ദില്ലി: രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിൽ നേരിയ കുറവ്. 24 മണിക്കൂറിനിടെ 40,134 പേർക്ക് രോഗം സ്ഥിരീകരിച്ചു. 422 മരണങ്ങളും റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസത്തിൽ നിന്നും കോവിഡ് കേസുകൾ നേരിയ കുറവ് രേഖപ്പെടുത്തിയെങ്കിലും നാൽപ്പത്തിനായിരത്തിന് മുകളിൽ തന്നെ തുടരുകയാണ്. 2.81 ശതമാനമാണ് ടിപിആര്‍. രോഗമുക്തി നിരക്ക് 97.35 ശതമാനവും. ചികിത്സയിലുള്ള രോഗികളുടെ എണ്ണവും വർധിച്ചു. 2.86 ലക്ഷം കേസുകളാണ് ജൂൺ 26 മുതൽ ആഗസ്റ്റ് 1 വരെയുള്ള ആഴ്ചയിൽ രേഖപ്പെടുത്തിയ കോവിഡ് കേസുകൾ. മുൻ ആഴ്ചയെക്കാൾ 7.5 ശതമാനം കേസുകളുടെ വർധനവ് ആണ് ഉണ്ടായിരിക്കുന്നത്.
അതേസമയം രണ്ടാം തരംഗം രൂക്ഷമായ മെയ് മാസത്തിലായിരുന്നു പ്രതിവാര കേസുകളിൽ ഇതിനുമുൻപ് വർധനവ് രേഖപ്പെടുത്തിയത്. കേരളത്തിൽ 26.5 % കേസുകളുടെ വർധനവാണ് കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ ഈ കഴിഞ്ഞ ആഴ്ച രേഖപ്പെടുത്തിയത്. മൂന്നാം തരംഗത്തിനുള്ള സാധ്യതയാണോ ഇതെന്ന ആശങ്കയാണ് ഉയരുന്നത്. 46 ജില്ലകളിൽ ടിപിആർ 10 ശതമാനത്തിൽ അധികമാണ്. ജില്ലകളിൽ അടച്ചിടൽ അടക്കമുള്ള നിയന്ത്രണങ്ങൾ വരുത്തണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ നിർദേശം നൽകി. രാജ്യത്ത് വാക്‌സിനേഷൻ നടപടികളും പുരോഗമിക്കുകയാണ്. ഇതുവരെ രാജ്യത്ത് 47,22,23,639 പേർ വാക്‌സിനേഷന്റെ ഭാഗമായിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
നമ്മുടെ പ്രപഞ്ചം അനന്തവും വിസ്മയകരവുമാണ്, എന്നാൽ അതേസമയം തന്നെ അത് പ്രവചനാതീതമായ വെല്ലുവിളികൾ നിറഞ്ഞതുമാണ്. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ…
ടാറ്റാ മോട്ടോഴ്‌സിന്റെ കരുത്തുറ്റ പാരമ്പര്യത്തിൽ ഇന്ത്യൻ നിരത്തുകളെ ദശകങ്ങളോളം അടക്കിവാണ വാഹനമാണ് ടാറ്റാ SE 1613. ഭാരതത്തിലെ ചരക്കുനീക്ക മേഖലയിൽ…
പശ്ചിമേഷ്യൻ ചരിത്രത്തിലെ ഏറ്റവും സങ്കീർണ്ണമായ സംഘർഷഭൂമികളിലൊന്നാണ് സിറിയ. ഒരു ദശകത്തിലേറെയായി തുടരുന്ന ആഭ്യന്തരയുദ്ധവും അതിനിടയിൽ വളർന്നുവന്ന ഇസ്ലാമിക് സ്റ്റേറ്റ് എന്ന…
അനന്തമായ പ്രപഞ്ചത്തിന്റെ ആഴങ്ങളിൽ നിന്ന് ഭൂമിയെ ലക്ഷ്യമാക്കി എത്തുന്ന വിരുന്നുകാരനായ 3I/ATLAS എന്ന അന്തർ നക്ഷത്ര ധൂമകേതു ഇന്ന് ശാസ്ത്രലോകത്തും…
പീരിയോഡിക് ടേബിളും സംസ്കൃതവും തമ്മിലുള്ള ബന്ധം ശാസ്ത്രലോകത്തെ വളരെ കൗതുകകരമായ ഒരു ചരിത്രമാണ്. ഇത് പ്രധാനമായും റഷ്യൻ രസതന്ത്രജ്ഞനായ ഡിമിത്രി…
മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…