India

ഇസ്ലാമിക ഭീകര പ്രവർത്തനം നടത്താൻ ദമ്പതികളായി ! ദില്ലി സ്ഫോടനത്തിൽ അറസ്റ്റിലായ ഭീകരർ ഷഹീനും മുസമ്മിലും ഭാര്യയും ഭർത്താവുമാണെന്ന് പുതിയ മൊഴി ;മതാചാരപ്രകാരം വിവാഹിതരായത് അൽ ഫലാഹ് സർവകലാശാലയ്ക്ക് സമീപത്തെ മസ്ജിദിൽ വെച്ച്

ദില്ലി സ്ഫോടനത്തിൽ അറസ്റ്റിലായ ഭീകരർ ഷഹീനും മുസമ്മിലും ദമ്പതികളാണെന്ന് പുതിയ മൊഴി. ഭീകരവാദ ലക്ഷ്യത്തിലേക്ക് ഒരുമിച്ച് നീങ്ങുന്നതിനാണ് ഇരുവരും അൽ ഫലാഹ് സർവകലാശാലയ്ക്ക് സമീപത്തെ മസ്ജിദിൽ വെച്ച് മതാചാരപ്രകാരം വിവാഹിതരായത്. 2023 ലായിരുന്നു വിവാഹം.

ഭീകരപ്രവർത്തനങ്ങൾക്ക് അടക്കം ഫണ്ട് കണ്ടെത്തുന്നതിന് ഷഹീൻ സഹായിച്ചിരുന്നു. ലക്ഷ്യത്തിലേക്ക് ഒന്നിച്ച് നീങ്ങാനുള്ള തീരുമാനത്തിന്റെ ഭാഗമായിട്ടാണ് വിഹാഹം നടന്നത് എന്നാണ് മൊഴി. കേസിൽ അറസ്റ്റിലായ ഏഴാം പ്രതിയും ഫരീദാബാദ് സ്വദേശി സോയാബ്, ദില്ലിയിൽ ചാവേറായി പൊട്ടിത്തെറിച്ച ഉമർ നബിക്ക് ഒളിവിൽ പോകാൻ സഹായം നൽകിയെന്നാണ് എൻഐഎയുടെ കണ്ടെത്തല്‍. ഇയാൾ അൽ ഫലാഹ് സർവകലാശാല ആശുപത്രിയിലെ ജീവനക്കാരനായിരുന്നു. ഇയാൾക്ക് ഇവിടെ ജോലി നേടാൻ സഹായം നൽകിയത് മുസമ്മിലാണെന്നാണ് ഏജൻസി വ്യക്തമാക്കുന്നത്.

സ്ഫോടനത്തിന് പത്ത് ദിവസം മുൻപ് വരെ ഉമർ നബി താമസിച്ചിരുന്നത് സോയാബ് എടുത്തു നൽകിയ മുറിയിലാണ്. ഇയാളുടെ സഹോദരി ഭർത്താവുമായി ബന്ധപ്പെട്ട കെട്ടിടമാണിത്. കൂടാതെ പൊട്ടിത്തെറിച്ച ഐ 20 കാർ സർവകലാശാല ക്യാമ്പസിന് പുറത്ത് എത്തിച്ചത് നൽകിയതും സോയാബാണ്. ഭീകരസംഘത്തിന് സഹായം നൽകുന്നതിൽ എല്ലാ പ്രവർത്തനങ്ങളും ഇയാൾ നടത്തി. കേസിൽ ഭീകരരെ കൂടാതെ അറസ്റ്റിലായ ഏക പ്രതിയാണ് സോയാബ്.

Anandhu Ajitha

Recent Posts

എട്ടാം ശമ്പള കമ്മീഷൻ ഉടൻ . |Eighth Pay Commission Coming Soon |

2026 ജനുവരി 1 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും എട്ടാം ശമ്പള കമ്മീഷന്റെ കുടിശ്ശിക നല്‍കാന്‍ പോകുകയാണോ എന്നതാണ്.…

51 minutes ago

ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ‘ഭഭബ’യുടെ ട്രെയിലർ പുറത്ത്. | Bha Bha Ba

ദിലീപിനെ നായകനാക്കി, ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ‘ഭഭബ’യുടെ ട്രെയിലർ പുറത്ത്. ധനഞ്ജയ് ശങ്കർ എന്ന നവാഗതൻ…

54 minutes ago

ഇന്ത്യയിൽ നിക്ഷേപം നടത്താൻ ഒരുങ്ങി ആമസോൺ .|AMAZON INVESTMENT IN INDIA |

എഐ, എക്‌സ്പോർട്ട്, തൊഴിലവസരങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ആമസോണിൻ്റെ പുതിയ നിക്ഷേപങ്ങൾ. #amazonsmbhavsummit #amazoninvestmentinindia #megainvestment #aiinvestmentinindia #amazonmegainvestmentinindia #tatwamayitv

2 hours ago

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനം 2023 ന് മുമ്പും ശേഷവും I SELECTION OF CEC IN INDIA

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കുന്ന കമ്മിറ്റിയിൽ നിന്ന് ചീഫ് ജസ്റ്റിസിനെ എന്തിന് മാറ്റി ? രാഹുലിന്റെ ചോദ്യത്തിന് വ്യക്തമായ മറുപടി!…

2 hours ago

ഇന്ദിരയ്‌ക്കെതിരെ മുദ്രാവാക്യം വിളിച്ച് വളർന്ന പാർട്ടി ! രാഹുലിന് മറുപടി നൽകി അമിത്ഷാ | AMIT SHAH

പാർലമെന്റിൽ പ്രതിപക്ഷത്തിന്റെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾക്ക് മറുപടി പറഞ്ഞ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ! വോട്ട് ചൊരിയല്ല ജനങ്ങളുടെ പിന്തുണയാണ്…

2 hours ago

ഇൻഡിഗോ വിമാനക്കമ്പനിയെ ബാധിച്ച പ്രതിസന്ധിയുടെ കാരണം എന്ത് ? INDIGO CRISIS

ഇൻഡിഗോ പ്രതിസന്ധിയുടെ കാരണം പുറത്തുപോയ ആ ഒരാൾ ! സർക്കാരിന്റെ വീഴ്ച എന്താണ് ? പ്രതിസന്ധിക്ക് പിന്നിൽ വൻ ക്രമക്കേടോ…

2 hours ago