Kerala

നേരിയ ആശ്വാസം: കേരളത്തില്‍ 42,154 പേര്‍ക്ക് കോവിഡ്; കൂടുതൽ രോഗികൾ എറണാകുളത്ത്

തിരുവനന്തപുരം: കേരളത്തില്‍ 42,154 പേര്‍ക്ക് (Covid) കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9453, തൃശൂര്‍ 6177, കോഴിക്കോട് 4074, തിരുവനന്തപുരം 3271, കോട്ടയം 2840, കൊല്ലം 2817, പാലക്കാട് 2718, മലപ്പുറം 2463, ആലപ്പുഴ 2074, കണ്ണൂര്‍ 1572, ഇടുക്കി 1451, പത്തനംതിട്ട 1338, വയനാട് 1062, കാസര്‍ഗോഡ് 844 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 99,410 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,37,909 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,25,238 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 12,637 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1340 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 3,57,552 കോവിഡ് കേസുകളില്‍, 3.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 10 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 81 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 638 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 54,395 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 174 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 38,406 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 3234 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 340 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 38,458 പേര്‍ രോഗമുക്തി നേടി. . ഇതോടെ 3,57,552 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 56,12,993 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

admin

Recent Posts

സാം പിത്രോഡയെ സോഷ്യൽ മീഡിയയിൽ വാരിയലക്കി തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ അണ്ണാമലൈ |OTTAPRADAKSHINAM|

മുഖ്യമന്ത്രിക്ക് തിരക്കിനിടയിൽ ഒരവസരം കിട്ടിയപ്പോൾ പോയി അതിൽ തെറ്റെന്താണ്? എവർ ഗ്രീൻ ക്യാപ്സുളുമായി ഗോവിന്ദൻ |PINARAYI VIJAYAN| #pinarayivijayan #cpm…

7 mins ago

ബിഡിജെഎസ് പിടിച്ച വോട്ടെത്ര? കണക്കു കൂട്ടും തോറും മുന്നണികള്‍ക്ക് ചങ്കിടിപ്പ്

തെരഞ്ഞെടുപ്പു ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പ്രധാന മുന്നണികളെല്ലാം തെരഞ്ഞെടുപ്പു പ്രാഥമിക വിലയിരുത്തലുകള്‍ നടത്തിക്കഴിഞ്ഞു. ഇരുപതു സീററുകളും വിജയിക്കുമെന്നാണ് യുഡിഎഫും എല്‍ഡിഎഫും അവകാശം…

21 mins ago

രാമ രാമ പാടിയാൽ രാമരാജ്യം ആകുമോ കമ്മികളെ ?

മാർക്സിനെയും ചെഗുവേരയേയും വിട്ടു, ഇനി കുറച്ച് രാംലല്ലയെ പിടിച്ചു നോക്കാം ! DYFI യുടെ പോസ്റ്ററിന് നേരെ ട്രോൾമഴ #dyfi…

33 mins ago

പൂഞ്ചില്‍ ആ-ക്ര-മ-ണം നടത്തിയവരില്‍ മുന്‍ പാക് സൈ-നി-ക കമാ-ന്‍-ഡോയും; ചിത്രങ്ങള്‍ പുറത്ത് !

പാകിസ്ഥാന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഭീ-ക-ര സംഘടന ജെ-യ്ഷെ മുഹമ്മദിന്റെ അനുബന്ധ സംഘടനയായ പീപ്പിള്‍സ് ആന്റി ഫാസിസ്റ്റ് ഫ്രണ്ടിലെ തീ-വ്ര-വാ-ദി-ക-ളാണ് ആക്രമണം…

40 mins ago

രാമ രാമ പാടിയാൽ രാമരാജ്യം ആകുമോ കമ്മികളെ ?

മാർക്‌സും ചെഗുവും വേണ്ട, കമ്മികൾക്ക് രാംലല്ല മതി ! DYFI യുടെ പോസ്റ്ററിന് നേരെ ട്രോൾമഴ #dyfi #flexboard #ramlalla

1 hour ago

ഇന്ത്യയിലെ മുഗള്‍ യുവരാജാവിന് ഉപദേശം നല്‍കുന്ന അമേരിക്കന്‍ അങ്കിള്‍| രാഹുല്‍- പിത്രോദ കോംബോ

ആരായാലും സ്വന്തം മാതാപിതാക്കളേയും വംശത്തേയും ദേശത്തേയുമൊക്കെ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചാല്‍ മറുപടി തീര്‍ച്ചയായും പരുഷമായിരിക്കും. ഇത്തരത്തിലുള്ള രോഷമാണ് ഇന്ത്യ ഒട്ടാകെ…

2 hours ago