Categories: Covid 19Kerala

സംസ്ഥാനത്ത് ഇന്ന് 6075 പേര്‍ക്ക് കോവിഡ്; 19 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6075 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കൊല്ലം 824, മലപ്പുറം 671, കോഴിക്കോട് 663, കോട്ടയം 639, പത്തനംതിട്ട 570, എറണാകുളം 558, തിരുവനന്തപുരം 442, തൃശൂര്‍ 421, ആലപ്പുഴ 368, കണ്ണൂര്‍ 254, വയനാട് 212, ഇടുക്കി 207, പാലക്കാട് 159, കാസര്‍ഗോഡ് 87 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 80 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 62 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 65,517 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.27 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,00,96,326 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 19 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3867 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 110 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5603 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 335 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കൊല്ലം 812, മലപ്പുറം 645, കോഴിക്കോട് 653, കോട്ടയം 594, പത്തനംതിട്ട 521, എറണാകുളം 524, തിരുവനന്തപുരം 358, തൃശൂര്‍ 408, ആലപ്പുഴ 350, കണ്ണൂര്‍ 187, വയനാട് 198, ഇടുക്കി 198, പാലക്കാട് 83, കാസര്‍ഗോഡ് 72 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 27 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. പത്തനംതിട്ട 6, തൃശൂര്‍, കണ്ണൂര്‍ 4 വീതം, തിരുവനന്തപുരം, കോഴിക്കോട്, കാസര്‍ഗോഡ് 3 വീതം, എറണാകുളം 2, കൊല്ലം, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5948 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 525, കൊല്ലം 552, പത്തനംതിട്ട 224, ആലപ്പുഴ 257, കോട്ടയം 709, ഇടുക്കി 354, എറണാകുളം 726, തൃശൂര്‍ 398, പാലക്കാട് 252, മലപ്പുറം 670, കോഴിക്കോട് 623, വയനാട് 263, കണ്ണൂര്‍ 328, കാസര്‍ഗോഡ് 67 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 67,650 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 8,96,668 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. ഇന്ന് 11 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 445 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

admin

Recent Posts

പ്രധാനമന്ത്രിയെയും കുമാരസ്വാമിയേയും അപകീർത്തിപ്പെടുത്താൻ ഡികെ ശിവകുമാർ 100 കോടി വാഗ്ദാനം ചെയ്തു!അഡ്വാൻസായി 5 കോടി ;വെളിപ്പെടുത്തലുമായി ബിജെപി നേതാവ് ദേവരാജ ഗൗഡ

കോൺ​ഗ്രസ് നേതാവും കർണാടക ഉപമുഖ്യമന്ത്രിയുമായ ഡികെ ശിവകുമാറിനെതിരെ ​ഗുരുതര ആരോപണവുമായി അറസ്റ്റിലായ ബിജെപി നേതാവ് ജി ദേവരാജ ഗൗഡ.പ്രധാനമന്ത്രി നരേന്ദ്രമോദിയെയും…

3 mins ago

കോൺഗ്രസിന്റെ ആരോപണങ്ങൾക്ക് ചുട്ട മറുപടിയുമായി നരേന്ദ്രമോദി | narendra modi

കോൺഗ്രസിന്റെ ആരോപണങ്ങൾക്ക് ചുട്ട മറുപടിയുമായി നരേന്ദ്രമോദി | narendra modi

9 mins ago

കോടതിയിലും കള്ളന്മാരുടെ വിളയാട്ടം! വയനാട് മജിസ്ട്രേറ്റ് കോടതിയിൽ മോഷണം; പൂട്ട് പൊളിച്ച് പ്രോപ്പര്‍ട്ടി റൂം കുത്തി തുറന്നു

വയനാട് : സുല്‍ത്താന്‍ ബത്തേരി കോടതിയിൽ കയറി മോഷണം നടത്തി കള്ളന്മാർ. ബത്തേരി മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതി രണ്ടിലാണ് മോഷണം…

34 mins ago

കുഞ്ഞു ബാലന്റെ മോദിയോടുള്ള സ്നേഹം കണ്ടോ ?

നരേന്ദ്രമോദിക്ക് വോട്ട് ചെയ്യാൻ പോകണമെന്ന് ക-ര-ഞ്ഞ് വി-ളി-ച്ച് കുഞ്ഞു ബാലൻ ! വീഡിയോ കാണാം...

1 hour ago

സതീഷ് കൊടകരയുടെ വിജ്ഞാന ദായകമായ പ്രഭാഷണം ! അർജ്ജുനനും യുവ സമൂഹവും

അഖിലഭാരത പാണ്ഡവീയ മഹാവിഷ്‌ണു സത്രം ! സതീഷ് കൊടകരയുടെ പ്രഭാഷണത്തിന്റെ പൂർണ്ണരൂപം I ARJUNA AND THE YOUTH

1 hour ago

ആം ആദ്മി പാർട്ടിയുടെ വിശ്വാസ്യത പൂജ്യമല്ല, മൈനസ് ! അരവിന്ദ് കെജ്‌രിവാളിന്റെ യഥാർത്ഥ മുഖം വെളിവായി ; നേതാക്കളെ പോലെ നുണകളുടെ കൂമ്പാരത്താൽ കെട്ടിപ്പൊക്കിയ പാർട്ടിയാണിതെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ

ദില്ലി : രാജ്യസഭാ എംപിയായ സ്വാതി മലിവാൾ ആക്രമണത്തിനിരയായ സംഭവത്തിൽ ആം ആദ്മി പാർട്ടിക്കും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനുമെതിരെ…

1 hour ago