Sunday, September 27, 2026

രാജ്യത്ത് മൂന്നാം തരംഗം അവസാനിക്കുന്നു; രാജ്യത്തെ കോവിഡ് കേസുകളില്‍ താഴേക്ക്; 24 മണിക്കൂറിനുള്ളിൽ 11,499 പേർക്ക് രോഗം

ദില്ലി:55 മരണവും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് (Covid) മരണം 5,13,481 ആയതായി കേന്ദ്ര ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 11,499 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു, കഴിഞ്ഞ ദിവസത്തേക്കാൾ കേസുകളിൽ 12.6 ശതമാനം ഇടിവ് രേഖപ്പെടുത്തി.

ഇതുവരെ 4.22 കോടിയിലധികം ആളുകളാണ് കോവിഡിൽ നിന്ന് സുഖം പ്രാപിച്ചത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.01 ശതമാനമാണ്, അതേസമയം പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.48 ശതമാനമാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, രാജ്യത്ത് ഇതുവരെ 177 കോടിയിലധികം വാക്സിൻ ഡോസുകൾ വിതരണം ചെയ്തു. വെള്ളിയാഴ്ച മാത്രം 25 ലക്ഷത്തിലധികം (25,20,820) ഡോസുകളാണ് നൽകിയത്.

Related Articles

Latest Articles