ദില്ലി: കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച് ഇന്ത്യ. ഇതു വരെ 35.75 കോടി ജനങ്ങളാണ് വാക്‌സിന്‍ സ്വീകരിച്ചത്. കേന്ദ്ര ആരോഗ്യ വകുപ്പ് അധികൃതരാണ് ഇക്കാര്യമറിയിച്ചത്. വാക്‌സിന്‍ സ്വീകരിച്ചതില്‍ ഒരു കോടിയിലധികം പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. ഇവരില്‍ ഭൂരിപക്ഷം പേരും
വാക്‌സിന്റെ രണ്ടാം ഡോസും എടുത്തുകഴിഞ്ഞു.
ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, തമിഴ്‌നാട്, ബീഹാര്‍, ഗുജറാത്ത്, കര്‍ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ 18 മുതല്‍ 44 വയസ് വരെയുള്ള 50 ലക്ഷത്തിലധികം പേര്‍ക്ക് വീതം വാക്‌സിന്റെ ആദ്യ ഡോസ് നല്‍കിക്കഴിഞ്ഞു. രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണത്തിലും വന്‍തോതില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ പരിശോധന നടത്താനുള്ള സംവിധാനങ്ങളും രാജ്യമൊട്ടാകെ നടപ്പാക്കി കഴിഞ്ഞു.
കോവിഡ് വാക്‌സിന്‍ എടുത്തവരുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഇന്ത്യ പല വികസിത രാജ്യങ്ങളേക്കാളും മുന്നിലെത്തിയിരിക്കുകയാണ്. കേന്ദ്രമന്ത്രിസഭയുടെ കൃത്യതയോടെയുളള പ്രവര്‍ത്തനങ്ങളാണ് കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ അഭൂതപൂര്‍വ്വമായ ഈ നേട്ടം കൈവരിക്കാന്‍ സഹായിച്ചത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…
നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…