Kerala

ലാത്തിചാർജിലെ പരാതികൾ സി . പി .ഐ കമ്മീഷൻ അന്വേഷിക്കും

തിരുവനന്തപുരം: എറണാകുളം ലാത്തിച്ചാര്‍ജിലെ പരാതികള്‍ അന്വേഷിക്കാന്‍ സി.പി.ഐ കമ്മീഷനെ നിയോഗിച്ചു. കൊച്ചി ഡി.ഐ.ജി ഓഫീസുമായി ബന്ധപ്പെട്ട പരാതികള്‍ അന്വേഷിക്കാനാണ് കമ്മീഷനെ വച്ചത്. കെ.പി രാജേന്ദ്രന്‍, വി ചാമുണ്ണി, പി.പി സുനീര്‍ എന്നിവരടങ്ങുന്ന കമ്മീഷനാണ് അന്വേഷിക്കുക.

രാവിലെ നടന്ന സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടിവിലെ പ്രധാനചര്‍ച്ചാവിഷയം എറണാകുളം ലാത്തിച്ചാര്‍ജും തുടര്‍ സംഭവവികാസങ്ങളുമായിരുന്നു. റിപ്പോര്‍ട്ടിങ് വേളയില്‍ കാനം രാജേന്ദ്രന്‍ ഈ സംഭവവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിച്ചു. മുഖ്യമന്ത്രിയുമായി വേദി പങ്കിടുമ്പോഴാണ് ലാത്തിച്ചാര്‍ജ് നടക്കുന്നതെന്ന് കാനം പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ തനിക്ക് ഇതേക്കുറിച്ച് അറിയില്ലായിരുന്നുവെന്നാണ് പറഞ്ഞത്. ഇതാണ് താന്‍ ഒഴിഞ്ഞുമാറി എന്ന രീതിയില്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയത്.

പിന്നീട് എറണാകുളത്ത് താന്‍ നേരിട്ട് കാര്യങ്ങള്‍ വിളിച്ച് അന്വേഷിക്കുകയായിരുന്നു. പിന്നീട് മുഖ്യമന്ത്രി തന്നെ വിളിച്ച് അന്വേഷണം നടത്താമെന്ന് അറിയിച്ചു. എന്നാല്‍ സാധാരണ അന്വേഷണം പോരെന്നും ഉന്നതതല അന്വേഷണം വേണമെന്നും താന്‍ ആവശ്യപ്പെട്ടു. അതിനെ തുടര്‍ന്നാണ് കളക്ടര്‍ അന്വേഷണം പ്രഖ്യാപിച്ചത്. പിന്നീടുള്ള തന്‍റെ പ്രതികരണങ്ങളും തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കുകയായിരുന്നെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി

കാനത്തിന്റെ പ്രസ്താവനകള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ കാരണമായെന്ന് അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരി ഉള്‍പ്പടെയുള്ളവര്‍ ചൂണ്ടിക്കാട്ടി. ലാത്തിച്ചാര്‍ജുമായി ബന്ധപ്പെട്ട് എറണാകുളത്തെ പ്രവര്‍ത്തകരില്‍ നിന്ന് നിരവധി പരാതികള്‍ ലഭിച്ച കാര്യവും കാനം യോഗത്തെ അറിയിച്ചു. ഇവ അടക്കമുള്ള വിഷയങ്ങള്‍ അന്വേഷിക്കാന്‍ അന്വേഷണ കമ്മീഷനെ വെക്കണമെന്ന് കാനം തന്നെ യോഗത്തില്‍ ആവശ്യപ്പെടുകയായിരുന്നു. കാനത്തിന്റെ പ്രസ്താവനകള്‍ ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ കമ്മീഷന്‍ പരിശോധിക്കും.

admin

Recent Posts

ആം ആ​​ദ്മിക്ക് ഖലിസ്ഥാൻ അനുകൂല ഭീകരവാദ സംഘടനകളുമായി അടുത്ത ബന്ധം ! ബബ്ബർ ഖൽസ ഇൻ്റർനാഷണൽ ഭീകരർക്കൊപ്പം കൂടിക്കാഴ്ച നടത്തുന്ന ചിത്രങ്ങൾ പുറത്ത്

ദില്ലി : ആം ആ​​ദ്മി പാർട്ടിക്ക് ഖലിസ്ഥാൻ അനുകൂല ഭീകരവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട്. പാർട്ടി നേതൃത്വം ബബ്ബർ ഖൽസ…

1 min ago

സ്വാതി മലിവാളിനെതിരായ ആക്രമണം : ബൈഭവ് കുമാറിനെ തെളിവെടുപ്പിനായി മുംബൈയിൽ എത്തിച്ച് പോലീസ്

ദില്ലി : ആം ആദ്മി എംപി സ്വാതി മലിവാളിനെ ആക്രമിച്ച കേസിൽ പ്രതിയായ കെജ്‌രിവാളിന്റെ സഹായി ബൈഭവ് കുമാറിനെ തെളിവെടുപ്പിനായി…

27 mins ago

കുടുംബത്തിന്റെ അന്തസും പ്രശസ്തിയും സംരക്ഷിക്കാനായിട്ടെങ്കിലും രാജ്യത്ത് തിരിച്ചെത്തി അന്വേഷണത്തോട് സഹകരിക്കണം “- പ്രജ്ജ്വൽ രേവണ്ണയോട് പരസ്യാഭ്യർത്ഥനയുമായി എച്ച്ഡി കുമാരസ്വാമി

ലൈംഗിക പീഡന ആരോപണത്തെ തുടർന്ന് രാജ്യം വിട്ട ഹാസൻ എംപി പ്രജ്ജ്വൽ രേവണ്ണയോട്രാജ്യത്ത് തിരിച്ചെത്തി അന്വേഷണത്തോട് സഹകരിക്കണമെന്ന് പരസ്യാഭ്യർത്ഥനയുമായി ജെഡിഎസ്.…

40 mins ago

രാഹുലിന്റെ പഴയ വീഡിയോ കുത്തിപ്പൊക്കി മോദി !

മുസ്ലിങ്ങൾക്ക് കോൺഗ്രസ് കൂടുതൽ സംവരണം കൊണ്ടുവന്നിരിക്കും ; രാഹുലിന്റെ തനിനിറം വലിച്ചുകീറി മോദി

58 mins ago

ഭാര്യയും മകനും തന്നെ സ്വന്തം വീട്ടിൽ നിന്ന് ആട്ടിയോടിക്കുന്നുവെന്ന ആരോപണവുമായി അശോക് ഗെലോട്ട് സർക്കാരിലെ കാബിനറ്റ് മന്ത്രി ! ആരോപണങ്ങൾക്കടിസ്ഥാനം സ്വത്ത് വിൽക്കാനുള്ള ശ്രമം തടഞ്ഞതെന്ന പ്രതികരണവുമായി ഭാര്യ

ഭാര്യയും മകനും തന്നെ മർദ്ദിച്ചുവെന്നും ആവശ്യത്തിന് ഭക്ഷണം നൽകാതെ സ്വന്തം വീട്ടിൽ നിന്ന് ആട്ടിയോടിക്കുകയും നാടോടി ജീവിതം നയിക്കാൻ നിർബന്ധിക്കുകയും…

2 hours ago