kerala-covid-update-
തിരുവനന്തപുരം: തിരുവനന്തപുരത്തെ ഫാർമസി കോളേജിൽ കൊവിഡ് ക്ലസ്റ്റർ. കോവിഡ് വ്യാപനം രൂക്ഷം ആകുന്ന സാഹചര്യമാണ് കോളേജിൽ. ഇതുവരെ 40 വിദ്യാര്‍ത്ഥികള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
ന്യൂ ഇയര്‍ പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന് കോളജ് അടച്ചു. പുതുവത്സര ആഘോഷമാണ് കൊവിഡ് വ്യാപനത്തിലേക്ക് നയിച്ചതെന്നാണ് അനുമാനിക്കുന്നത്. പരിപാടികള്‍ക്ക് ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്സുകളും നടന്നിരുന്നു. മെഡിക്കല്‍ കോളജിന് സമീപത്താണ് ഫാര്‍മസി കോളജും സ്ഥിതിചെയ്യുന്നത്.
നിലവിൽ കോവിഡ് സ്ഥിരീകരിച്ചവരെ സിഎഫ്എല്‍റ്റിസികളിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്ഥാനത്ത് ഒമിക്രോൺ ഭീഷണി ശക്തമാക്കി പത്തനംതിട്ടയിൽ ആദ്യ ക്ലസ്റ്റർ രൂപപ്പെട്ടതായി റിപ്പോർട്ട് വന്നതിന് പിന്നാലെയാണ് തിരുവനന്തപരും ഫാർമസി കോളേജിൽ കൊവിഡ് വ്യാപനം റിപ്പോർട്ട് ചെയ്യുന്നത്. കൂടുതല്‍ പേര്‍ക്ക് രോഗലക്ഷണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയില്‍ 14 പൊലീസുകാര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് എസ്‌ഐമാര്‍ ഉള്‍പ്പെടെ 14 പൊലീസുകാര്‍ക്കാണ് രോഗബാധ. ഇവര്‍ ക്വാറന്റീനില്‍ പോയതോടെ വലിയതുറ പൊലീസ് സ്‌റ്റേഷന്റെ പ്രവര്‍ത്തനങ്ങളും പ്രതിസന്ധിയിലായിട്ടുണ്ട്. രോഗബാധിതരായ ഉദ്യോഗസ്ഥരുടെ സമ്പര്‍ക്കപ്പട്ടികയിലുള്ളവരും ആശങ്കയിലാണ്.
യു ഡി എഫ് അധികാരത്തിൽ വന്നാൽ മാറാട് മോഡൽ കലാപം. മുസ്ലിം ലീഗിന് ദുരുദ്ദേശ്യം! സാമൂഹിക നീതി നടപ്പിലാക്കിയോ ?…
പ്രപഞ്ചത്തിന്റെ അഗാധതയിൽ നിന്ന് നമ്മെ തേടിയെത്തുന്ന വിരുന്നുകാർ എപ്പോഴും കൗതുകമുണർത്തുന്നവരാണ്. അത്തരത്തിൽ സൗരയൂഥത്തിന് പുറത്തുനിന്ന് എത്തിയ '3I/ATLAS' എന്ന ഇന്റർസ്റ്റെല്ലാർ…
മനുഷ്യ മസ്തിഷ്കത്തിന്റെ സങ്കീർണ്ണതകളും അത്ഭുതങ്ങളും പലപ്പോഴും ആധുനിക വൈദ്യശാസ്ത്രത്തെപ്പോലും അമ്പരപ്പിക്കാറുണ്ട്. അത്തരത്തിൽ ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരെയും ഡോക്ടർമാരെയും ഒരുപോലെ അമ്പരപ്പിച്ച അത്യപൂർവ്വമായ…
ജമ്മു കാശ്മീർ ചാമ്പ്യൻസ് ലീഗ് ക്രിക്കറ്റ് മത്സരത്തിനിടെ ജെ.കെ 11 ടീമിന് വേണ്ടി കളിച്ച ഫുർഖാൻ ഭട്ട് എന്ന താരം…
ഭൂമിയുടെ ഉത്ഭവത്തെയും ജീവന്റെ രഹസ്യങ്ങളെയും കുറിച്ചുള്ള ശാസ്ത്രലോകത്തിന്റെ അന്വേഷണങ്ങളിൽ നാസയുടെ ഒസിരിസ്-റെക്സ് ദൗത്യം ഒരു വിപ്ലവകരമായ അദ്ധ്യായമാണ് കുറിച്ചിരിക്കുന്നത്. കോടിക്കണക്കിന്…
സ്വയം വിശ്വാസക്കുറവ് എന്നാൽ സ്വന്തം കഴിവുകളിലോ തീരുമാനങ്ങളിലോ ഉള്ള സംശയമാണ്, ഇത് ആത്മവിശ്വാസമില്ലായ്മ, സ്വയം താഴ്ത്തിക്കെട്ടൽ , മറ്റുള്ളവരെ സംശയത്തോടെ…