Kerala

കേരളത്തില്‍ ഇന്ന് 11,136 പേര്‍ക്ക് കോവിഡ്; ആശ്വാസം

തിരുവനന്തപുരം: കേരളത്തില്‍ 11,136 പേര്‍ക്ക് (Covid) കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 1509, തിരുവനന്തപുരം 1477, കൊല്ലം 1061, കോട്ടയം 1044, കോഴിക്കോട് 991, തൃശൂര്‍ 844, പത്തനംതിട്ട 649, ആലപ്പുഴ 640, കണ്ണൂര്‍ 599, ഇടുക്കി 597, മലപ്പുറം 557, പാലക്കാട് 462, വയനാട് 447, കാസര്‍ഗോഡ് 259 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 60,414 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,05,540 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,98,745 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 6795 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 987 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 1,60,330 കോവിഡ് കേസുകളില്‍, 4.1 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 11 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 58 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 77 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 62,199 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 56 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 10,331 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 668 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 81 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 32,004 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 6972, കൊല്ലം 1279, പത്തനംതിട്ട 627, ആലപ്പുഴ 1990, കോട്ടയം 3700, ഇടുക്കി 2162, എറണാകുളം 4577, തൃശൂര്‍ 2432, പാലക്കാട് 1554, മലപ്പുറം 1999, കോഴിക്കോട് 2060, വയനാട് 938, കണ്ണൂര്‍ 1442, കാസര്‍ഗോഡ് 272 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,60,330 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 61,84,080 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

admin

Recent Posts

ഇങ്ങനെയാണേൽ മോദിയെ ഇവർ ഉടൻതന്നെ താഴെയിറക്കും !

അഖിലേഷ് യാദവിന്റെ വാക്കിന് പുല്ല് വില ; പ്രവർത്തകർ തമ്മിൽ അടിയോടടി ; വീഡിയോ കാണാം...

7 mins ago

പുനഃപരിശോധനാ ഹർജിയും തള്ളി! ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടി ശരിവച്ച വിധിയിൽ അപാകതയില്ലെന്ന് സുപ്രീംകോടതി

ദില്ലി : ജമ്മു കശ്മീരിന് പ്രത്യേക അധികാരം നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി തള്ളി…

15 mins ago

‘അതിർത്തി കടന്നെത്തിയ തീവ്രവാദികളെ ബിരിയാണി കൊടുത്ത് സ്വീകരിച്ചിരുന്ന സർക്കാർ ഒരു കാലത്ത് ഇവിടെ ഉണ്ടായിരുന്നു’; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ജെ പി നദ്ദ

ദിലി: അതിർത്തി കടന്നെത്തിയ തീവ്രവാദികളെ കോൺഗ്രസിന്റെ നേതൃത്വത്തിലിരുന്ന യുപിഎ സർക്കാർ ബിരിയാണി കൊടുത്ത് സ്വീകരിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു എന്ന്…

40 mins ago

പ്രധാനമന്ത്രിയുടെ പവർ കണ്ടോ ?ഭാരതത്തോട് സഹായം അഭ്യർത്ഥിച്ച് ശ്രീലങ്ക

നരേന്ദ്രമോദിയുടെ സന്ദർശനത്തിനായി കാത്തിരിക്കുകയാണ് !ഭാരതത്തോട് സഹായം അഭ്യർത്ഥിച്ച് ശ്രീലങ്ക

2 hours ago

രാമേശ്വരം കഫേ സ്ഫോടനക്കേസ്; മുഖ്യ പ്രതികളെ നിയന്ത്രിച്ചത് വിദേശത്ത് നിന്ന്, ഒരാൾ കസ്റ്റഡിയിൽ;മിന്നൽ റെയ്ഡിന് പിന്നാലെ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് എൻഐഎ

ബെംഗളൂരു: മിന്നൽ റെയ്ഡിന് പിന്നാലെ രാമേശ്വരം കഫേ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് എൻഐഎ. കഫേ സ്ഫോടനത്തിലെ…

2 hours ago

‘അഞ്ച് ഘട്ടങ്ങൾ പൂർത്തിയായപ്പോൾത്തന്നെ എൻഡിഎ 310 സീറ്റുകൾ നേടിക്കഴിഞ്ഞു; അടുത്ത രണ്ട് ഘട്ടങ്ങളിൽ 400 കടക്കും!’ അമിത് ഷാ

ഭുവനേശ്വർ: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ച് ഘട്ടങ്ങൾ പൂർത്തിയായപ്പോൾ തന്നെ എൻഡിഎ 310 സീറ്റ് നേടിക്കഴിഞ്ഞതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ശേഷിക്കുന്ന…

2 hours ago