രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. പോറ്റിയെ പ്രോത്സാഹിപ്പിക്കുന്നത് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് സോണിയ ഗാന്ധിയും എല്‍ഡിഎഫിന്റെ മുതിര്‍ന്ന നേതാവ് മുഖ്യമന്ത്രിയുമാണ്. ഈ സിപിഎം-കോണ്‍ഗ്രസ് കുറുവ സംഘത്തിനെതിരായ അന്വേഷണമാണ് നടക്കേണ്ടതെന്നും രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു.
“സിപിഎമ്മിന്റെ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനെയും വി എന്‍ വാസവനെയും മുന്‍ കോണ്‍ഗ്രസ് മന്ത്രിമാരെയും സംരക്ഷിക്കാനാണോ തന്ത്രിയെ അറസ്റ്റ് ചെയ്തതെന്ന് സംശയിക്കേണ്ടിരിക്കുന്നു.
ശബരിമലയുടെ സ്വര്‍ണ്ണം സംരക്ഷിക്കേണ്ടതും, അവയുടെ കൃത്യമായ അളവുകള്‍ പശിശോധിക്കേണ്ടതും ദേവസ്വം ബോര്‍ഡിന്റെയും ദേവസ്വം മന്ത്രിയുടെയും ഉത്തരവാദിത്വമല്ലേ. തന്ത്രിയെ അറസ്റ്റ് ചെയ്യുമ്പോള്‍ എന്തുകൊണ്ട് മന്ത്രിയെ അറസ്റ്റ് ചെയ്യുന്നില്ല. എന്തുകൊണ്ട് മന്ത്രിയെ ചോദ്യം ചെയ്യുകയും തന്ത്രിയെ അറസ്റ്റ് ചെയ്യുകയും ചെയ്യുന്നുവെന്ന ചോദ്യവും ഉയരുകയാണ്. ജനുവരി പതിനാലാം തീയതി മകരവിളക്ക് ദിവസം ബിജെപി-എന്‍ഡിഎയുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധപരിപാടി സംഘടിപ്പിക്കും. വീട്ടിലും നാട്ടിലും അയ്യപ്പ ജ്യോതി തെളിച്ച് പ്രതിഷേധിക്കും, ശബരിമല സ്വര്‍ക്കൊള്ളക്കുള്ള പിന്നിലുള്ളവരെ പുറത്ത് കൊണ്ടുവരാന്‍ പതിനാലാം തീയതി മുതല്‍ ശക്തമായ പ്രതിഷേധ സമരങ്ങള്‍ക്ക് ബിജെപി- എന്‍ഡിഎ തുടക്കം കുറിയ്ക്കുകയാണ് “- രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
കൊല്ലം : മാതാ അമൃതാനന്ദമയി മഠത്തിന്റെ ഈ വര്‍ഷത്തെ അമൃതകീര്‍ത്തി പുരസ്‌കാരത്തിന് മുന്‍ ഗവര്‍ണറും അഭിഭാഷകനും ഗ്രന്ഥകാരനുമായ അഡ്വ. പി.എസ്.…
വയനാട് മൂങ്ങനാനിയിലെ ആഡംബര മാളികയില്‍ നിന്ന് വന്‍തോതില്‍ വിദേശമദ്യം പിടികൂടിയ കേസ് വലിയ ചര്‍ച്ചയായിരിക്കുകയാണ്. റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡി ആന്റോ…
ദില്ലി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ (DUSU) തിരഞ്ഞെടുപ്പില്‍ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ (ABVP) സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട…
ലോക കായിക ഭൂപടത്തിൽ നവഭാരതത്തിന്റെ അനിഷേധ്യമായ കുതിപ്പിന് അടിവരയിട്ടുകൊണ്ട് 20-ാമത് ഏഷ്യൻ ഗെയിംസിന് ജപ്പാനിലെ നഗോയയിൽ ഉജ്ജ്വല തുടക്കം. ജപ്പാൻ…
റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് (King Khalid International Airport) സമീപം വന്‍തോതില്‍…
ഗുജറാത്തിലെ ചരിത്രപ്രസിദ്ധമായ മോധേര സൂര്യമന്ദിറിന്റെ (Modhera Sun Mandir) 1,000 വര്‍ഷത്തെ ശില്‍പ്പകലാ പാരമ്പര്യം പ്രമാണിച്ച് കേന്ദ്രസര്‍ക്കാര്‍ 100 രൂപയുടെ…