Kerala

ദുരിതപ്പെയ്ത്തില്‍ റോഡെല്ലാം തോടായി, പന്തലിലേക്ക് ദമ്പതികള്‍ എത്തിയത് സാഹസികമായി ചെമ്പില്‍ കയറി; വൈറലായി ആലപ്പുഴയിലെ നവദമ്പതികൾ

ആലപ്പുഴ: ആലപ്പുഴയിൽ വെള്ളക്കെട്ടില്‍ വീഴാതെ കല്ല്യാണ പന്തലിലേക്ക് ദമ്പതികള്‍ (Marriage) എത്തിയത് സാഹസികമായി ചെമ്പില്‍ കയറി. വെള്ളക്കെട്ടിനിടയിലും വിവാഹം നടത്തിക്കൊണ്ട് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ് ആലപ്പുഴയിലെ നവദമ്പതിമാർ. കുട്ടനാട് മേഖലയിലെ ഐശ്വര്യരയ്ക്കും രാഹുലിനുമാണ് വിവാഹതിരാവാനായി ചെമ്പില്‍ കയറേണ്ടി വന്നത്. പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമായതോടെ ബന്ധുക്കളാണ് വധൂവരന്മാര്‍ക്കായി ചെമ്പ് ഒരുക്കിയത്.

എന്തായാലും ചെമ്പില്‍ കയറി കൃത്യസമയത്ത് തന്നെ ക്ഷേത്രത്തില്‍ എത്തി മുഹൂര്‍ത്തത്തില്‍ വിവാഹിതരാവാന്‍ ഇരുവര്‍ക്കുമായി. കല്ല്യാണത്തിനായി ചെമ്പിനകത്ത് വരേണ്ടിവരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിലായി കല്ല്യാണമെന്നും വധു ഐശ്വര്യ ചിരിയോടെ പറഞ്ഞു.

മഹാപ്രളയത്തെ നിസാരമാക്കിക്കൊണ്ട് ‘മംഗല്യം’

കേരളത്തിലെ മഹാപ്രളയത്തെ വരെ നിസാരമാക്കിക്കൊണ്ടായിരുന്നു ഇരുവരുടെയും വിവാഹം. തലവടിയിലെ പനയന്നൂർ കാവ് ക്ഷേത്രത്തിൽ വച്ചാണ് ഇവരുടെ വിവാഹം നടന്നത്. നേരത്തെ തീയ്യതി നിശ്ചയിച്ചതിനാൽ അത് മാറ്റിവയ് ക്കാൻ സാധിക്കാതെ വന്നതോടെയാണ് എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തുകൊണ്ട് വിവാഹിതരാകാൻ വധൂവരന്മാരും തീരുമാനിച്ചത്. ക്ഷേത്രത്തിൽ മുട്ട് വരെ വെള്ളം ഉണ്ടായിരുന്നതിനാൽ ഇവർക്ക് നടന്നു വരാൻ സാധിച്ചില്ല. തുടർന്ന് രണ്ട് പേർക്ക് ഇരിക്കാൻ പാകത്തിലുള്ള വലിയ ചെമ്പിൽ ഇരുവരെയും ഇരുത്തിയാണ് മണ്ഡപത്തിൽ എത്തിച്ചത്. അടുത്ത ബന്ധുക്കളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ടാണ് വിവാഹം നടത്തിയത്. തുടർന്ന് വിവാഹത്തിന് ശേഷവും നവദമ്പതികൾ ചെമ്പിലിരുന്ന് യാത്ര തിരിച്ചു. മൂന്ന് പേർ ചേർന്ന് ഇവരെ ചെമ്പിലിരുത്തി കൊണ്ടുപോയി. ചെമ്പിലിരുന്ന് തന്നെ ഇവർ ക്ഷേത്രത്തിൽ ദർശനവും നടത്തി.

B4 Admin

Recent Posts

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസില്‍. വി.ഡി. സതീശന്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍ എം.എല്‍.എ

തിരുവനന്തപുരം : വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍. സുഗതനെതിരെ പോലീസിനെ ദുരുപയോഗം ചെയ്ത് കള്ളക്കേസെടുക്കുകയായിരുന്നുവെന്ന് തെളിഞ്ഞതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ്…

3 hours ago

തലയോട്ടിയ്ക്ക് ക്ഷതം, കാഴ്ചയ്ക്ക് തടസം. ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ പുറത്തു വന്നു

ഫ്‌ലൈദുബായ് വിമാനത്തിന്റെ കോക്ക്പിറ്റില്‍ വച്ച് ക്രൂരമായ ആക്രമണത്തിന് ഇരയായ ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച നിര്‍ണായക…

4 hours ago

എ.എ.പി നേതാവിനെ കബളിപ്പിച്ച് വ്യാജ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥ. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ സ്വര്‍ണവുമായി കടന്നുകളഞ്ഞതായി പരാതി

അമൃത്സര്‍ : പഞ്ചാബ് സിവില്‍ സര്‍വീസ് (പി.സി.എസ്) ഉദ്യോഗസ്ഥയാണെന്ന് തെറ്റിധരിപ്പിച്ച് ആം ആദ്മി പാര്‍ട്ടി നേതാവിനെ വിവാഹം കഴിക്കുകയും, മാസങ്ങള്‍ക്കുള്ളില്‍…

4 hours ago

വ്യോമസേനയെ നയിക്കാന്‍ പുതിയ കരുത്ത്. എയര്‍ മാര്‍ഷല്‍ അശുതോഷ് ദീക്ഷിത് പുതിയ എയര്‍ ചീഫ് മാര്‍ഷ്യല്‍ ആയി നിയമിക്കപ്പെട്ടു

എയര്‍ മാര്‍ഷല്‍ അശുതോഷ് ദീക്ഷിത് ഇന്ത്യന്‍ വ്യോമസേന മേധാവിയായി നിയമിക്കപ്പെട്ടു. പി.വി.എസ്.എം., എ.വി.എസ്.എം., വി.എം., വി.എസ്.എം. എന്നീ ബഹുമതികള്‍ നേടിയിട്ടുള്ള…

5 hours ago

അയ്യപ്പഭക്തർക്ക് ആശ്വാസമായി പുതിയ തീരുമാനം: ശബരിമല സന്നിധാനത്ത് ഇനി 400 മുറികൾ ഓൺലൈനായി ബുക്ക് ചെയ്യാം, സുതാര്യത ഉറപ്പാക്കി ദേവസ്വം ബോർഡ്

ലോകമെമ്പാടുമുള്ള അയ്യപ്പഭക്തർക്ക് ആശ്വാസമേകുന്ന തീരുമാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തുന്ന ഭക്തർക്ക് കൂടുതൽ സുതാര്യവും സൗകര്യപ്രദവുമായി താമസസൗകര്യം…

6 hours ago

ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണ് ആര്‍. ശ്രീലേഖയുടെ രാജി. യു.ഡി.എഫ് നല്‍കിയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെടുന്നില്ല. എല്‍.ഡി.എഫ് – യു.ഡി.എഫ് സഖ്യത്തെ വിമര്‍ശിച്ച് രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പറേഷന്‍ ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ രാജിവെക്കാന്‍ തീരുമാനിച്ചത് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍…

11 hours ago