Covid 19

കേരളത്തില്‍ ഇന്ന് 9470 പേര്‍ക്ക് കോവിഡ്; രണ്ട് ജില്ലകളില്‍ 1000ത്തിന് മുകളില്‍ രോഗികള്‍; 101 മരണം; ടീ പി ആർ 10.72

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9470 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1337, തിരുവനന്തപുരം 1261, തൃശൂര്‍ 930, കോഴിക്കോട് 921, കൊല്ലം 696, മലപ്പുറം 660, പാലക്കാട് 631, കോട്ടയം 569, കണ്ണൂര്‍ 561, ഇടുക്കി 522, പത്തനംതിട്ട 447, ആലപ്പുഴ 432, വയനാട് 318, കാസര്‍കോട് 185 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 88,310 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 227 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 332 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

നിലവിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,66,250 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,52,851 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണൽ ക്വാറന്റീനിലും 13,399 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 927 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

എന്നാൽ 1,13,132 കോവിഡ് കേസുകളില്‍, 10.4 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 101 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 26,173 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 54 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 8971 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 397 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 48 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 12,881 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2241, കൊല്ലം 863, പത്തനംതിട്ട 521, ആലപ്പുഴ 725, കോട്ടയം 867, ഇടുക്കി 586, എറണാകുളം 1318, തൃശൂര്‍ 1421, പാലക്കാട് 662, മലപ്പുറം 1045, കോഴിക്കോട് 1333, വയനാട് 378, കണ്ണൂര്‍ 753, കാസര്‍കോട്് 168 എന്നിങ്ങനേയാണ് രോഗമുക്തിയായത്.

ഇതോടെ 1,13,132 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 46,44,211 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Anandhu Ajitha

Recent Posts

ആർത്തവ ലോട്ടറി മുതൽ അന്ത്യ അത്താഴം വരെ: വികലമാക്കപ്പെടുന്ന ഹിന്ദു ക്രിസ്ത്യൻ വിശ്വാസ സങ്കൽപ്പങ്ങൾ !

കൊച്ചി മുസരീസ് ബിനാലെയിൽ ലിയനാർഡോ ഡാവിഞ്ചിയുടെ പ്രശസ്തമായ ക്രിസ്തുവിന്റെ അന്ത്യ അത്താഴം എന്ന ചിത്രത്തെ വികലമാക്കി നഗ്‌നത നടുനായകത്വം വഹിക്കുന്ന…

5 minutes ago

ഓലപ്പാമ്പ് കാട്ടി വിരട്ടേണ്ട !!എംഎൽഎ വി.കെ പ്രശാന്തിന്റെ നെയിംബോർഡിന് മുകളിൽ, പുതിയ നെയിം ബോർഡ് സ്ഥാപിച്ച് ആർ ശ്രീലേഖ

ശാസ്തമംഗലത്തെ ഓഫീസിൽ പുതിയ നെയിം ബോർഡ് സ്ഥാപിച്ച് കൗൺസിലർ ആർ. ശ്രീലേഖ. ഓഫീസിനെച്ചൊല്ലി വി.കെ പ്രശാന്തും ആർ ശ്രീലേഖയും തമ്മിൽ…

37 minutes ago

ഇലക്ട്രിക് ബസ്സുകൾ ലാഭത്തിൽ ; ഗണേഷിനിഷ്ടം പുതിയ ബസ്സുകൾ വാങ്ങാൻ ; നഷ്ടം ksrtc ക്ക്

ഇലക്ട്രിക് ബസ്സുകൾ ലാഭത്തിൽ അല്ല എന്ന് വകുപ്പ് മന്ത്രി കെ ബി ഗണേഷ് ഗണേഷ് പറഞ്ഞത് കള്ളം. ചെലവിന്റെ ഇരട്ടി…

41 minutes ago

ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നവരോട് നല്ല അയൽപക്ക ബന്ധം പുലർത്താൻ ഭാരതത്തിനാവില്ല !! പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

ചെന്നൈ : ഭീകരവാദം മുഖമുദ്രയാക്കിയ രാജ്യങ്ങളോട് സൗഹൃദപരമായ അയൽപക്ക മര്യാദകൾ കാണിക്കാൻ ഭാരതത്തിന് ബാധ്യതയില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ.…

43 minutes ago

ബലൂചിസ്ഥാനിൽ ചൈനീസ് സൈനിക അധിനിവേശത്തിന് സാധ്യത; ഭാരതത്തിന്റെ സഹായം തേടി ബലൂച് നേതാവ്

ദില്ലി: ബലൂചിസ്ഥാനിൽ വരും മാസങ്ങളിൽ ചൈനീസ് സൈന്യം നിലയുറപ്പിച്ചേക്കുമെന്ന ഗൗരവകരമായ മുന്നറിയിപ്പുമായി പ്രമുഖ ബലൂച് നേതാവും മനുഷ്യാവകാശ പ്രവർത്തകനുമായ മിർ…

48 minutes ago

മംദാനിയുടെ മനം കവർന്ന ഭീകരവാദി ഉമർ ഖാലിദ്. വിധിയുടെ കൈകൾക്കറിയില്ലല്ലോ വിരഹ വേദന

ന്യൂയോർക്ക് മേയറായി ഖുർആനിൽ കൈ വെച്ച് സത്യപ്രതിജ്ഞ ചെയ്ത ശേഷം സൊഹറാൻ മംദാനി ആദ്യമായി ചെയ്ത കാര്യങ്ങളിൽ ഒന്ന്, 2020…

2 hours ago