Covid spread again; Singapore in worry! 25,900 cases confirmed in two weeks; advice on wearing a mask
സിംഗപ്പൂർ: ഒരു ഇടവേളയ്ക്ക് ശേഷം സിംഗപ്പൂരില്‍ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കിടയിൽ 25,900 പേർക്കാണ് രോഗബാധ ഉണ്ടായത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എല്ലാവരും മാസ്ക് ധരിക്കണമെന്ന് സിംഗപ്പൂർ ആരോഗ്യ മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.
മെയ് അഞ്ചു മുതലായിരുന്നു സിംഗപ്പൂരിൽ കോവിഡ് കേസുകളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടാകാൻ തുടങ്ങിയത്. ആദ്യ ആഴ്ചയിൽ മാത്രം 13700 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മെയ് ആദ്യ വാരം 13,700 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ തൊട്ടടുത്ത വാരം രോഗികളുടെ എണ്ണം ഇരട്ടിയായി.മേയ് അഞ്ചിനും പതിനൊന്നിനും ഇടയിലുള്ള വാരം കോവിഡ് ബാധിതരുടെ എണ്ണം 25,900 ആയി ഉയര്‍ന്നു.
അടുത്ത ആഴ്ചകളിൽ രോഗ വ്യാപനം വീണ്ടും രൂക്ഷമാകാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യമന്ത്രാലയം സൂചിപ്പിക്കുന്നത്.
രോഗ വ്യാപനം കൂടുംതോറും ആശുപത്രിയിൽ അഡ്മിറ്റ് ആക്കുന്നവരുടെ എണ്ണവും വർദ്ധിക്കുമെന്ന കണക്കുകൂട്ടലിലാണ് സിംഗപ്പൂർ ആരോഗ്യ വിഭാഗം. നിലവിൽ 500ലധികം രോഗികളാണ് ആശുപത്രികളിൽ അഡ്മിറ്റ് ആയിട്ടുള്ളത്. രോഗികളുടെ എണ്ണം വർദ്ധിച്ചാൽ സിംഗപ്പൂരിന്റെ ആരോഗ്യ മേഖലയിൽ പ്രതിസന്ധി ഉണ്ടാകാൻ സാധ്യതയുണ്ട് എന്ന് സിംഗപ്പൂർ ആരോഗ്യ മന്ത്രി ഓങ് യെ കുങ് സൂചിപ്പിച്ചു. നിലവിൽ ഗുരുതരാവസ്ഥയില്ലാത്ത രോഗികളെ വീടുകളിലേക്ക് മടക്കി അയക്കുകയാണെന്നും ഇങ്ങനെയുള്ളവർക്കായി മൊബൈൽ ഇൻ പേഷ്യന്റ് കെയർ ചികിത്സ നൽകുന്നുണ്ടെന്നും സിംഗപ്പൂർ ആരോഗ്യ മന്ത്രി വ്യക്തമാക്കി.
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ 12 പേർ കൊല്ലപ്പെട്ട ജിഹാദി ആക്രമണത്തിൽ പങ്കെടുത്തവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. നവീദ്…
ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…
വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…