Cow dies due to food poisoning; Four cows are in critical condition in Payyannur
കണ്ണൂർ:പയ്യന്നൂരിൽ പത്തോളം പശുക്കൾക്ക് ഭക്ഷ്യവിഷബാധ.ഒരു പശു ചത്തു,നാല് പശുക്കളുടെ നില അതീവ ഗുരുതരമാണ്.പയ്യന്നൂരിലെ ക്ഷീര കർഷകൻ എൽഐസി ജങ്ഷന് സമീപത്തെ അനിലിന്റെ ഉടമസ്ഥതയിലുള്ള പശുക്കൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
പയ്യന്നൂർ മഠത്തുംപടി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ അന്നദാനത്തിന്റെ ബാക്കി വന്ന ചോറ് കഴിച്ച ശേഷമാണ് പശുക്കൾക്ക് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് സംശയം. ആകെ പത്ത് പശുക്കളാണ് ഉണ്ടായിരുന്നത്. ഇതിൽ നാല് കിടാവുകളായിരുന്നു. ഇവയിൽ ഒന്നാണ് ചത്തത്. പയ്യന്നൂർ വെറ്റിനറി ആശുപത്രി ഡോക്ടർമാരും സ്റ്റാഫും സ്ഥലത്തുണ്ട്. സീനിയർ വെറ്റിനറി സർജൻ കെ വി സന്തോഷ് കുമാറിന്റെ നേതൃത്വത്തിലാണ് പശുക്കളെ പരിചരിക്കുന്നത്.
രണ്ട് ദിവസം മുൻപാണ് ക്ഷേത്രത്തിൽ അന്നദാനം നടന്നത്. ഇവിടെ ബാക്കി വന്ന ഭക്ഷണം അനിൽ വീട്ടിലേക്ക് കൊണ്ടുപോയി. പിന്നീട് പശുക്കൾക്ക് നൽകി. എന്നാൽ പശുക്കൾക്ക് ശാരീരിക അസ്വാസ്ഥ്യം നേരിട്ടതോടെ വെറ്ററിനറി ആശുപത്രിയിൽ നിന്ന് ഡോക്ടർമാരെത്തി ചികിത്സിച്ച് മടങ്ങി. പിന്നീട് പശുക്കളുടെ നില വഷളാവുകയും ഒരു പശു ചത്തു പോവുകയുമായിരുന്നു. ചോറ് പഴകിയതാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്നാണ് വെറ്ററിനറി ഡോക്ടർമാരുടെ വിലയിരുത്തൽ.
പശ്ചിമ ബംഗാളിൽ വ്യവസായ അന്തരീക്ഷം പുനഃസ്ഥാപിക്കാനും നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനുമായി പുതിയ 'ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ പോളിസി 2026' പ്രഖ്യാപിച്ച് പശ്ചിമ…
ചൈനയുടെ റെക്കോർഡ് തകർത്തെറിഞ്ഞുകൊണ്ട് സമുദ്രനിരപ്പിൽ നിന്നും ഏകദേശം 17,244 അടി ഉയരത്തിൽ ലഡാക്കിൽ ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ സ്റ്റേഷൻ…
സനാതന ധർമ്മ വിശ്വാസികളുടെ പുണ്യകേന്ദ്രമായ ശബരിമലയിൽ ശ്രീചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജകൾക്കായി വിശുദ്ധ നട ഇന്ന് (നവംബർ 6) വൈകുന്നേരം…
അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്വർക്ക് ആക്സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…