Covid 19

വീണ്ടും കുത്തനെ കൂടി കോവിഡ്; കേരളത്തില്‍ ഇന്ന് 30,203 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.86%; മരണം 115

തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് 30,203 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3576, എറണാകുളം 3548, കൊല്ലം 3188, കോഴിക്കോട് 3066, തൃശൂര്‍ 2806, പാലക്കാട് 2672, തിരുവനന്തപുരം 1980, കോട്ടയം 1938, കണ്ണൂര്‍ 1927, ആലപ്പുഴ 1833, പത്തനംതിട്ട 1251, വയനാട് 1044, ഇടുക്കി 906, കാസര്‍ഗോഡ് 468 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 1,60,152 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.86 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,15,52,681 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.

മാത്രമല്ല പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 81 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 215 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. ഏഴിന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 115 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 20,788 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 147 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 28,419 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1521 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 3425, എറണാകുളം 3466, കൊല്ലം 3179, കോഴിക്കോട് 3030, തൃശൂര്‍ 2788, പാലക്കാട് 1628, തിരുവനന്തപുരം 1878, കോട്ടയം 1812, കണ്ണൂര്‍ 1846, ആലപ്പുഴ 1786, പത്തനംതിട്ട 1229, വയനാട് 1022, ഇടുക്കി 874, കാസര്‍ഗോഡ് 456 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

116 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 21, വയനാട് 17, പാലക്കാട് 15, ഇടുക്കി 12, കാസര്‍ഗോഡ് 10, കൊല്ലം, എറണാകുളം 8 വീതം, തിരുവനന്തപുരം, പത്തനംതിട്ട 7, തൃശൂര്‍ 6, കോഴിക്കോട് 3, ആലപ്പുഴ, മലപ്പുറം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 20,687 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1194, കൊല്ലം 1765, പത്തനംതിട്ട 743, ആലപ്പുഴ 1049, കോട്ടയം 1428, ഇടുക്കി 422, എറണാകുളം 2020, തൃശൂര്‍ 2602, പാലക്കാട് 2417, മലപ്പുറം 2532, കോഴിക്കോട് 2709, വയനാട് 526, കണ്ണൂര്‍ 875, കാസര്‍ഗോഡ് 405 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,18,892 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 38,17,004 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,45,393 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,13,686 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 31,707 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2698 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

admin

Recent Posts

വാദം പൊളിയുന്നു! ബാറുടമകളും എക്സൈസ് മന്ത്രിയും തമ്മിൽ നടന്ന ചർച്ചയുടെ വിശദാംശങ്ങൾ പുറത്ത് |mb rajesh

വാദം പൊളിയുന്നു! ബാറുടമകളും എക്സൈസ് മന്ത്രിയും തമ്മിൽ നടന്ന ചർച്ചയുടെ വിശദാംശങ്ങൾ പുറത്ത് |mb rajesh

23 mins ago

നരേന്ദ്രമോദിയും അമിത് ഷായും മുന്‍ ജന്മത്തില്‍ ശ്രീകൃഷ്ണന്റെ കുലത്തിലെ യാദവന്‍ന്മാര്‍ : പുഷ്പാഞ്ജലി സ്വാമിയാര്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്‍ ജന്മം ശ്രീകൃഷ്ണന്റെ യാദവ വംശത്തിലായിരുന്നുവെന്ന് തിരുവനന്തപുരം 'ശ്രീപത്മനാഭ സ്വാമി ക്ഷേത്ര'ത്തിന്റെ പ്രധാന പൂജാരിയും ആത്മീയ…

1 hour ago

അഫ്ഗാനിൽ പെ_ൺ_കു_ട്ടി_ക_ൾ നേരിടുന്നത് എന്ത്? ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്| afgan

അഫ്ഗാനിൽ പെ_ൺ_കു_ട്ടി_ക_ൾ നേരിടുന്നത് എന്ത്? ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്| afgan

1 hour ago

എന്തൊരു മാറ്റം കശ്മീരിൽ ! ജനാധിപത്യ ഉത്സവം ഏറ്റെടുത്ത് ജനങ്ങൾ I POLLING IN KASHMIR

കന്യാകുമാരി മുതൽ കശ്മീർ വരെ മോദി തരംഗം ! കശ്മീരിലെ റെക്കോർഡ് പോളിംഗ് കണ്ട് അന്തംവിട്ട് പാകിസ്ഥാൻ I RECORD…

2 hours ago

എക്സൈസ് മന്ത്രിയെ ടൂറിസം വകുപ്പ് മറികടന്നു ? മദ്യനയത്തിൽ അനാവശ്യ ഇടപെടൽ

ബാർകോഴയ്ക്ക് പിന്നിൽ മുഖ്യമന്ത്രിയുടെ മരുമകൻ ? എക്സൈസ് മന്ത്രി പറഞ്ഞത് പച്ചക്കള്ളം I MB RAJESH

2 hours ago

അന്താരാഷ്‌ട്ര അവയവക്കടത്തിൽ ഭീകരബന്ധം വെളിവാക്കുന്ന കൂടുതൽ സൂചനകൾ പുറത്ത് ! പ്രതികളുടെ അക്കൗണ്ടുകളിലേക്ക് കശ്മീരിൽ നിന്നുൾപ്പെടെ പണമെത്തി; പണമിടപാടിന് ഷെൽ കമ്പനികളും

കൊച്ചി: കേരളത്തെ ഞെട്ടിച്ച അവയവക്കടത്ത് കേസിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. പ്രതികളുടെ അക്കൗണ്ടിലേക്ക് കശ്മീരിൽ നിന്നടക്കം പണമെത്തിയതായി സൂചന. നെടുമ്പാശ്ശേരി…

2 hours ago