കണ്ണൂർ: ബോംബ് നിർമ്മാണവും പാർട്ടി പ്രവർത്തനമാണെന്ന പ്രഖ്യാപനത്തോടെ രക്തസാക്ഷി സ്മാരകം നിർമ്മിച്ച് സിപിഎം. പാനൂരിൽ ബോംബ് നിർമ്മിക്കുന്നതിനിടെ ഉണ്ടായ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവർക്കായാണ് സ്മാരകം നിർമ്മിച്ചിരിക്കുന്നത്. വരുന്ന 22 ന് സിപിഎം സംസ്ഥാന സെക്രട്ടറി സ്മാരകം ഉദ്‌ഘാടനം ചെയ്യും. 2015 ജൂൺ ആറിനാണ് പാനൂർ തെക്കുംമുറിയിലെ ആളൊഴിഞ്ഞ പറമ്പിൽ സ്ഫോടനം നടന്നത്. ബോംബ് നിർമ്മാണത്തിനിടെ നടന്ന പൊട്ടിത്തെറിയിൽ പാനൂർ ചെറ്റക്കണ്ടിയിൽ ഷൈജു സുബീഷ് എന്നീ സിപിഎം പ്രവർത്തകർ കൊല്ലപ്പെടുകയായിരുന്നു.
അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ബോംബ് നിർമ്മാണത്തെ തള്ളിപ്പറഞ്ഞെങ്കിലും ഒരു വർഷത്തിന് ശേഷം 2016 ൽ കൊല്ലപ്പെട്ട ഇരുവരും സിപിഎമ്മിന്റെ രക്തസാക്ഷി പട്ടികയിൽ സ്ഥാനം പിടിക്കുകയും അനുസ്മരണ സമ്മേളനം നടത്തുകയും ചെയ്‌തു. ആർ എസ്സ് എസ്സ് ആക്രമണങ്ങൾക്കെതിരെയുള്ള പോരാട്ടത്തിൽ ജീവൻവെടിഞ്ഞവർ എന്നപേരിലാണ് ഇരുവരും രക്തസാക്ഷി പട്ടികയിൽ സ്ഥാനം പിടിച്ചത്. സ്മാരകം യാഥാർഥ്യമായതോടെ ബോംബ് നിർമ്മാണവും പാർട്ടി പ്രവർത്തനമാണെന്ന് സിപിഎം അംഗീകരിച്ചതായി പ്രതിപക്ഷം ആരോപിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ ഇക്കൊല്ലവും ബോംബ് നിർമ്മാണത്തിനിടെ നടന്ന സ്‌ഫോടനത്തിൽ പാനൂരിൽ ഒരു സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ടിരുന്നു. പാനൂർ സ്വദേശി ഷെറിനാണ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത്.
തിരുവനന്തപുരം : മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഇനി കേവലം രണ്ടു മാസം മാത്രം ബാക്കിനില്‍ക്കെ, സന്നിധാനത്ത് അരവണ വിതരണത്തിലുണ്ടായ കടുത്ത നിയന്ത്രണവും…
തമിഴ്നാട്ടിലെ സേലത്ത് ആള്‍ദൈവത്തിന്റെ മറവില്‍ നടന്ന ക്രൂരമായ ലൈംഗികപീഡനങ്ങളും സ്വകാര്യ ദൃശ്യങ്ങളുടെ വിപണനവും കേവലമൊരു പ്രാദേശിക കുറ്റകൃത്യത്തിനപ്പുറം ഗൗരവകരമായ സാമൂഹിക-സാങ്കേതിക…
തിരുവനന്തപുരം : പ്രശസ്ത ഹൃദ്രോഗ വിദഗ്ധന്‍ ഡോ.ജി. വിജയരാഘവ(84)ന്റെ സംസ്‌കാരചടങ്ങുകള്‍ നാളെ 5 മണിക്ക് ശാന്തി കവാടത്തില്‍ വെച്ച് നടക്കും.…
ലയണല്‍ മെസ്സിയെയും അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീമിനെയും കേരളത്തിലെത്തിക്കാനുള്ള നീക്കങ്ങള്‍ ഒടുവില്‍ വലിയ സാമ്പത്തിക-നിയമ തര്‍ക്കങ്ങളിലേക്കും രാഷ്ട്രീയ വിവാദങ്ങളിലേക്കുമാണ് വഴിമാറിയിരിക്കുന്നത്.…
ദില്ലി : ആഗോള പ്രതിരോധ വിപണിയില്‍ തങ്ങളുടെ സ്വാധീനം ശക്തമാക്കി ഇന്ത്യ. പൂര്‍ണ്ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 'ആകാശ്' വ്യോമപ്രതിരോധ മിസൈല്‍…
തിരുവനന്തപുരം : കേരള സര്‍വകലാശാലയ്ക്ക് കീഴിലുള്ള ക്യാമ്പസുകളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം പൂര്‍ണമായി തടയാന്‍ ലക്ഷ്യമിട്ടുള്ള കരട് മാര്‍ഗരേഖ പുറത്തുവന്നതോടെ കലാലയ…