ഇസ്ലാമാബാദ് : പാകിസ്ഥാനെതിരെ ഗുരുതരമായ വെളിപ്പെടുത്തലുമായി യുണിസെഫ്. ഇവിടുത്തെ 40 ദശലക്ഷത്തോളം വരുന്ന കുട്ടികള്‍ക്ക് പോളിയോ വാക്‌സിന്‍
ഇതേ വരെ എടുത്തിട്ടില്ലെന്ന് സംഘടന കുറ്റപ്പെടുത്തി. കഴിഞ്ഞ വര്‍ഷം മാത്രം പാകിസ്ഥാനില്‍ 83 പോളിയോ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ഇവിടെ പല മേഖലകളിലും കുട്ടികള്‍ക്ക് പോളിയോ വാക്‌സിനെടുക്കാന്‍ മാതാപിതാക്കള്‍ വിമുഖത കാണിക്കുന്നു എന്നാണ് യുണിസെഫ് ചൂണ്ടിക്കാട്ടുന്നത്. ലോകത്ത് നിന്ന് പോളിയോ നിര്‍മ്മാര്‍ജ്ജനം ചെയ്യാനുള്ള ശ്രമങ്ങള്‍ ലോകാരോഗ്യ സംഘടനയെ പോലെയുള്ള പ്രമുഖര്‍ നടത്തുന്ന ശ്രമങ്ങള്‍ക്കിടയിലാണ് പാകിസ്ഥാന്‍ ജനത ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത്. പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും മാത്രമാണ് ലോകത്ത് ഇപ്പോഴും പോളിയോ രോഗം കാണപ്പെടുന്നത്. ഇവിടെ പല കുട്ടികളേയും രക്ഷിതാക്കള്‍ സ്‌ക്കൂളില്‍ ചേര്‍ക്കുന്ന കാര്യത്തിലും താല്‍പ്പര്യം കാട്ടാത്തവരാണെന്നും യുണിസെഫ് വ്യക്തമാക്കുന്നു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

