Covid 19

രാജ്യത്ത് രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്ന് കേന്ദ്രം; കോവിഡ് രൂക്ഷമായ 18 ജില്ലകളില്‍ 10 ജില്ലകളും കേരളത്തില്‍

ദില്ലി: രാജ്യത്ത് രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളത്തിലെ 10 ജില്ലകള്‍ ഉള്‍പ്പടെ രാജ്യത്ത് 18 ജില്ലകളിലാണ് കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷമായിട്ടുള്ളതെന്ന് കേന്ദ്രം വ്യക്തമാക്കി. ആഗോള തലത്തിൽ കോവിഡ് കേസുകൾ വർദ്ധിക്കുന്നത് ആശങ്കയാണെന്നും കൊവിഡ് അവലോകന യോഗത്തിൽ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

കേരളം ഉള്‍പ്പടെ എട്ട് സംസ്ഥാനങ്ങളില്‍ റീപ്രൊഡക്ഷന്‍(ആര്‍-നമ്പര്‍) ഇപ്പോഴും കൂടുതലാണ്. ഇത് നിയന്ത്രണ വിധേയമാകേണ്ടതുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

റീ പ്രൊഡക്ഷന്‍ നമ്പര്‍ കൂടുതലുള്ള കേരളം, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, ലക്ഷദ്വീപ്, തമിഴ്‌നാട്, മിസോറം, കര്‍ണാടക, പോണ്ടിച്ചേരി സര്‍ക്കാരുകള്‍ക്ക് കൊവിഡ് നിയന്ത്രിക്കാന്‍ ആവശ്യമായ നടപടികള്‍ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരള, മണിപ്പൂര്‍, മിസോറം, നാഗാലാന്റ് എന്നീ സംസ്ഥാനങ്ങളിലുള്ള ജില്ലകളിലാണ് ടിപിആര്‍ നിരക്ക് ഏറ്റവും കൂടുതല്‍.

അതേസമയം കേരളത്തിൽ ഇന്ന് 23,676 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.15,626 പേര്‍ രോഗമുക്തി നേടി. ചികിത്സയിലുള്ളവര്‍ 1,73,221. ആകെ രോഗമുക്തി നേടിയവര്‍ 32,58,310. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,99,456 സാമ്പിളുകള്‍ പരിശോധിച്ചു. ടി.പി.ആര്‍. 15ന് മുകളിലുള്ള 323 പ്രദേശങ്ങള്‍. മലപ്പുറം 4276, തൃശൂര്‍ 2908, എറണാകുളം 2702, കോഴിക്കോട് 2416, പാലക്കാട് 2223, കൊല്ലം 1836, ആലപ്പുഴ 1261, കോട്ടയം 1241, കണ്ണൂര്‍ 1180, തിരുവനന്തപുരം 1133, കാസര്‍ഗോഡ് 789, വയനാട് 787, പത്തനംതിട്ട 584, ഇടുക്കി 340 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

admin

Recent Posts

മമത വീഴും !തൃണമൂൽ കോൺഗ്രസിന് കനത്ത തിരിച്ചടി ; ബംഗാളിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് സർവേ ഫലം

കൊൽക്കത്ത: 2024 ലോക് സഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് വലിയ തിരിച്ചടിയെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. ഏറ്റവും കുറഞ്ഞത് മൂന്ന്…

8 hours ago

പതിനെട്ടാമത്തെ അടവെടുത്തിട്ടും കാര്യമില്ല !

പഠിച്ച പണി പതിനെട്ടും നോക്കി ! രക്ഷയില്ല...കെജ്രിവാൾ ജയിലിലേക്ക് തന്നെ

9 hours ago