ഒഡീഷ: തങ്ങളുടെ അഞ്ചുവയസ്സുകാരിയായ മകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ നീതി നിഷേധിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി ഒഡീഷയിലെ നയഗർ ജില്ലയിൽ ചൊവ്വാഴ്ച നിയമസഭയ്ക്ക് പുറത്ത് ദമ്പതികൾ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. അസംബ്ലി കെട്ടിടത്തിന് സമീപം വിന്യസിച്ചിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ ഇടപെട്ട് ദമ്പതികളെ സുരക്ഷാകേന്ദ്രത്തിലേക്ക് മാറ്റി. അശോക് സാഹു, സൗദാമിനി എന്നിവരാണ് ആത്മഹത്യക്ക് ശ്രമിച്ചത്. അവരുടെ കൈവശമുള്ള മണ്ണെണ്ണ കുപ്പിയും തീപ്പെട്ടിയും പിടിച്ചെടുത്ത ശേഷം പോലീസ് കസ്റ്റഡിയിലെടുത്തു. ജൂലൈ 10 ന് വീടിനടുത്ത് കളിക്കുന്നതിനിടെ അഞ്ച് വയസുള്ള മകളെ തട്ടിക്കൊണ്ടു പോയി എന്നാണ് അശോക് പറയുന്നത്.
കുട്ടിയുടെ ശരീരം പിന്നീട് വീട്ടുമുറ്റത്ത് കണ്ണുകൾ നഷ്ട്ടപെട്ട്, വൃക്ക നീക്കം ചെയ്ത നിലയിൽ കണ്ട് എടുക്കുകയായിരിന്നു. നായഗരി സർദാർ പോലീസ് സ്റ്റേഷനിൽ ഞങ്ങൾ പരാതി നൽകിയിട്ടും ഒരു നടപടിയും സ്വീകരിച്ചില്ല, ജില്ല കളക്ടറുടെ പരാതി സെല്ലിൽ ഞങ്ങൾ പ്രതിയുടെ പേര് നൽകിയിരുന്നുവെങ്കിലും ശിക്ഷിക്കാൻ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും അശോക് പറഞ്ഞു. പ്രധാന പ്രതി നയാഗ്ര ജില്ലയിൽ നിന്നുള്ള മന്ത്രിയുടെ പ്രധാന സഹായിയാണെന്ന് വാദിച്ച അശോക്, രാഷ്ട്രീയ സമ്മർദ്ദത്തിന് പോലീസ് വഴങ്ങി എന്നും ആരോപിച്ചു. കേസുമായി ബന്ധപ്പെട്ട് പരാതി പിൻവലിക്കാൻ വിസമ്മതിച്ചതിനാൽ പ്രതിയും കൂട്ടരും ഒക്ടോബർ 26ന് തന്നെ ആക്രമിച്ചതായും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരം: വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തിൽ ധനു മാസത്തിലെ പൗർണ്ണമി ദിനമായ നാളെ നട…
പത്തനംതിട്ട: പത്തനംതിട്ടയിൽ പോക്‌സോ കേസ് പ്രതിയ്ക്ക് ജാമ്യം നിന്ന് സിഐ. സൈബർ സെൽ സിഐ സുനിൽ കൃഷ്ണനാണ് പ്രതിയ്ക്ക് വേണ്ടി…
ശ്രീനഗർ: കഴിഞ്ഞ നവംബറിൽ ദില്ലി ചെങ്കോട്ടയ്ക്ക് സമീപം നടന്ന ഭീകരാക്രമണത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഷോപ്പിയാനിലെ പദ്‌പവൻ വനമേഖലയിൽ ദേശീയ അന്വേഷണ…
ഉത്തർപ്രദേശിൽ ഭൂമാഫിയയുടെ കൈകളിൽ നിന്ന് തന്റെ പിതൃസ്വത്ത് തിരിച്ചുപിടിക്കാൻ വർഷങ്ങളായി പോരാടിയ സൈനികന്റെ മകൾക്ക് പുതുവർഷത്തിൽ നീതി വാങ്ങി നൽകി…
മുംബൈ : പുതുവത്സര ആഘോഷങ്ങൾക്കിടെ മുംബൈയിൽ ഞെട്ടിപ്പിക്കുന്ന ക്രൂരത. വിവാഹ അഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് 44-കാരനായ കാമുകൻ്റെ ജനനേന്ദ്രിയം 25-കാരിയായ യുവതി…
ധർമ്മശാല: ഹിമാചൽ പ്രദേശിലെ ഗവൺമെന്റ് ഡിഗ്രി കോളേജിൽ റാഗിങ്ങിനും ലൈംഗികാതിക്രമത്തിനും ഇരയായ പെൺകുട്ടിയുടെ മരണ മൊഴി പുറത്ത് വന്നതിന് പിന്നാലെ…