Kerala

കേരളത്തില്‍ ഇന്ന് 2230 പേര്‍ക്ക് കോവിഡ്; 14 മരണം; ഏറ്റവും കൂടുതൽ രോഗികൾ എറണാകുളത്ത്

കേരളത്തില്‍ ഇന്ന് 2230 പേര്‍ക്ക് (Covid19) കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 439, എറണാകുളം 397, കോഴിക്കോട് 259, കോട്ടയം 177, കൊല്ലം 171, കണ്ണൂര്‍ 161, തൃശൂര്‍ 120, പത്തനംതിട്ട 116, ആലപ്പുഴ 86, മലപ്പുറം 80, പാലക്കാട് 73, ഇടുക്കി 61, വയനാട് 46, കാസര്‍ഗോഡ് 44 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 39,826 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,39,438 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,35,200 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4238 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 193 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 28,724 കോവിഡ് കേസുകളില്‍, 8.8 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 14 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 405 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 44,922 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 7 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2081 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 130 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 12 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3722 പേര്‍ രോഗമുക്തി നേടി. ഇതോടെ 28,724 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 51,45,501 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Anandhu Ajitha

Recent Posts

സിറിയയിലെ ഹോംസിൽ പള്ളിയിൽ സ്ഫോടനം: അഞ്ചു മരണം, നിരവധി പേർക്ക് പരിക്ക്

ഹോംസ് : മധ്യ സിറിയൻ നഗരമായ ഹോംസിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ പള്ളിയിലുണ്ടായ സ്ഫോടനത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. ഇരുപത്തിയൊന്നിലധികം പേർക്ക്…

2 minutes ago

ചൈനയെ ലക്ഷ്യമിട്ട് ജപ്പാന്റെ റെക്കോർഡ് പ്രതിരോധ ബജറ്റ്; മേഖലയിൽ സൈനിക പോരാട്ടം മുറുകുന്നു

ടോക്കിയോ:കിഴക്കൻ ഏഷ്യയിൽ ചൈനയുമായുള്ള ഭൗമരാഷ്ട്രീയ പിരിമുറുക്കം വർദ്ധിക്കുന്ന സാഹചര്യത്തിൽ, പ്രതിരോധ മേഖലയിൽ ചരിത്രത്തിലെ ഏറ്റവും വലിയ തുക വകയിരുത്തി ജപ്പാൻ.…

6 minutes ago

പാകിസ്ഥാനുമായി പോരാടാൻ വ്യോമസേനയ്ക്ക് രൂപം നൽകി പാക് താലിബാൻ I PAKISTAN

ഏതാനും മാസങ്ങൾക്കകം വ്യോമസേന രൂപീകരിക്കാൻ പാക് താലിബാൻ ! സലിം ഹക്കാനിക്ക് ചുമതല ! ഞെട്ടിവിറച്ച് പാകിസ്ഥാൻ ! TTP…

1 hour ago

മേയർ തെരഞ്ഞെടുപ്പിൽ 19 അംഗങ്ങളുള്ള യു ഡി എഫ് സ്ഥാനാർത്ഥിക്ക് ലഭിച്ചത് 17 വോട്ടുകൾ മാത്രം

തിരുവനന്തപുരം മേയർ തെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥി ശബരീനാഥന് രണ്ട് വോട്ടുകളുടെ കുറവ്. രണ്ടു യു ഡി എഫ്…

2 hours ago

യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി വിജയിച്ച ഭാര്യയെ നഗരസഭാ ചെയര്‍പേഴ്സസൺ സ്ഥാനത്ത് പരിഗണിച്ചില്ല !എല്‍ദോസ് കുന്നപ്പിള്ളിയുടെ എംഎല്‍എ ഓഫീസ് പൂട്ടിച്ച് കെട്ടിട ഉടമ

കൊച്ചി: പെരുമ്പാവൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പിന് പിന്നാലെ എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എയുടെ ഓഫീസ് പൂട്ടി താക്കോലിട്ട് കെട്ടിടഉടമ. കെട്ടിട ഉടമയുടെ…

2 hours ago

താൻ ഡി. മണിയല്ല ! തന്റെ പേര് എം. എസ് മണിയാണ്! വിശദീകരണവുമായി ശബരിമല സ്വർണ്ണക്കൊള്ളയിൽ എസ്ഐടി ചോദ്യം ചെയ്ത തമിഴ് വ്യവസായി; തിരുവനന്തപുരത്ത് ഹാജരാകാൻ സമൻസ്

ചെന്നൈ : ശബരിമല സ്വർണക്കൊള്ളക്കേസിൽ തമിഴ്നാട് കേന്ദ്രീകരിച്ച് എസ്ഐടിയുടെ അന്വേഷണം പുരോഗമിക്കവേ എസ്ഐടി ചോദ്യം ചെയ്ത തമിഴ്നാട്ടുകാരനായ വ്യവസായി വിശദീകരണവുമായി…

2 hours ago