Categories: International

വൈറസ്‌ ചൈനയുടെ സൃഷ്ടി തന്നെ, ആവർത്തിച്ച് ട്രംപ് ; തെളിവുകൾ ഓരോന്നായി ലോകത്തിനു മുന്നിൽ തുറന്നുകാട്ടി അമേരിക്ക

വാഷിംഗ്‌ടൺ:അധികാരമൊഴിയുന്നതിന് മുന്‍പായി ചൈനയ്‌ക്കെതിരെ കടുത്ത ആരോപണവുമായി ട്രംപ് ഭരണ കൂടം. ലോകത്തെ ദുരിതത്തിലാഴ്‌ത്തിയ കൊറോണ വൈറസ്‌ ചൈനയിലെ വുഹാനിലെ ലാബില്‍ നിന്നും ചോര്‍ന്നതാണെന്ന് ട്രംപ് ഭരണകൂടം. എന്നാൽ സ്ഫോടനാത്മകമായ ഒരു വെളിപ്പെടുത്തലായിരിക്കും സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക്ക് പോംപിയോ നടത്തുക എന്ന് ചില മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. സാര്‍സ്-കോവ്-2 എന്ന ഈ മാരക വൈറസ്, വവാലില്‍ നിന്നോ ഈനാംപീച്ചിയില്‍നിന്നോ അല്ലെങ്കില്‍ മറ്റേതെങ്കിലും മൃഗങ്ങളില്‍ നിന്നോ മനുഷ്യരിലേക്ക് സ്വാഭാവികമായി എത്തിയ ഒന്നല്ല എന്ന് തെളിയിക്കും എന്ന് ആ ഉദ്യോഗസ്ഥന്‍ ഉറപ്പിച്ചു പറയുന്നു.

ചൈനയിലെ വുഹാന്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് വൈറോളജിയിലെ ലബോറട്ടറിയില്‍ കൃത്രിമമായി സൃഷ്ടിച്ച ഒന്നാണ് ഈ വൈറസ് എന്ന് തെളിയിക്കാനാകും എന്നാണ് അമേരിക്ക അവകാശപ്പെടുന്നത്. ഈ ലബോറട്ടറിയില്‍ ജൈവ സുരക്ഷ വളരെ പരിതാപകരമായ അവസ്ഥയിലാണെന്ന് ഈ ലബോറട്ടറി സന്ദര്‍ശിച്ചിട്ടുള്ള വിദേശ സന്ദര്‍ശകരെല്ലാം സൂചിപ്പിച്ചിട്ടുള്ളതാണ്. അതേസമയം, ഇതുവരെ ലഭ്യമായിട്ടുള്ള വിശ്വസനീയമായ ശാസ്ത്രീയ തെളിവുകളെല്ലാം ഈ വാദഗതിയെ നിരാകരിക്കുന്നതാണെന്ന നിലപാടാണ് ബ്രിട്ടന്റേതെന്നും ട്രംപ് പറഞ്ഞു.

ഇരു രാജ്യങ്ങളിലേയും രഹസ്യാന്വേഷണ വിഭാഗങ്ങള്‍ ഇത് പ്രകൃതിയില്‍ നിന്നുമെത്തിയ വൈറസാണെന്ന അഭിപ്രായക്കാരാണ്. അമേരിക്കന്‍ രഹസ്യാന്വേഷണവിഭാഗവും ഈ അഭിപ്രായത്തെയാണ് പിന്തുണച്ചിട്ടുള്ളത്. ജീവനുള്ള ഈനാംപീച്ചികളെ ഭക്ഷണത്തിനായി വില്‍പനയ്ക്ക് വച്ചിരുന്ന വുഹാനിലെ മാംസ ചന്തയില്‍ നിന്നാണ് കൊറോണ ആദ്യമായി മനുഷ്യനിലേക്ക് എത്തിയതെന്ന സിദ്ധാന്തത്തെയാണ് ഇന്നലെ ബോറിസ് ജോണ്‍സണും പിന്തുണച്ചത്. എന്നാല്‍, വുഹാന്‍ ഇന്‍സ്റ്റിറ്റ്യുട്ടും പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയും തമ്മിലുള്ള അടുത്ത ബന്ധം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ എടുത്ത് വൈറസ് കൃത്രിമമാണെന്ന് തെളിയിക്കാന്‍ തയ്യാറെടുക്കുകയാണ് പോംപിയോ. ചൈന മാത്രമല്ല, ലോകാരോഗ്യ സംഘടനയ്ക്കും ഈ മഹാവ്യാധി ഒരു മഹാദുരന്തമാക്കി മാറ്റിയതില്‍ പങ്കുണ്ടെന്നാണ് പോംപിയോയുടെ പക്ഷം. ലാബിന്റെ പങ്ക് മൂടിവയ്ക്കാന്‍ ലോകാരോഗ്യ സംഘടന ചൈനയെ സഹായിച്ചു എന്നാണ് അദ്ദേഹത്തിന്റെ വാദം. ഈ മഹാവ്യാധിയുടെ ഉദ്ഭവത്തെ കുറിച്ച്‌ അന്വേഷിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ പത്തംഗ സംഘം നാളെ വുഹാനില്‍ എത്തുകയാണ് . എന്നാല്‍ വുഹാന്‍ ലബോറട്ടറി സന്ദര്‍ശനം ഇവരുടെ അജണ്ടയില്‍ ഇല്ലെന്നാണ് അറിയുന്നത്. വുഹാനിലെ ലാബും അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് മുന്‍ ബ്രെക്സിന്‍ സെക്രട്ടറി ഡേവിഡ് ഡേവിസും ആവശ്യപ്പെട്ടു.

