സുനിത കെജ്‌രിവാൾ
ദില്ലി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട കോടതി നടപടികള്‍ റെക്കോര്‍ഡ് ചെയ്ത് പ്രചരിപ്പിച്ചതിന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഭാര്യസുനിത കെജ്‌രിവാളിനെതിരേ നടപടി ആവശ്യപ്പെട്ട് ദില്ലി ഹൈക്കോടതിയിൽ ഹര്‍ജി. അഭിഭാഷകനായ വൈഭവ് സിങാണ് സുനിതതയ്‌ക്കെതിരെ നടപടി പൊതുതാത്പര്യ ഹര്‍ജി ഫയല്‍ചെയ്തത്. ഓഡിയോ, വീഡിയോ റെക്കോര്‍ഡിങ്ങുകള്‍ നടത്തിയതിനെക്കുറിച്ചും അത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനെക്കുറിച്ചും പ്രത്യേക സംഘത്തിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
റോസ് അവന്യു കോടതിയിലെ പ്രത്യേക ജഡ്ജി കാവേരി ബാവെജയക്ക് മുമ്പാകെ മാര്‍ച്ച് 28-ന് അരവിന്ദ് കെജ്‌രിവാളിനെ ഹാജരാക്കിയപ്പോള്‍ നടന്ന കോടതി നടപടികളാണ് സാമൂഹ മാദ്ധ്യമങ്ങളിലൂടെ വലിയ തോതിൽ പ്രചരിച്ചത്. അന്ന് കോടതിയില്‍ കെജ്‌രിവാൾ കേസുമായി ബന്ധപ്പെട്ട തന്റെ ഭാഗം വിശദീകരിച്ച ഭാഗമാണ് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ പ്രചരിപ്പിച്ചത്. വീഡിയോ കോണ്‍ഫറന്‍സിലൂടെ കോടതി നടപടികളില്‍ പങ്കെടുക്കുന്നവര്‍ അത് റെക്കോര്‍ഡ് ചെയ്യുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് ഡല്‍ഹി ഹൈക്കോടതി പുറത്തിറക്കിയ മാര്‍ഗരേഖയില്‍ വിശദീകരിച്ചിട്ടുണ്ട്. ഈ മാര്‍ഗരേഖയുടെ ലംഘനമാണ് കോടതി നടപടികള്‍ റെക്കോര്‍ഡ് ചെയ്തതതിലൂടെ നടന്നതെന്ന് ഡ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സുനിത കെജ്രിവാള്‍ കോടതി നടപടികളുടെ ഓഡിയോ റെക്കോര്‍ഡ് ചെയ്യുകയും അത് റീപോസ്റ്റ് ചെയ്യുകയും ചെയ്തതായാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്. കുറ്റക്കാര്‍ക്കെതിരേ കോടതിയലക്ഷ്യ നടപടിയും വീഡിയോ കോണ്‍ഫറന്‍സ് സംബന്ധിച്ച 2021 ഹൈക്കോടതി ചട്ടങ്ങളുടെ ലംഘനത്തിനും കേസെടുക്കാന്‍ നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുയർത്തിയിട്ടുണ്ട്.
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…
തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…
ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്‌നേഹവും…
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…