Wednesday, May 8, 2024
spot_img

ആശങ്ക: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ക്ലസ്റ്റര്‍; 40 ഫാര്‍മസി വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് പോസിറ്റീവ്

തിരുവനന്തപുരം: തിരുവനന്തപുരത്തെ ഫാർമസി കോളേജിൽ കൊവിഡ് ക്ലസ്റ്റർ. കോവിഡ് വ്യാപനം രൂക്ഷം ആകുന്ന സാഹചര്യമാണ് കോളേജിൽ. ഇതുവരെ 40 വിദ്യാര്‍ത്ഥികള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

ന്യൂ ഇയര്‍ പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന് കോളജ് അടച്ചു. പുതുവത്സര ആഘോഷമാണ് കൊവിഡ് വ്യാപനത്തിലേക്ക് നയിച്ചതെന്നാണ് അനുമാനിക്കുന്നത്. പരിപാടികള്‍ക്ക് ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്സുകളും നടന്നിരുന്നു. മെഡിക്കല്‍ കോളജിന് സമീപത്താണ് ഫാര്‍മസി കോളജും സ്ഥിതിചെയ്യുന്നത്.

നിലവിൽ കോവിഡ് സ്ഥിരീകരിച്ചവരെ സിഎഫ്എല്‍റ്റിസികളിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്ഥാനത്ത് ഒമിക്രോൺ ഭീഷണി ശക്തമാക്കി പത്തനംതിട്ടയിൽ ആദ്യ ക്ലസ്റ്റർ രൂപപ്പെട്ടതായി റിപ്പോ‍ർട്ട് വന്നതിന് പിന്നാലെയാണ് തിരുവനന്തപരും ഫാർമസി കോളേജിൽ കൊവിഡ് വ്യാപനം റിപ്പോർട്ട് ചെയ്യുന്നത്. കൂടുതല്‍ പേര്‍ക്ക് രോഗലക്ഷണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയില്‍ 14 പൊലീസുകാര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് എസ്‌ഐമാര്‍ ഉള്‍പ്പെടെ 14 പൊലീസുകാര്‍ക്കാണ് രോഗബാധ. ഇവര്‍ ക്വാറന്റീനില്‍ പോയതോടെ വലിയതുറ പൊലീസ് സ്‌റ്റേഷന്റെ പ്രവര്‍ത്തനങ്ങളും പ്രതിസന്ധിയിലായിട്ടുണ്ട്. രോഗബാധിതരായ ഉദ്യോഗസ്ഥരുടെ സമ്പര്‍ക്കപ്പട്ടികയിലുള്ളവരും ആശങ്കയിലാണ്.

Related Articles

Latest Articles