Kerala

ഓ‌ഫീസില്‍ വിളിച്ചു വരുത്തി എഎന്‍ ഷംസീര്‍ ഭീഷണിപ്പെടുത്തിയതായി ബിഒടി നസീര്‍; വധശ്രമത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്

കണ്ണൂര്‍: ഓ‌ഫീസില്‍ വിളിച്ചു വരുത്തി എ എന്‍ ഷംസീര്‍ എം എല്‍ എ ഭീഷണിപ്പെടുത്തിയതായി തലശേരി നഗരസഭാ മുന്‍ കൗണ്‍സിലറും വടകര മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്ന ബിഒടി നസീര്‍ പറഞ്ഞു. വധശ്രമം നടന്നത് കൃത്യമായ ആസൂത്രണത്തോടെയാണെന്നും, കൊലപാതക രാഷ്ട്രീയതിനെതിരെ കൃത്യമായ നടപടികള്‍ ഉണ്ടാകണമെന്നും നസീര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ബിഒടി നസീര്‍ വധശ്രമത്തിന്റെ ദൃശ്യങ്ങള്‍ പ്രമുഖ മാധ്യമത്തിന് ലഭിച്ചു. ദേഹത്ത് ബൈക്ക് കയറ്റുന്നതും തുടരെ വെട്ടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണെന്നാണ് പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്ത കൊളശേരി സ്വദേശി റോഷന്‍, വേറ്റുമ്മല്‍ സ്വദേശി ശ്രീജന്‍ എന്നിവര്‍ കഴിഞ്ഞ ദിവസം തലശേരി കോടതിയില്‍ കീഴടങ്ങിയിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐക്കും സംഘത്തിനും സൂചനപോലും ഇല്ലാതിരിക്കെയാണ് റോഷനും ശ്രീജനും കോടതിയില്‍ കീഴടങ്ങിയത്. ഇരുവരെയും പ്രതി സ്ഥാനത്ത് പൊലീസ് ഉള്‍പ്പെടുത്തുകയോ, പേരുകള്‍ കോടതിയില്‍ നല്‍കുകയോ ചെയ്തിട്ടില്ല. എന്നാല്‍, കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരെന്ന നിലയിലാണ് ഇരുവരും കീഴടങ്ങിയത്. അന്വേഷണ ഉദ്യോഗസ്ഥനില്‍ നിന്ന് റിപ്പോര്‍ട്ട് തേടാതെ 14 ദിവസത്തക്ക് റിമാന്‍ഡ് ചെയ്യുകയും ചെയ്തു.

നസീറിനെതിരെ നടന്ന വധശ്രമം സി പി എം സ്വന്തം നിലയ്ക്ക് അന്വേഷിക്കുന്നുണ്ട്. തനിക്കെതിരെ ആക്രമണം ഷംസീര്‍ ഗൂഢാലോചന നടത്തിയെന്ന് നസീര്‍ മൊഴി നല്‍കിയതില്‍ സത്യാവസ്ഥയുണ്ടോ എന്നാണ് പാര്‍ട്ടി അന്വേഷിക്കും. സി.പി.എം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ നസീറിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. തനിക്കെതിരായ വധശ്രമത്തില്‍ ജയരാജന് പങ്കില്ലെന്നും നസീര്‍ പ്രതികരിച്ചിരുന്നു. കഴിഞ്ഞ മാസം 19ന് രാത്രിയാണ് നസീറിന് നേരെ ആക്രമണമുണ്ടായത്.

Anandhu Ajitha

Share
Published by
Anandhu Ajitha

Recent Posts

നിങ്ങളുടെ വോട്ട് ജമാഅത്തെ ഇസ്‌ലാമിക്കോ , SDPI ക്കോ ?

2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…

12 hours ago

നിങ്ങളുടെ വോട്ട് ജമാഅത്തെ ഇസ്‌ലാമിക്കോ , SDPI ക്കോ ?

2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…

13 hours ago

കൂറ്റൻ നദി പിന്നോട്ട് ഒഴുകി !മനുഷ്യനെ ഞെട്ടിച്ച പ്രകൃതിയുടെ സംഹാര താണ്ഡവം

വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…

18 hours ago

നാസികളുടെ നിഗൂഢമായ സ്വർണ്ണ ട്രെയിൻ: പോളണ്ടിന്റെ മണ്ണിലെ അവസാനിക്കാത്ത ചരിത്രരഹസ്യം

രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…

18 hours ago

കിട്ടേണ്ടത് കിട്ടിയപ്പോൾ ഒവൈസിക്ക് തൃപ്തിയായി ! ഹിമന്തയ്ക്ക് നൂറിൽ നൂറ് മാർക്ക് !!

ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…

18 hours ago

മോദിക്ക് ചിരി ! ട്രമ്പിന് കണ്ണീർ ; മുള്ളിനെ മുള്ള് കൊണ്ട് എടുക്കാൻ ഭാരതം

യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…

18 hours ago