ്റി​നു​ള്ളി​ല്‍ ഒ​ളി​പ്പി​ച്ച​നി​ല​യി​ലാ​യി​രു​ന്നു ഇ​രുമ്പു​ദ​ണ്ഡ്.

ത​ല​ശ്ശേ​രി സി ​ഐ വി ​കെ. വി​ശ്വം​ഭ​ര​ന്‍ നാ​യ​ര്‍, ഫോ​റ​ന്‍​സി​ക് വി​ദ​ഗ്ധ ഡോ. ​ഹെ​ല്‍​ന, റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക് ഒ​ന്നേ​കാ​ലോ​ടെ ഇ​വ ക​ണ്ടെ​ടു​ത്ത​ത്. മു​ഖ്യ​പ്ര​തി​ക​ളാ​യ ക​തി​രൂ​ര്‍ വേ​റ്റു​മ്മ​ല്‍ ആ​ണി​ക്കാം ​പൊ​യി​ലി​ലെ കൊ​യി​റ്റി ഹൗ​സി​ല്‍ സി. ​ശ്രീ​ജി​ല്‍ (26), ത​ല​ശ്ശേ​രി​ക്ക​ടു​ത്ത കൊ​ള​ശ്ശേ​രി ശ്രീ​ല​ക്ഷ്മി ക്വാ​ര്‍​ട്ടേ​ഴ്സി​ല്‍ റോ​ഷ​ന്‍ ആ​ര്‍. ബാ​ബു (26) എ​ന്നി​വ​രെ ചോ​ദ്യം​ചെ​യ്ത​തിന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ല​ഭി​ച്ച വി​വ​ര​മ​നു​സ​രി​ച്ചാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.റോ​ഷ​ന്‍ ബാ​ബു കാ​ണി​ച്ചു​കൊ​ടു​ത്ത സ്ഥ​ല​ങ്ങ​ളി​ല്‍​നി​ന്നാ​ണ് ഒ​ളി​പ്പി​ച്ചു​വെ​ച്ച ആ​യു​ധ​ങ്ങ​ള്‍ ക​ണ്ടെ​ടു​ത്ത​ത്.

Related Articles

Latest Articles