Categories: Covid 19Kerala

സംസ്ഥാനത്ത് ഇന്ന് 6282 പേര്‍ക്ക് കോവിഡ്; 18 മരണം: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6282 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 859, കോഴിക്കോട് 822, കൊല്ലം 688, പത്തനംതിട്ട 556, ആലപ്പുഴ 526, തൃശൂര്‍ 524, കോട്ടയം 487, മലപ്പുറം 423, തിരുവനന്തപുരം 350, കണ്ണൂര്‍ 321, പാലക്കാട് 256, വയനാട് 187, ഇടുക്കി 181, കാസര്‍ഗോഡ് 102 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 76 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 53 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,759 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.51 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 95,76,795 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 18 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3722 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 81 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5725 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 425 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 811, കോഴിക്കോട് 802, കൊല്ലം 684, പത്തനംതിട്ട 499, ആലപ്പുഴ 510, തൃശൂര്‍ 510, കോട്ടയം 447, മലപ്പുറം 400, തിരുവനന്തപുരം 268, കണ്ണൂര്‍ 241, പാലക്കാട് 117, വയനാട് 180, ഇടുക്കി 167, കാസര്‍ഗോഡ് 89 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

ചികിത്സയിലുള്ളത്. 8,48,476 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,17,434 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,05,926 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,508 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1601 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് 4 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തൃശൂര്‍ ജില്ലയിലെ എലവള്ളി (കണ്ടൈന്‍മെന്റ് വാര്‍ഡ് 2), കഴൂര്‍ (5), ഇടുക്കി ജില്ലയിലെ അടിമാലി (സബ് വാര്‍ഡ് 15, 16), പത്തനംതിട്ട ജില്ലയിലെ തിരുവല്ല മുന്‍സിപ്പാലിറ്റി (സബ് വാര്‍ഡ് 11) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 8 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 396 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Anandhu Ajitha

Recent Posts

പുതുവത്സര മധുരം നൽകാനെന്ന വ്യാജേന വിളിച്ചുവരുത്തി കാമുകിയുടെ കൊടും ചതി !!കാമുകൻ്റെ ജനനേന്ദ്രിയം മുറിച്ചു മാറ്റി ; വധശ്രമത്തിന് കേസ്; ഒളിവിൽ പോയ യുവതിയ്ക്കായി തെരച്ചിൽ

മുംബൈ : പുതുവത്സര ആഘോഷങ്ങൾക്കിടെ മുംബൈയിൽ ഞെട്ടിപ്പിക്കുന്ന ക്രൂരത. വിവാഹ അഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് 44-കാരനായ കാമുകൻ്റെ ജനനേന്ദ്രിയം 25-കാരിയായ യുവതി…

8 minutes ago

മരണമൊഴിയിൽ ലൈംഗികാരോപണം; ധർമ്മശാലയിൽ വിദ്യാർത്ഥിനിയുടെ മരണത്തിൽ പ്രൊഫസർക്കും 3 വിദ്യാർത്ഥിനികൾക്കുമെതിരെ കേസ്

ധർമ്മശാല: ഹിമാചൽ പ്രദേശിലെ ഗവൺമെന്റ് ഡിഗ്രി കോളേജിൽ റാഗിങ്ങിനും ലൈംഗികാതിക്രമത്തിനും ഇരയായ പെൺകുട്ടിയുടെ മരണ മൊഴി പുറത്ത് വന്നതിന് പിന്നാലെ…

23 minutes ago

വട്ടിയൂർക്കാവിൽ നടക്കുന്നത് നിയമസഭാ തെരഞ്ഞെടുപ്പ് പോരാട്ടം ! R SREELEKHA

വി കെ പ്രശാന്തിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരം ! തദ്ദേശ തെരഞ്ഞെടുപ്പിൽ ലീഡ് ചെയ്‌തത്‌ ബിജെപി ! തുറന്ന പോരാട്ടത്തിന്…

1 hour ago

കർണാടകയിൽ 83.61% പേർക്കും ഇവിഎമ്മിൽ വിശ്വാസമെന്ന് സർവേഫലം ! രാഹുലിന്റെ വോട്ട് ചോരിയെ തള്ളി ജനങ്ങൾ ; കോൺഗ്രസിന്റെ മുഖത്തേറ്റ അടിയെന്ന് ബിജെപി

ബെംഗളൂരു : ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ വിശ്വാസയോഗ്യമെന്ന് കർണാടകയിലെ സർവ്വേ റിപ്പോർട്ട്. 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം 'നോളജ്, ആറ്റിറ്റ്യൂഡ്…

1 hour ago

ഇറാനിൽ ചോരപ്പുഴയൊഴുകും!!പ്രതിഷേധക്കാരെ കൊന്നാൽ സൈനിക ഇടപെടൽ ഉണ്ടാകുമെന്ന് ട്രമ്പിന്റെ മുന്നറിയിപ്പ്

വാഷിംഗ്ടൺ/ടെഹ്റാൻ : ഇറാനിൽ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് പടരുന്ന ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ ശ്രമിച്ചാൽ ഖമേനി ഭരണകൂടംശ്രമിച്ചാൽ അമേരിക്ക സൈനികമായി ഇടപെടുമെന്ന്…

1 hour ago

പകൽ സമയത്ത് ഇടിമിന്നലേറ്റ് ലോകപ്രശസ്തനായ ഒരാൾ മരിക്കും; മൂന്നാം ലോകമഹായുദ്ധം !! 2026ൽ വരാനിരിക്കുന്നത് വൻ ദുരന്തങ്ങൾ, ഭീതി പടർത്തി ബാബ വംഗയുടെ പ്രവചനങ്ങൾ

ബൾഗേറിയൻ പ്രവാചകയായിരുന്ന ബാബ വംഗയുടെ പ്രവചനങ്ങൾ ഓരോ വർഷം കഴിയുന്തോറും ലോകമെമ്പാടും വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്. "ബാൾക്കൻസിലെ നോസ്ട്രഡാമസ്" എന്ന്…

1 hour ago