Monday, September 21, 2026

രാജ്യത്ത് കോവിഡ് കുറയുന്നു; 50,407 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

രാജ്യത്ത് 24 മണിക്കൂറിനിടെ 50,407 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 804 പേര്‍ മരിച്ചു. 6,10,443 പേര്‍ നിലവിൽ ചികിത്സയിലുണ്ട്. 3.48 ശതമാനമാണ് പ്രതിദിന രോഗസ്ഥിരീകരണനിരക്ക്.

4,14,68,120 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 5,07,981 പേര്‍ ഇതുവരെ മരിച്ചു. രാജ്യത്ത് 172.29 കോടി ഡോസ് വാക്സിന്‍ ഇതുവരെ വിതരണം നടത്തി.

സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും കൈവശം ഉപയോഗിക്കാത്ത 12.27 കോടി ഡോസ് വാക്സിനുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 170.41 കോടി ഡോസുകളാണ് സൗജന്യമായി നല്‍കിയത്.

Related Articles

Latest Articles