Anandhu Ajitha

Recent Posts

വി സി നിയമനത്തിലെ സമവായം !സിപിഎമ്മിൽ പൊട്ടിത്തെറി ; സംസ്ഥാന സെക്രട്ടേറിയറ്റിൽ പിണറായി വിജയന് അതിരൂക്ഷ വിമർശനം

തിരുവനന്തപുരം : ഡിജിറ്റൽ, സാങ്കേതിക സര്‍വകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിൽ ഗവർണറുമായി സർക്കാർ ഒത്തുതീർപ്പുണ്ടാക്കിയതിൽ സിപിഎമ്മിൽ പൊട്ടിത്തെറി. വിസി നിയമന…

8 minutes ago

പോറ്റിയെ കേറ്റിയെ’ പാരഡി പാട്ടിലെടുത്ത കേസിൽ കടുത്ത നടപടികള്‍ ഉടനില്ല !പ്രതികളെ നോട്ടീസ് നൽകി വിളിച്ചുവരുത്തും

തിരുവനന്തപുരം: 'പോറ്റിയെ കേറ്റിയെ' പാരഡി പാട്ടിലെടുത്ത കേസിൽ കടുത്ത നടപടികള്‍ക്ക് പോലീസ് ഉടൻ കടക്കില്ല. കേസിൽ പ്രതി ചേർത്തവരെ നോട്ടീസ്…

2 hours ago

ഗാസയിൽ ഇസ്രായേലിന് പാറാവ് നിൽക്കാൻ പാകിസ്ഥാനോട് ട്രമ്പിന്റെ നിർദേശം! വെട്ടിലായി അസിം മുനീർ !

ആഗോള രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ പാകിസ്ഥാൻ ഇന്ന് സങ്കീർണ്ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പലസ്തീനോടും ഹമാസ് പോലെയുള്ള ഭീകരസംഘടനകളോടുമുള്ള ഐക്യദാർഢ്യം പാകിസ്ഥാന്റെ…

11 hours ago

പോറ്റിയെ കേറ്റിയേ പാരഡി പാട്ടിൽ കേസെടുത്തു ! മതവികാരം വ്രണപ്പെടുത്തിയെന്ന് പോലീസ്

‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസിന്റേതാണ് നടപടി. ബിഎന്‍എസ് 299, 353 1 സി…

11 hours ago

മസാല ബോണ്ടിലെ കാരണം കാണിക്കൽ നോട്ടീസ്;തുടർനടപടി സ്റ്റേ ചെയ്ത ഉത്തരവിനെതിരെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ച് ഇഡി ; സിംഗിള്‍ ബഞ്ച് ഉത്തരവ് അധികാര പരിധി മറികടന്നെന്ന് ഏജൻസി

കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി…

11 hours ago

ഇന്ത്യൻ മാതൃകയിൽ തിരിച്ചടിക്കൊരുങ്ങി അഫ്‌ഗാനിസ്ഥാൻ ! കുനാർ നദിയിൽ ഡാം നിർമ്മിക്കും ; പാകിസ്ഥാൻ വരണ്ടുണങ്ങും

അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…

14 hours ago