പ്രതീകാത്മക ചിത്രം
ശവാസനം ചെയ്യുന്നവരെ കണ്ട് ദുർമന്ത്രവാദത്തിന്റെ ഭാഗമായുള്ള കൂട്ടക്കൊല നടന്നതായി തെറ്റിദ്ധരിച്ച് പോലീസിനെ വിളിച്ച് ദമ്പതികൾ. 2024 സെപ്റ്റംബറിൽ യു.കെയിലെ ലിങ്കൺഷെയറിലുള്ള സീസ്‌കേപ്പ് കഫേയിലാണ് ഈ രസകരമായ സംഭവം അരങ്ങേറിയത്. പതിവ് പോലെ 22-കാരിയായ മില്ലി ലോസ് യോഗാ പരിശീലനത്തിന് നേതൃത്വം നൽകുകയായിരുന്നു.
ഏഴ് വിദ്യാർത്ഥികളാണ് അന്ന് ക്ലാസിലുണ്ടായിരുന്നത്. ക്ലാസ് അവസാനിക്കുന്നതിന്റെ ഭാഗമായി വിദ്യാർത്ഥികൾ ശവാസനം ചെയ്യാൻ തുടങ്ങി. കണ്ണടച്ച് നിലത്ത് കിടക്കുന്ന വിദ്യാർത്ഥികൾക്കിടയിലൂടെ മില്ലി നടന്നുനീങ്ങുമ്പോൾ, നായകളുമായി എത്തിയ ദമ്പതിമാർ ജനലിലൂടെ അകത്തേക്ക് നോക്കുന്നത് അവരുടെ ശ്രദ്ധയിൽപ്പെട്ടു. നിമിഷങ്ങൾക്കകം അവർ ആ സ്ഥലം വിടുകയും ചെയ്തു.
കെട്ടിടത്തിനുള്ളിൽ ‘ചലനമറ്റ നിലയിൽ’ കിടക്കുന്നത് കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളാണെന്നാണ് ദമ്പതിമാർ കരുതിയത്. ഉടൻ തന്നെ അവർ പോലീസിൽ വിവരമറിയിക്കുകയും ചെയ്തു. പ്രദേശത്ത് ഒരു കൂട്ടക്കൊലപാതകം നടന്നതായാണ് ദമ്പതിമാർ അധികൃതരോട് വിശദീകരിച്ചത്. വിദ്യാർത്ഥികൾക്കിടയിലൂടെ മില്ലി നടന്നുനീങ്ങിയത് ദുർമന്ത്രവാദം പോലുള്ള ഏതെങ്കിലും ആചാരത്തിന്റെ ഭാഗമായിട്ടാണെന്നും അവർ പോലീസിനോട് പറഞ്ഞു.
ഉടൻതന്നെ പോലീസ് സ്ഥലത്തെത്തി. പരിശോധനയിൽ, യോഗ ക്ലാസ് കണ്ട് ദമ്പതിമാർ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നുവെന്ന് പോലീസിന് മനസ്സിലായി. പോ ഭയപ്പെട്ടതിനാലാകാം ദമ്പതിമാർ പോലീസിനെ വിളിച്ചതെന്ന് അവർ പ്രതികരിച്ചു. വൈകുന്നേരങ്ങളിൽ സാധാരണയായി യോഗ ക്ലാസിനായി കെട്ടിടം വിട്ടുനൽകാറുണ്ടെന്ന് സീസ്‌കേപ്പ് കഫേ അവരുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ വിശദീകരിച്ചു.
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ 12 പേർ കൊല്ലപ്പെട്ട ജിഹാദി ആക്രമണത്തിൽ പങ്കെടുത്തവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. നവീദ്…
ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…
വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…