കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസില്‍. വി.ഡി. സതീശന്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍ എം.എല്‍.എ
തിരുവനന്തപുരം : വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍. സുഗതനെതിരെ പോലീസിനെ ദുരുപയോഗം ചെയ്ത് കള്ളക്കേസെടുക്കുകയായിരുന്നുവെന്ന് തെളിഞ്ഞതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എം.എല്‍.എ. മുന്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ കെട്ടിച്ചമച്ച കേസ് നിലവിലെ വി.ഡി. സതീശന്‍ സര്‍ക്കാര്‍ തുടരുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
രാഷ്ട്രീയ ലക്ഷ്യങ്ങളോടെ നഗരസഭാ ഭരണം അട്ടിമറിക്കാന്‍ വേണ്ടിയാണ് സുഗതനെ ജയിലിലടച്ചത്. ഇതിനു പിന്നിലെ ആസൂത്രിത നീക്കം പൊതുജനങ്ങള്‍ തിരിച്ചറിയണമെന്ന് പൂജപ്പുര ജയിലിന് മുന്നില്‍ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. മന്ത്രിമാര്‍ക്കെതിരെയുള്ള പ്രതിഷേധത്തില്‍ അറസ്റ്റിലായ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് അവരെ സ്വീകരിക്കാന്‍ പൂജപ്പുര ജയിലില്‍ എത്തിയതായിരുന്നു ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍.
ഒരു വശത്ത് രാഹുല്‍ ഗാന്ധി ഭരണഘടനയെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചും സംസാരിക്കുമ്പോള്‍, മറുവശത്ത് കേരളത്തില്‍ നടക്കുന്നത് എന്താണെന്ന് ജനങ്ങള്‍ക്ക് വ്യക്തമായി മനസ്സിലാകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊല്ലത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സുരക്ഷ അട്ടിമറിക്കാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അതേദിവസം തന്നെ ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍ ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ നടന്ന ആക്രമണത്തില്‍ കുറ്റക്കാരെ കണ്ടെത്താന്‍ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല. പോലീസിനെ ദുരുപയോഗം ചെയ്ത് എതിര്‍ രാഷ്ട്രീയ പാര്‍ട്ടികളെ വേട്ടയാടുന്ന സി.പി.എം സര്‍ക്കാരിന്റെ അതേ ശൈലി തന്നെയാണ് വി.ഡി. സതീശന്‍ സര്‍ക്കാരും തുടരുന്നതെന്ന് രാജീവ് ചന്ദ്രശേഖര്‍ കുറ്റപ്പെടുത്തി.
ഫ്‌ലൈദുബായ് വിമാനത്തിന്റെ കോക്ക്പിറ്റില്‍ വച്ച് ക്രൂരമായ ആക്രമണത്തിന് ഇരയായ ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച നിര്‍ണായക…
അമൃത്സര്‍ : പഞ്ചാബ് സിവില്‍ സര്‍വീസ് (പി.സി.എസ്) ഉദ്യോഗസ്ഥയാണെന്ന് തെറ്റിധരിപ്പിച്ച് ആം ആദ്മി പാര്‍ട്ടി നേതാവിനെ വിവാഹം കഴിക്കുകയും, മാസങ്ങള്‍ക്കുള്ളില്‍…
എയര്‍ മാര്‍ഷല്‍ അശുതോഷ് ദീക്ഷിത് ഇന്ത്യന്‍ വ്യോമസേന മേധാവിയായി നിയമിക്കപ്പെട്ടു. പി.വി.എസ്.എം., എ.വി.എസ്.എം., വി.എം., വി.എസ്.എം. എന്നീ ബഹുമതികള്‍ നേടിയിട്ടുള്ള…
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തർക്ക് ആശ്വാസമേകുന്ന തീരുമാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തുന്ന ഭക്തർക്ക് കൂടുതൽ സുതാര്യവും സൗകര്യപ്രദവുമായി താമസസൗകര്യം…
തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പറേഷന്‍ ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ രാജിവെക്കാന്‍ തീരുമാനിച്ചത് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍…
കൊച്ചിയില്‍ ജോലിയന്വേഷിച്ചെത്തിയ ദളിത് യുവതിയെ പൂട്ടിയിട്ട് മയക്കുമരുന്ന് നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുകളുമായി ഭര്‍ത്താവ്. സ്ത്രീകള്‍ അടങ്ങുന്ന സംഘമാണ്…