ദില്ലി: രാജ്യത്തിന് ആശ്വാസം. ഇന്ന് കോവിഡ് കേസുകൾ പതിനായിരത്തിലേക്കെത്തി. 24 മണിക്കൂറിനിടെ രാജ്യത്ത് പുതുതായി സ്ഥിരീകരിച്ചത് 10,273 കോവിഡ് കേസുകളാണ്. നിലവില്‍ 1,11,472 സജീവ കോവിഡ് കേസുകളാണുള്ളത്.
ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 4,29,16,117 ആയി. മരണം 243 ആയി. ഇതോടെ കോവിഡ് ബാധിച്ച് ആകെ മരിച്ചവരുടെ എണ്ണം 5,13,724 ആയി. തുടര്‍ച്ചയായ 20ാം ദിവസമാണ് പ്രതിദിന കോവിഡ് കേസുകള്‍ ഒരു ലക്ഷത്തില്‍ താഴെയാകുന്നത്. ഇത് രാജ്യത്തിന് ആശ്വാസമേകുന്ന കണക്കാണ്.
ആകെ കേസുകളുടെ 0.25 ശതമാനം മാത്രമാണ് ചികിത്സയിലുള്ളവര്‍ എന്നതും ആശ്വാസകരമാണ്. രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 98.54 ശതമാനമായി ഉയര്‍ന്നു. ഇതുവരെ 177.44 കോടി ഡോസ് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്‌തെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…
കേരളത്തില്‍ ലഹരി മാഫിയയ്ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ്. മലപ്പുറം വേങ്ങരയില്‍ വെച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല…
ജീവന്‍ രക്ഷാ മരുന്നുകളുടെ അമിതവില നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് നിയമപരമായി തന്നെ ഇടപെടാമെന്ന് വ്യക്തമാക്കിക്കൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്, സാധാരണക്കാരായ…
കൊച്ചി ഇടപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന 'ആംസ്റ്റര്‍ ഓവര്‍സീസ്' (Amster Overseas Pvt Ltd) എന്ന പ്രവാസി/ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ ഫൗണ്ടറും…
മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…
അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…