Kerala

സംസ്ഥാനത്ത് 13,750 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി കുറയുന്നില്ല, 130 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13,750 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1782, മലപ്പുറം 1763, തൃശൂര്‍ 1558, എറണാകുളം 1352, കൊല്ലം 1296, തിരുവനന്തപുരം 1020, പാലക്കാട് 966, കോട്ടയം 800, ആലപ്പുഴ 750, കാസര്‍ഗോഡ് 726, കണ്ണൂര്‍ 719, പത്തനംതിട്ട 372, വയനാട് 345, ഇടുക്കി 301 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കൂട്ടപരിശോധന ഉള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,390 സാമ്പിളുകളാണ് പരിശോധിച്ചത്. കൂട്ടപരിശോധനകളുടെ കൂടുതല്‍ ഫലങ്ങള്‍ അടുത്ത ദിവസങ്ങളില്‍ വരുന്നതാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.55 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,50,60,933 സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 130 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,155 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 63 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,884 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 725 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

78 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 10,697 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1012, കൊല്ലം 993, പത്തനംതിട്ട 303, ആലപ്പുഴ 632, കോട്ടയം 739, ഇടുക്കി 238, എറണാകുളം 708, തൃശൂര്‍ 1551, പാലക്കാട് 858, മലപ്പുറം 1054, കോഴിക്കോട് 761, വയനാട് 164, കണ്ണൂര്‍ 1072, കാസര്‍ഗോഡ് 612 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,21,944 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 29,93,242 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,97,164 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 2254 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ടി.പി.ആര്‍. 5ന് താഴെയുള്ള 83, ടി.പി.ആര്‍. 5നും 10നും ഇടയ്ക്കുള്ള 384, ടി.പി.ആര്‍. 10നും 15നും ഇടയ്ക്കുള്ള 362, ടി.പി.ആര്‍. 15ന് മുകളിലുള്ള 205 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.

admin

Recent Posts

രാഷ്ട്രീയ തന്ത്രജ്ഞന്റെ പുതിയ പ്രവചനം ! മോദി സർക്കാരിന് ആ സുപ്രധാന തീരുമാനം എടുക്കാം |GST

മോദി സർക്കാരിന് ആ സുപ്രധാന തീരുമാനം എടുക്കാം ! പെട്രോളും ഡീസലും ജിഎസ്ടിയുടെ പരിധിയിലോ ? #prashantkishor #narendramodi #gst…

25 mins ago

നോര്‍ക്ക അറ്റസ്റ്റേഷന് ഇനി ഹോളോഗ്രാം, ക്യൂ.ആര്‍ കോഡ് സുരക്ഷ : വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ നിയന്ത്രിക്കുക ലക്ഷ്യമെന്ന് പി. ശ്രീരാമകൃഷ്ണന്‍

വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി ഹോളോഗ്രാം എംബഡഡ് അഡ്ഹസീവ് ലേബല്‍, ക്യൂ.ആര്‍ കോഡ് എന്നിവ ആലേഖനം ചെയ്ത അറ്റസ്റ്റേഷന്‍ സംവിധാനം (എച്ച്.ആര്‍.ഡി) നോര്‍ക്ക…

33 mins ago

രാഹുലിന്റെ പ്രധാനമന്ത്രി സ്വപ്നം തീർന്നു !തടവച്ച് കെജ്‌രിവാൾ|RAHULGANDHI

രാഹുലിന്റെ പ്രധാനമന്ത്രി സ്വപ്നത്തിന് തടവച്ച് കെജ്‌രിവാൾ രാഹുലിന്റെ ഭാവി ഇൻഡി സഖ്യത്തിന്റെ കയ്യിൽ #rahulgandhi #aravindkejriwal #indialliance

48 mins ago

ഹാസ്യതാരം കോട്ടയം സോമരാജ് അന്തരിച്ചു ; വിയോഗം അസുഖബാധിതനായി ചികിത്സയിലിരിക്കെ

കോട്ടയം: ഹാസ്യതാരവും നടനുമായ കോട്ടയം സോമരാജ് അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ. മിമിക്രി…

1 hour ago

പത്ത് വർഷത്തെ മോദി മാജിക് !കുടുംബാധിപത്യ ഭരണം ഇനി സ്വപ്നത്തിൽ മാത്രം |NARENDRAMODI

മോദി മാജിക് കണ്ട് ഞെട്ടി കോൺഗ്രസ് ! പ്രതിപക്ഷത്തിന്റെ കുടുംബാധിപത്യ ഭരണം ഇനി സ്വപ്നത്തിൽ മാത്രം #narendramodi #congress #rahulgandhi

1 hour ago

പ്രവാസികൾ നാട്ടിലും വിദേശത്തും അഭിമുഖീകരിക്കുന്ന നിയമപ്രശ്നങ്ങൾക്ക് കൃത്യമായ പരിഹാര നിർദേശം ! യുഎയിലെ പ്രവാസി സമൂഹത്തിനായി നീതി മേള സംഘടിപ്പിച്ച് പ്രവാസി ഇന്ത്യൻ ലീഗൽ സർവീസ് സൊസൈറ്റി

എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രവാസി ഇന്ത്യൻ ലീഗൽ സർവീസ് സൊസൈറ്റി (പിൽസ്) യുടെ ആഭിമുഖ്യത്തിൽ യുഎഇ യിലെ വിവിധ മലയാളി…

1 hour ago