ഫ്രാൻസിൽ വിദ്യാർത്ഥി പ്രക്ഷോഭം ശക്തം
ഫ്രാൻസിൽ സർക്കാരിനെ പ്രതിസന്ധിയിലാക്കി വിദ്യാർത്ഥി പ്രക്ഷോഭം കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിക്കുന്നു. സെപ്റ്റംബർ അവസാന വാരത്തിൽ ആരംഭിച്ച സ്കൂൾ ഉപരോധവും പ്രതിഷേധവും ഇപ്പോൾ രാജ്യവ്യാപക പ്രക്ഷോഭമായി മാറിയിരിക്കുകയാണ്. അധ്യാപകരുടെയും അനുബന്ധ ജീവനക്കാരുടെയും ക്ഷാമം, ക്ലാസ് മുറികളുടെ അപര്യാപ്തത, പഴകിയ കെട്ടിടങ്ങൾ തുടങ്ങിയ വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിദ്യാർത്ഥികൾ തെരുവിലിറങ്ങിയത്.
കഴിഞ്ഞ രണ്ടാഴ്ചയായി തുടരുന്ന പ്രതിഷേധത്തിൽ തൊഴിലാളി യൂണിയനുകളും അധ്യാപക സംഘടനകളും രക്ഷിതാക്കളും സർവകലാശാല വിദ്യാർത്ഥികളും പങ്കുചേർന്നതോടെ പാരീസ് ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ പ്രതിഷേധം ശക്തമായി. കെയ്ൻ മുതൽ മാർസെയിൽ വരെ 40ലേറെ നഗരങ്ങളിൽ ചൊവ്വാഴ്ച ബഹുജന മാർച്ചുകൾ നടന്നു. ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുപ്രകാരം രണ്ടര ലക്ഷത്തിലധികം പേർ പ്രതിഷേധത്തിൽ പങ്കെടുത്തു. എന്നാൽ അഞ്ച് ലക്ഷത്തിലധികം പേർ അണിനിരന്നെന്നാണ് പ്രമുഖ ട്രേഡ് യൂണിയനുകളുടെ അവകാശവാദം.
പാരീസിലെ സ്ഥിതിഗതികളും സംഘർഷഭരിതമാണ്. പ്ലേസ് ഡി ലാ നേഷൻ ചത്വരത്തിന് ചുറ്റും ശക്തമായ പോലീസ് സന്നാഹമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പ്രതിഷേധക്കാർ മെഗാഫോണുകളിലൂടെ ദേശീയഗാനവും സർക്കാരിനെതിരായ മുദ്രാവാക്യങ്ങളും മുഴക്കി. രാജ്യത്തെ 500ലേറെ ഹൈസ്കൂളുകളുടെ പ്രവർത്തനം പ്രതിഷേധത്തെ തുടർന്ന് തടസ്സപ്പെട്ടതായാണ് റിപ്പോർട്ട്. വിദ്യാഭ്യാസ മേഖലയിലെ ഫണ്ട് വെട്ടിക്കുറയ്ക്കലിനും പാഠ്യപദ്ധതി പരിഷ്കരണത്തിലെ പോരായ്മകൾക്കുമെതിരെയാണ് സമരം ശക്തമാകുന്നത്.
വരുന്ന ദിവസങ്ങളിൽ പ്രതിഷേധം കൂടുതൽ കടുപ്പിക്കാനാണ് യൂണിയനുകളുടെ തീരുമാനം. ട്രേഡ് യൂണിയനുകളുടെ പിന്തുണയോടെ സമരം ഗതാഗതം ഉൾപ്പെടെയുള്ള മറ്റ് പൊതുമേഖലകളിലേക്കും വ്യാപിക്കാനുള്ള സാധ്യതയും നിലനിൽക്കുന്നു. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ആവശ്യങ്ങളിൽ ഫ്രഞ്ച് സർക്കാർ സ്വീകരിക്കുന്ന നിലപാട് നിർണായകമാകും. പ്രതിഷേധം ശക്തമാകുന്നത് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ സർക്കാരിന് വലിയ രാഷ്ട്രീയ സമ്മർദ്ദമാണ് സൃഷ്ടിക്കുന്നത്.
തിരുപ്പറംകുണ്ഡ്രം മലമുകളിലെ ദീപത്തൂണിൽ കാർത്തിക ദീപം തെളിയിച്ചതിനെ സ്വാഗതം ചെയ്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഭഗവാൻ മുരുകന്റെ വിജയവേൽ…
പാകിസ്ഥാൻ ബന്ധമുള്ള ഭീകരസംഘടനകൾ ഇന്ത്യയിലെ പ്രവർത്തനശൃംഖലകൾ നിലനിർത്താൻ സ്ത്രീകളെ കൂടുതൽ ഉപയോഗിക്കുന്നതായി സുരക്ഷാ അന്വേഷണങ്ങൾ സൂചിപ്പിക്കുന്നു. 2005ൽ കശ്മീരിലെ ആദ്യ…
തിരുപ്പറംകുണ്ഡ്രം മലമുകളിലെ ദീപസ്തംഭത്തിൽ കാർത്തിക ദീപം തെളിയിച്ചതോടെ ഭക്തർക്കിടയിൽ വലിയ ആവേശവും സന്തോഷവും. ദീപം തെളിയിക്കണമെന്ന വിഷയത്തിൽ നിയമപരമായ പോരാട്ടങ്ങളും…
കൊല്ലൂർ ശ്രീ മൂകാംബികാ ക്ഷേത്രത്തിന്റെ പുണ്യഭൂമിയിൽ ക്ഷേത്രദർശൻ സംഘടിപ്പിക്കുന്ന ദേവീവൈഭവ് 2027 ജനുവരി 10, 11, 12 തീയതികളിൽ നടക്കും.…
ഇസ്രയേലിൽ പുതിയ സർക്കാർ രൂപീകരണത്തിനായുള്ള രാഷ്ട്രീയ നീക്കങ്ങൾ നിർണായക ഘട്ടത്തിലെത്തിയതോടെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അപ്രതീക്ഷിത രാഷ്ട്രീയ നീക്കത്തിന് ഒരുങ്ങുന്നതായി…
ചക്കക്കൊമ്പനെ പിടികൂടാനുള്ള വനംവകുപ്പിന്റെ നീക്കം വീണ്ടും നാടകീയ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ചു. മയക്കുവെടിയേറ്റിട്ടും പ്രതീക്ഷിച്ച വേഗത്തിൽ തളരാതെ ആന നടത്തിയ…